തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6448 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 844 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേരാണ് രോഗബാധിതരായി മരിച്ചത്. ഇന്ന് രോഗമുക്തി നേടിയത് 7593 പേരാണ്. . 93291 പേരാണ് ചികിത്സയിലുള്ളത്. 56093 സാമ്ബിളുകള്‍ കൂടി പരിശോധിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വന്നതോടെ റോഡില്‍ വാഹനങ്ങള്‍ കൂടി. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്ക് ധരിക്കുന്നതില്‍ മടി കാണിക്കുന്നു. ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. മാസ്കും കയ്യുറയും നിര്‍ബന്ധമായും ധരിക്കണം.
അകലം പാലിച്ച് ഇരിക്കാനാവുന്ന ആളുകളെ മാത്രമേ ഒറ്റത്തവണ കാറില്‍ കയറ്റാന്‍ പാടുള്ളൂ.
വിവാഹം പോലുള്ള ചടങ്ങില്‍ നിശ്ചിത എണ്ണത്തിലേറെ പേര്‍ പങ്കെടുക്കുന്നുവെന്ന് മുഖ്യമന്ത്രി. ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡം ഉറപ്പാക്കുന്നതില്‍ അതിഥികള്‍ക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമാണ്. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഇത്തരം ചടങ്ങുകള്‍ നിരീക്ഷിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കണം. ആഘോഷ പരിപാടിയില്‍ കുറേ കാലത്തേക്ക് കൂടി നിയന്ത്രണം തുടരണം. കെഎംഎംഎല്‍ ദ്രവീകൃത ഓക്സിജന്‍ ദിവസേന നല്‍കുന്നതിന് തുടക്കമായി. കൊവിഡ് സമയത്ത് ഓക്സിജന്‍ ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ ഇത് വലിയ സഹായമാണ്.
തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം കുറയുന്നു. ആയിരത്തിന് താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം. പത്തനംതിട്ടയില്‍ 29 ആക്ടീവ് ക്ലസ്റ്ററുകളുണ്ട്. കോട്ടയത്ത് പ്ലാസ്മ ദാനത്തിലും ചികിത്സാ സാമാഗ്രികള്‍ ലഭ്യമാക്കുന്നതിനും സ്വകാര്യ വ്യവസായ ശാലകള്‍ സഹകരിക്കുന്നുണ്ട്. തൃശൂരില്‍ പത്ത് വയസിന് താഴെയുള്ളവരിലും 60 ന് മുകളിലുള്ളവരിലും രോഗം പടരുന്നു. ഒക്ടോബര്‍ 10 മുതല്‍ 21 വരെ 692 കുട്ടികളും 60 ലേറെ പ്രായമുള്ള 1230 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഗര്‍ഭിണികളായ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കൊവിഡ് കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷ നല്‍കണം. കൊവിഡിന്‍റെ പേരില്‍ ചില രോഗികളെ ആശുപത്രികളില്‍ നിന്ന് മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യുന്നത് ശ്രദ്ധയിലുണ്ട്. കാസര്‍കോട് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്നു. ജില്ലാ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. അതിര്‍ത്തി കടന്ന് വരുന്നവര്‍ കൊവിഡ് 19 ജാഗ്രത വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അതിര്‍ത്തിയില്‍ ആരെയും തടയില്ല.
ദേശീയ തലത്തില്‍ കൊവിഡ് വ്യാപനം ഉയര്‍ന്ന തോതില്‍ പിന്നിട്ടുവെന്ന പ്രചാരണം ഉണ്ട്. കൊവിഡ് ലോകസാഹചര്യം പരിഗണിച്ചാല്‍ പലയിടത്തും രോഗം വീണ്ടും കുത്തനെ ഉയരുന്നു. പരമാവധിയിലെത്തിയ ശേഷം കുറയുന്നുവെന്ന തോന്നല്‍ രോഗം പിന്‍വാങ്ങുന്നതിന്‍റെ സൂചനയെന്ന് ഉറപ്പിക്കാനാവില്ല.
നിലവിലെ സാഹര്യത്തില്‍ മഹാമാരി പിന്‍വാങ്ങുന്ന തോന്നലിന് ശാസ്ത്രീയ അടിസ്ഥാനമില്ല. ഇത് കാട്ടുതീ പോലെ. തീ ശമിക്കുന്നത് അടുത്ത കാട്ടിലേക്ക് പടരുന്നതിന് മുന്‍പുള്ള താത്കാലിക ശാന്തത മാത്രമാണ്. രോഗം പടരാതിരിക്കാനുള്ള കരുതല്‍ ജാഗ്രതയോടെ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.