Home Featured അരുംകൊല! കാമുകനുമായുള്ള ബന്ധം എതിര്‍ത്ത സഹോദരനെ കൊന്ന് തല അറുത്തുമാറ്റി; എട്ടുവര്‍ഷത്തിന് ശേഷം യുവതി പിടിയില്‍

അരുംകൊല! കാമുകനുമായുള്ള ബന്ധം എതിര്‍ത്ത സഹോദരനെ കൊന്ന് തല അറുത്തുമാറ്റി; എട്ടുവര്‍ഷത്തിന് ശേഷം യുവതി പിടിയില്‍

by admin

ബെംഗളൂരു : കാമുകനുമായുള്ള ബന്ധം എതിര്‍ത്ത സഹോദരനെ കൊലപ്പെടുത്തിയ യുവതി എട്ടുവര്‍ഷത്തിന് ശേഷം പിടിയില്‍.സഹോദരനെ കൊന്ന് മൃതദേഹത്തില്‍ നിന്നും തല അറുത്തെടുത്തതിന് ശേഷം ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റി വ്യത്യസ്ത ഭാഗങ്ങളില്‍ വലിച്ചെറിയുകയായിരുന്നു.നിംഗരാജു എന്നായാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരി ഭാഗ്യശ്രീ, സുപുത്ര ശങ്കരപ്പ എന്നിവരെയാണ് ബെംഗളൂരുവിലെ ജിഗനി പോലീസ് അറസ്റ്റ് ചെയ്തത്.

2015ലാണ് കേസിനാസ്പദമായ അരുംകൊല നടന്നത്. വിവാഹമോചിതനായ സുപുത്ര ശങ്കരപ്പ ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്ബനിയല്‍ ജോലിക്കായി എത്തിയതായിരുന്നു. അവിടെവച്ച്‌ ഇയാള്‍ ഭാഗ്യശ്രീയുമായി അടുപ്പത്തിലായി. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം സഹോദരന്‍ എതിര്‍ത്തു. ഇതോടെ, സുപുത്ര ശങ്കരപ്പയും ഭാഗ്യശ്രീയും ചേര്‍ന്ന് നിംഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു.

ജിഗനിയിലെ ഒരേ വീട്ടില്‍ ശങ്കരപ്പയും ഭാഗ്യശ്രീയും താമസിക്കുന്നതായറിഞ്ഞ നിംഗരാജു അവിടെയെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം, മൃതദേഹം കഷ്ണങ്ങളാക്കി ബാഗില്‍ നിറച്ച്‌ പലയിടങ്ങളിലായി ഉപേക്ഷിച്ചു. 2015 ഓഗസ്റ്റില്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ജിഗനി വ്യാവസായിക മേഖലയില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തായില്ല.

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് കഴിഞ്ഞ ദിവസം പ്രതികള്‍ പിടിയിലായത്. കൊലപാതകത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ നമ്ബറിനായി ഉപയോഗിക്കാതിരിക്കുകയും ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറ്റം ചെയ്യുന്നതില്‍ അതീവ സൂക്ഷ്മത പാലിക്കുകയും ചെയ്തു. അതിനിടെ സുപുത്ര ശങ്കരപ്പ എന്ന പേര് മാറ്റി ശങ്കര്‍ എന്നാക്കുകയും ചെയ്തു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഭാഗ്യശ്രീക്കൊപ്പം മഹാരാഷ്ട്രയില്‍ ജോലിക്ക് ചേര്‍ന്നിരുന്നതായി കണ്ടെത്തി. ഇതോടെയാണ് പ്രതികള്‍ പിടിയിലായത്.

രക്തദാന മഹത്വം നായ്ക്കളിലൂടെയും; ജിപ്പിക്ക് ജീവന്‍ നല്‍കി ജിമ്മിയുടെ രക്തം

മംഗളൂരു: രക്തദാന മഹത്വം നായ്ക്കളിലൂടെയും തുടരുകയാണ്. കര്‍ണാടക ഹാവേരി മൃഗാശുപത്രിയിലാണ് സംഭവം നടന്നത്. രണ്ട് മാസം ഗര്‍ഭിണിയായ ജിപ്പിയെന്ന നായയുടെ ജീവന്‍ കാത്തത് ജിമ്മിയെന്ന നായയുടെ രക്തം.

ലികിത് ഹഡലിഗിയുടെ വളര്‍ത്തു നായാണ് ജിപ്പി. അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ ഹാവേരി മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍ രക്തം കിട്ടിയില്ലെങ്കില്‍ ജിപ്പിയുടെ ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതറിഞ്ഞയുടന്‍ വൈഭവ് പടില്‍ തന്റെ നായുമായി ആശുപത്രിയില്‍ എത്തി. 350 മില്ലി ലിറ്റര്‍ രക്തം കയറ്റിയതോടെ ജിപ്പി ഉഷാറായി. തന്റെ ചോര സഹജീവിയുടെ ഞരമ്ബുകളിലേക്ക് കയറ്റുന്നത് നോക്കി രക്ത ദാതാവ് തറയില്‍ കിടന്നു.

You may also like

error: Content is protected !!
Join Our WhatsApp Group