ദില്ലി : കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ മാര്‍ച്ച് 25 ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ വിജയ സങ്കല്പ യാത്രയുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.പൊതുസമ്മേളനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായണ് മാര്‍ച്ച് ഒന്നിന് ബിജെപി സങ്കല്പ് യാത്രയ്ക്ക് തുടക്കം കുറിച്ചത്.ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തുടനീളം നാല് വിജയ്സങ്കല്‍പ് യാത്രകള്‍ ആരംഭിച്ചിരുന്നു ദാവന്‍ഗരെ, കല്ല്യാണ്‍,കിറ്റൂര്‍, ചാമരാജനഗര്‍, എന്നീ പ്രദേശങ്ങളിലൂടെയാണ് യാത്ര കടന്ന് പോവുന്നത്. സംസ്ഥാനത്തെ 224 നിയോജക മണ്ഡലങ്ങളിലും യാത്രയുടെ ഭാഗമായി റാലി നടന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിജയ്സങ്കല്‍പ് യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
ഇത് കോഴിയാണോ കാക്കയാണോ? കെ എഫ് സിക്കെതിരെ പരാതിയുമായി നടി വനിത വിജയകുമാര്‍
ചെന്നൈ: നടി വനിത വിജയകുമാര്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്ത ഫോടോയും കുറിപ്പും വൈറല്‍.അന്താരാഷ്ട്ര ഭക്ഷണ ശൃംഖലയായ കെ എഫ് സിക്കെതിരെ നടി ഇട്ട പോസ്റ്റാണ് വൈറലായത്. ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലെ കെ എഫ് സിയില്‍ ഭക്ഷണം കഴിക്കാന്‍ പോയ തനിക്ക് ലഭിച്ച ചികന്‍ വളരെ ഗുണനിലവാരം കുറഞ്ഞതാണെന്നാണ് നടിയുടെ പരാതി.
വിമാനത്താവളത്തിലെ ഈ കെ എഫ് സി ഔട് ലെറ്റിലെ ഉപയോക്താക്കളോടുള്ള പെരുമാറ്റവും മോശമാണെന്ന് താരം പറയുന്നു. തനിക്ക് നല്കിയ ചികന്‍ കഷ്ണം വളരെ ചെറുതാണെന്നും, ഇത്രയും ചെറിയ കോഴിയെ ലോകം കണ്ടിട്ടുണ്ടോ എന്നും, ഇത് കോഴിയാണോ കാക്കയാണോ എന്നും വനിത ട്വീറ്റില്‍ ചോദിക്കുന്നുണ്ട്.
തനിക്ക് ലഭിച്ച ചികന്റെ ഫോടോകളും വനിത ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. വനിതയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ മറുപടിയുമായി കെ എഫ് സി രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം ഒരു അനുഭവം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കെ എഫ് സി ട്വിറ്ററില്‍ കുറിച്ചു.