ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ സമ്ബൂര്‍ണ എ.സി റെയില്‍വേ സ്റ്റേഷനായ ബംഗളൂരു എസ്.എം.വി.ടി റെയില്‍വെ സ്റ്റേഷനിലെ ഡ്രമ്മില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനില്‍ ഇത് മൂന്നാം തവണയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്. ഡിസംബറില്‍ ബൈപ്പനഹള്ളിയിലും ജനുവരിയില്‍ യശ്വന്ത്പുരയിലും യുവതികളുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
എല്ലാ കൊലപാതകങ്ങളിലും ഒരു സീരിയല്‍ കില്ലറുടെ സാന്നിധ്യം പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. മൂന്നു കൊലപാതകങ്ങളെ സംബന്ധിച്ചും ഇതുവരെ വ്യക്തമായ തെളിവുകളും ലഭിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ മുതല്‍ ടെര്‍മിനലില്‍ ദുര്‍ഗന്ധം വമിച്ചെങ്കിലും ഉറവിടം അറിയാത്തത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
വൈകിട്ടാണ് ഓട്ടോമാറ്റിക് സ്ലൈഡിങ്ങ് വാതിലിനോട് ചേര്‍ന്നുള്ള ഡ്രമ്മില്‍ മൃതദേഹം കണ്ടെത്തിയത്. തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏകദേശം 31നും 35നും ഇടയില്‍ പ്രായം തോന്നിക്കുമെന്നും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച മൂന്നു പേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷന്‍ കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചെന്ന് ജില്ല പൊലീസ് മേധാവി ഡോ.സൗമ്യലത അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ ആറിനാണ് ബൈപ്പനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനുള്ളിലെ കംപാര്‍ട്ടുമെന്റിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ജനുവരി നാലിന് ബംഗളൂരു യന്ത്വന്ത്‌പുര റെയില്‍വേ സ്റ്റേഷനില്‍ വീപ്പക്കുള്ളിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നു പേരും 30 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. കൊലപാതക രീതിയിലെ സാമ്യം അന്വേഷിക്കാനും എസ്.എം.വി.ടി, യശ്വന്ത്പുര സ്റ്റേഷനുകളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പ്രത്യേകം പരിശോധനക്കാനുമാണ് പൊലീസിന്‍റെ നീക്കം.
ജോലിയും കൂലിയുമില്ല, ജയിലില്‍ പോയി ഫ്രീയായി ഫുഡ് അടിക്കാന്‍ ശ്രമിച്ച 34കാരന്റെ ആഗ്രഹം ഒടുവില്‍ സഫലമായി
ചെന്നൈ : തമിഴ്നാട്ടിലെ ഈറോഡിലെ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും സ്‌ഫോടനമുണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് ഈ സ്ഥലങ്ങളില്‍ അരിച്ചുപെറുക്കിയ പൊലീസിന് ഒന്നും കണ്ടെത്താനായില്ല.
ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ അറസ്റ്റിലായ 34കാരന്‍ വ്യാജ ബോംബ് ഭീഷണിയുയര്‍ത്തിയത് ജയിലില്‍ പോകാനുള്ള ആഗ്രഹത്താലാണെന്ന് വെളിപ്പെടുത്തി. സൗജന്യമായി ആഹാരം കഴിച്ച് കഴിയാനാണത്രേ കോയമ്ബത്തൂര്‍ സ്വദേശിയായ സന്തോഷ് കുമാര്‍ ഈ കടുംകൈ ചെയ്തത്.
അറസ്റ്റിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് താന്‍ ജോലിയില്ലാത്തവനാണെന്നും, ആഹാരം കഴിക്കാന്‍ പോലും കഷ്ടപ്പെടുകയാണെന്നും യുവാവ് വെളിപ്പെടുത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി. സന്തോഷ് കുമാറിന് 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇപ്പോള്‍.