Home Featured ലോകത്തിലെ നീളമേറിയ റെയിൽവേ പ്ലാറ്റ്ഫോം ഹുബ്ബള്ളിയിൽ തുറന്നു.

ലോകത്തിലെ നീളമേറിയ റെയിൽവേ പ്ലാറ്റ്ഫോം ഹുബ്ബള്ളിയിൽ തുറന്നു.

ബെംഗളൂരു : ലോകത്തിലെഏറ്റവുംനീളമുള്ള റെയിൽവേ പ്ലാറ്റ്ഫോം ഹുബ്ബള്ളി ശ്രീ സിദ്ധരൂധ സ്വാമി സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. 1505 മീറ്ററാണ് നീളം. പുതിയ പ്ലാറ്റ്ഫോമിൽനിന്ന് രണ്ടു തീവണ്ടികളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 550 മീറ്റർ നീളമുള്ള ഒന്നാംനമ്പർ പ്ലാറ്റ്ഫോം നീളംകൂട്ടിയാണ് 1505 മീറ്ററിൽ നിർമിച്ചത്. ഇതുവരെ 1,366 മീറ്റർ നീളമുള്ള ഗൊരഖ്പുർ സ്റ്റേഷനായിരുന്നു ഏറ്റവും നീളമേറിയത്.ഹുബ്ബള്ളി-ധാർവാഡ് മേഖലയിലെ വിവിധ വികസനപദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു.

ധാർവാഡിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐ.ഐ.ടി.) സ്ഥിരം കാമ്പസ് രാജ്യത്തിന് സമർപ്പിച്ചു. ധാർവാഡിലെ ഐ.ഐ.ടി. കാമ്പസ് യുവമനസ്സുകളെ നാളത്തെ നല്ലതിനുവേണ്ടി പാകപ്പെടുത്തുമെന്നും എല്ലാവർക്കും മികച്ചനിലവാരത്തിലുള്ള വിദ്യാഭ്യാസത്തിന് അവസരം ലഭിക്കണമെന്നും മോദി പറഞ്ഞു. ധാർവാഡ് കർണാടകത്തിന്റെ സാംസ്കാരികകേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 2019 ഫെബ്രുവരിയിൽ മോദി തന്നെയായിരുന്നു ശിലാസ്ഥാപനം നിർവഹിച്ചത്.

850 കോടി രൂപ ചെലവിൽ സർക്കാർ നൽകിയ 470 ഏക്കർ സ്ഥലത്താണ് കാമ്പസ് സ്ഥിതിചെയ്യുന്നത്.വൈദ്യുതീകരിച്ച ഹൊസപേട്ട്-ഹുബ്ബള്ളി തിനൈഘട്ട് റെയിൽപ്പാതയുടെ ഉദ്ഘാടനം, ഹുബ്ബള്ളി-ധാർവാഡ് സ്മാർട്ട്സിറ്റിപദ്ധതിയുടെ ശിലാസ്ഥാപനം തുടങ്ങിയവയും പ്രധാനമന്ത്രി നിർവഹിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ഹുബ്ബള്ളിയിൽ മോദിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ മുഖ്യമന്ത്രി ബസവരാജ്ബൊമ്മെ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിതുടങ്ങിയവർ പങ്കെടുത്തു.

റോഡിലൂടെ നഗ്നനായി നടന്നു; തിരിച്ചറിയാല്‍ രേഖകള്‍ ഒന്നുമില്ല, പൊലീസിനോട് പറഞ്ഞത് താന്‍ അന്യഗ്രഹവാസിയെന്ന്

ഫ്ലോറിഡ: നഗ്നനായി തെരുവിലൂടെ നടന്നതിന് പൊലീസ് അറസ്റ്റ് ചെയ്തയാള്‍ പറഞ്ഞത് താന്‍ അന്യഗ്രഹവാസിയാണെന്ന്. യു എസിലെ ഫ്ലോറിഡയിലാണ് സംഭവം.മാര്‍ച്ച്‌ എട്ടിന് രാത്രി ഒമ്ബത് മണിക്കാണ് പൊലീസ് സ്റ്റേഷനില്‍ വഴിയിലൂടെ ഒരാള്‍ നഗ്നനായി നടക്കുന്നവെന്ന് ഫോണ്‍ കാള്‍ വന്നത്. തുടര്‍ന്ന് അവര്‍ സംഭവസ്ഥലത്തെത്തി.

ഒരാള്‍ വസ്‌ത്രങ്ങളൊന്നും ധരിക്കാതെ പൊതുജനങ്ങള്‍ക്ക് മുന്നിലൂടെ നടന്നു പോകുന്നത് കണ്ട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പാം ബീച്ച്‌ പൊലീസ് സ്റ്റേഷനിലേയ്ക്കാണ് പ്രതിയെ കൊണ്ടുപോയത്.ആദ്യം അയാള്‍ തന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും നല്‍കാന്‍ തയ്യാറായിരുന്നില്ല.

താന്‍ മറ്റാെരും ഗ്രഹത്തില്‍ നിന്ന് വന്നതാണെന്നും തനിക്ക് ഒരു സോഷ്യല്‍ സെക്യൂരിറ്റി നമ്ബറോ തിരിച്ചറിയാല്‍ കാര്‍ഡോ ഇല്ലെന്നും പ്രതി പറഞ്ഞു. എന്നാല്‍ കുറേ ചേദ്യം ചെയ്ത ശേഷം ഇയാള്‍ യഥാര്‍ത്ഥ പേരും വിവരങ്ങളും വെളിപ്പെടുത്തുകയായിരുന്നു. പ്രതി 44 വയസുള്ള ജേസണ്‍ സ്‌മിത്ത് എന്നയാളാണ് എന്നാണ് പൊലീസ് കണ്ടെത്താല്‍.

You may also like

error: Content is protected !!
Join Our WhatsApp Group