Home Featured പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണാടകയിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണാടകയിലെത്തും

by admin

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണാടകയിലെത്തും. ബെംഗളൂരു – മൈസൂരു അതിവേഗ പാത നാടിന് സമര്‍പ്പിക്കാനായാണ് പ്രധാനമന്ത്രി എത്തുക. ഉച്ചയ്ക്ക് 12 മണിയോടെ മാണ്ഡ്യയിലെ ഗെജ്ജാലഗെരെയിലാണ് പരിപാടി.
118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 8480 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. പ്രധാന ഗതാഗതത്തിനായി ഇരു വശത്തേക്കും ആറു വരി പാതയും വശങ്ങളില്‍ രണ്ട് വരി വീതം സര്‍വീസ് റോഡും ഉള്‍പ്പടെയാണ് പത്ത് വരി പാത.

ഉദ്ഘാടനത്തിനു ശേഷം രണ്ടു കിലോമീറ്റര്‍ റോഡ് ഷോയിലും പ്രധാന മന്ത്രി പങ്കെടുക്കും. തെരെഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ രണ്ട് മാസത്തിനിടെ ഏഴാം തവണയാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ഹുബ്ബള്ളിയില്‍ നവീകരിച്ച റെയില്‍വെ സ്റ്റേഷനും മൈസൂരു – കുശാല്‍ നഗര്‍ നാലുവരി പാതയുടെ നിര്‍മ്മാണ ഉദ്ഘാടവും പ്രധാനമന്ത്രി നിര്‍വഹിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group