Home Featured സുസ്മിത സെന്നിന് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയയായെന്നു നടി

സുസ്മിത സെന്നിന് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയയായെന്നു നടി

ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയായി ബോളിവുഡ് താരസുന്ദരി സുസ്മിത സെന്‍. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് വാര്‍ത്ത ആരാധകരെ അറിയിച്ചത്. ശസ്ത്രക്രിയയിലൂടെ ഹൃദയത്തില്‍ സ്‌റ്റെന്റ് ഘടിപ്പിച്ചതായും താരം വ്യക്തമാക്കി. നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിര്‍ത്തുക, നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അത് നിങ്ങളോടൊപ്പം നില്‍ക്കും’ (എന്റെ അച്ഛന്റെ ബുദ്ധിപരമായ വാക്കുകള്‍).

‘രണ്ട് ദിവസം മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. സ്‌റ്റെന്റ് സ്ഥാപിച്ചു. ഏറ്റവും പ്രധാനമായി, ‘എനിക്ക് വലിയ ഹൃദയമുണ്ട്’ എന്ന് എന്റെ കാര്‍ഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചു. കൃത്യമായി ഇടപെട്ടതിന് നിരവധി പേരോട് നന്ദി പറയാനുണ്ട്. അത് മറ്റൊരു പോസ്റ്റില്‍ പുറയാം. എന്നെ സ്‌നേഹിക്കുന്നവരോട് നല്ല വാര്‍ത്തയെക്കുറിച്ച് അറിയിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. അത്രതന്ന. വീണ്ടും ജീവിതം തുടങ്ങാന്‍ ഞാന്‍ റെഡിയാണ്. – സുസ്മിത സെന്‍ കുറിച്ചു.

അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു സുസ്മിതയുടെ കുറിപ്പ്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പ്രിയതാരത്തിന് രോഗമുക്തി ആശംസിച്ചത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനെ ആര്യ വെബ് സീരീസിന്റെ മൂന്നാം സീസണിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു സുസ്മിത. 2014ല്‍ താരത്തിന് ഓട്ടോ ഇമ്യൂണ്‍ കണ്ടീനായ അഡ്ഡിസണ്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

ക്രൂരത നായയോടും : ഹരിഹര്‍നഗറില്‍ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് യുവാവ് , ഒടുവില്‍ അറസ്റ്റ്

ദില്ലി : ഹരിഹര്‍നഗറില്‍ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് യുവാവ് .സംഭവത്തില്‍ ഇതേ പ്രദേശത്ത് തന്നെ താമസിക്കുന്ന വിവാഹിതനായ ആള്‍ അറസ്റ്റിലായെന്ന് പൊലീസ് പറഞ്ഞു.പാര്‍ക്കില്‍ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുന്നതിന്‍റെ വീഡിയോ പുറത്ത് വന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.മുമ്ബ് ഇത്തരം കുറ്റകൃത്യങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ വ്യക്തിയാണ് യുവാവിന്‍റെ ക്രൂരത ക്യാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.ഇയാള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ലോക്കല്‍ പൊലീസ് ആദ്യം തയ്യാറായില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.ഹരിനഗര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചതായും മൃഗാവകാശ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിയെ പിടികൂടാനാകാത്ത പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ പങ്കുരി പഥക്കും പൊലീസിനെതിരെ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒരാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group