ബെംഗളൂരു : ചെന്നൈ – ബെംഗളൂരുശതാബ്ദി എക്സ്പ്രസിൽ (12027) മറന്നുവെച്ച ബാഗ് യാത്രക്കാരന് തിരികെനൽകി ജീവനക്കാർ. തിങ്കളാഴ്ച ചെന്നൈയിൽനിന്ന് ബെംഗളൂരുവിലേക്ക് യാത്രചെയ്ത ഗിരീഷ് കുമാറാണ് മൂവായിരം രൂപയും ലാപ്ടോപ്പും അടങ്ങിയ ബാഗ് സീറ്റിൽ മറന്നുവെച്ചത്.സി-1 കോച്ചിൽ 34-ാം നമ്പർ സീറ്റിലായിരുന്നു ഗിരീഷ് കുമാർ ഇരുന്നത്. ബാഗ് കണ്ട ജീവനക്കാർ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ അരവിന്ദ് കുമാറിന് കൈമാറി.
സി-1 കോച്ചിൽ 34-ാം നമ്പർ സീറ്റിലായിരുന്നു ഗിരീഷ് കുമാർ ഇരുന്നത്. ബാഗ് കണ്ട ജീവനക്കാർ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ അരവിന്ദ് കുമാറിന് കൈമാറി.ഇതേത്തുടർന്ന് അരവിന്ദ് കുമാർ യാത്രക്കാരന്റെ മൊബൈൽ നമ്പർ കണ്ടെത്തി വിളിച്ച് ബാഗ് കൈമാറുകയായിരുന്നു.
അമ്മ മരിച്ചതറിയാതെ 2 ദിവസം കളിച്ചും ഒപ്പമിരുന്നും ചെലവഴിച്ച് 11 കാരന്‍; ഒടുക്കം അയല്‍വാസികളെത്തി സ്ഥിരീകരണം
ബെംഗളൂരു: അമ്മ മരിച്ചതറിയാതെ രണ്ടു ദിവസം മൃതദേഹത്തിനൊപ്പമിരുന്ന് 11കാരന്‍. ബെംഗളൂരുവിലെ ഗംഗാനഗര്‍ നിവാസി അന്നമ്മ (40) മരിച്ചതറിയാതെ 11കാരനായ മകനാണ് അമ്മ ഉറക്കത്തിലാണെന്ന് കരുതി മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്. രണ്ടുദിവസത്തിനിപ്പുറം സമീപവാസികളെത്തി മരണ വിവരം സ്ഥിരീകരിക്കുന്നത് വരെ കുട്ടി കളിച്ചുനടക്കുകയായിരുന്നു.അന്നമ്മ ദിവസ വേതനത്തിന് ജോലി ചെയ്‌തുവരികയായിരുന്നു. അങ്ങനെയിരിക്കെ ഫെബ്രുവരി 25 ന് ഇവര്‍ വീട്ടില്‍ വച്ച് മരണപ്പെട്ടു.
എന്നാല്‍ മകന്‍ ഇവരുടെ മരണവിവരം അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടുദിവസം അവന്‍ മൃതദേഹത്തിന് സമീപം തന്നെ ചെലവഴിച്ചു. ആദ്യദിവസം രാത്രി വിശപ്പ് വര്‍ധിച്ചതോടെ കുട്ടി അയല്‍വാസിയുടെ വീട്ടിലെത്തി അമ്മ ഉറങ്ങുകയാണെന്നും ഭക്ഷണം പാചകം ചെയ്‌തിട്ടില്ലെന്നും അറിയിച്ചു. തുടര്‍ന്ന് അവിടെ നിന്നും ഭക്ഷണം കഴിച്ച് കുട്ടി വീട്ടിലെത്തി അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
രണ്ടാം ദിവസം മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ കുട്ടി അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളെത്തി നടത്തിയ പരിശോധനയിലാണ് ഇവര്‍ മരണപ്പെട്ടതായി മനസിലാക്കുന്നത്. ഉടന്‍ തന്നെ പ്രദേശത്തെ ആര്‍ടി നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചതോടെ പൊലീസെത്തി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ച് തിരികെ ബന്ധുക്കളെ ഏല്‍പ്പിക്കുകയായിരുന്നു.