ബെംഗളൂരു : ബെംഗളൂരുവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍ക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.ബെംഗളൂരുവിലെ ഗതാഗതം, റോഡുകള്‍, തുടങ്ങി മറ്റ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുമെന്നും വിവിധ പദ്ധതിക്കള്‍ക്കായുളള ഫണ്ടുകള്‍ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.ഇന്ത്യ എനര്‍ജി വീക്ക് ,എയ്‌റോ ഇന്ത്യ ഷോ, ജി-20 മീറ്റിംഗുകളുടെ ബ്രാന്‍ഡുകള്‍ എല്ലാം ബെംഗളൂരുവിലാണ്.
ഈ പരിപാടികളുടെ15 കണ്‍വെന്‍ഷനുകളും ബെംഗളൂരുവിലാണ് നടന്നത്. അന്തരാഷ്‌ട്ര തലത്തില്‍ ബെംഗളൂരുവിനെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും കൂടുതല്‍ കണ്‍വെന്‍ഷനുകള്‍ ,കോണ്‍ഫറന്‍സുകള്‍, വര്‍ക്കഷോപ്പുകള്‍ തുടങ്ങിയവ നടക്കുന്നത് ബെംഗളൂരുവിലാണ്.ബെംഗളൂരുവിലെ വിവിധ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനായി ബിജെപി എംഎല്‍എമാര്‍ക്ക് 6,000 കോടി രൂപ അനുവദിച്ചിട്ടുണ്ടായിരുന്നു.
1.25 കോടിജനസാന്ദ്രതയുളള ഈ നഗരത്തില്‍ നിലവിലുളള വാഹനങ്ങള്‍ക്കധീതമായി 5,000 വാഹനങ്ങള്‍ പുതുതായി ദിനംപ്രതി റോഡിലിറങ്ങുന്നുണ്ട്. അതിനാല്‍ നിലവിലുളള റോഡുകളുടെ വികസനത്തിനുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും ബെംഗളൂരു നഗരത്തിന്റെ വളര്‍ച്ചയ്‌ക്ക് കാര്യമായ സംഭാവനകള്‍ നല്‍കിയിരുന്നതായും ബൊമ്മൈ പറഞ്ഞു. ബെംഗളൂരുവിലെ 21 സ്‌കൂളുകളുടെ നവീക്കരണം, അമൃത് പദ്ധത്തിയുടെ ഭാഗമായ 72 കുടിവെളള ടാങ്കളുടെയും പൂന്തോട്ടങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആംബുലന്‍സ് കിട്ടിയില്ല; കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കള്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചത് 100 കിലോമീറ്റര്‍
വിശാഖപട്ടണം: ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പതിനാല് ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹവുമായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച് മാതാപിതാക്കള്‍.ആന്ധ്രാപ്രദേശിലാണ് സംഭവം.വിശാഖ പട്ടണത്തെ കിംഗ് ജോര്‍ജ് ഹോസ്പിറ്റല്‍ മുതല്‍ പടേരു വരെയാണ് കുഞ്ഞിന്റെ മൃതദേഹവുമായി ഈ മാതാപിതാക്കള്‍ സഞ്ചരിച്ചത്. ആംബുലന്‍സ് വിട്ട് നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകാത്തതോടെയാണ് 100 കിലോമീറ്ററിലധികം മൃതദേഹവുമായി ഇവര്‍ക്ക് സഞ്ചരിക്കേണ്ടി വന്നത്.
ഫെബ്രുവരി രണ്ടിനാണ് ഈ ദമ്ബതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. പടേരുവിലായിരുന്നു കുഞ്ഞിന്റെ ജനനം. എന്നാല്‍ കുട്ടിയ്ക്ക് ജനിച്ചയുടനെ പെരിനാറ്റല്‍ അസ്ഫിക്‌സിയ എന്ന രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിശാഖപട്ടണത്തുള്ള കിംഗ് ജോര്‍ജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്.
തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകാനായി ആംബുലന്‍സ് വിട്ട് നല്‍കാന്‍ ആശുപത്രി അധികൃതരോട് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ആവശ്യത്തിലധികം ആംബുലന്‍സ് ഇല്ലെന്ന് പറഞ്ഞ് ജീവനക്കാര്‍ ഈ ആവശ്യം തള്ളിയെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കളുടെ ആരോപണം.ശേഷം കുഞ്ഞിന്റെ മൃതദേഹവുമായി തങ്ങളുടെ ഗ്രാമമായ പടേരുവിലേക്ക് ദമ്ബതികള്‍ ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്നു.
പടേരുവിലെ കുമഡ ഗ്രാമത്തിലാണ് ഇവരുടെ വീട്. പിന്നീട് പടേരുവില്‍ നിന്ന് ഒരു ആംബുലന്‍സിലാണ് കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്.എന്നാല്‍ ആംബുലന്‍സ് നിഷേധിച്ചിട്ടില്ലെന്ന് കെജിഎച്ച് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. അശോക് കുമാര്‍ പറഞ്ഞു. ആംബുലന്‍സ് വിട്ട് നല്‍കില്ലെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും കുറച്ച് സമയം എടുക്കുമെന്നാണ് പറഞ്ഞതെന്നുമായിരുന്നു സൂപ്രണ്ടിന്റെ വാദം.
കുഞ്ഞിന്റെ മാതാപിതാക്കള്‍ അല്‍പ്പം കൂടി ക്ഷമ കാണിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ആംബുലന്‍സ് നല്‍കുമായിരുന്നു. കുഞ്ഞ് മരിക്കുന്നത് രാവിലെ 7.50നാണ്. മൃതദേഹം വിട്ട് നല്‍കിയത് 8.30നാണ്. തുടര്‍ന്ന് ഞങ്ങള്‍ ട്രൈബല്‍ സെല്ലുമായി ബന്ധപ്പെട്ടിരുന്നു. പത്ത് മിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തിക്കണമെന്നും പറഞ്ഞു. എന്നാല്‍ അതിന് കാത്ത് നില്‍ക്കാതെ ദമ്ബതികള്‍ കുഞ്ഞിന്റെ മൃതദേഹവുമായി പോകുകയായിരുന്നു.
9.15നാണ് ആംബുലന്‍സ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് വിഷയം ഞങ്ങള്‍ ഡിഎംഎച്ച്‌ഒയെ അറിയിച്ചു. പിന്നീട് പടേരുവിലെ ഐടിഡിഎ പിഒയെയും അറിയിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ ദമ്ബതികളെ കണ്ടെത്തുകയും അവിടെ നിന്ന് ആംബുലന്‍സ് സൗകര്യം നല്‍കുകയുമായിരുന്നു,’ എന്ന് ആശുപത്രി സൂപ്രണ്ടന്റ് പറഞ്ഞു.