ബംഗളുരു :ദമ്ബതികള്‍ തമ്മിലുള്ള വിവാഹമോചനം പുതിയ കാര്യമല്ല. എന്നാല്‍ കര്‍ണാടകയിലെ മൈസൂറില്‍ 75 വയസുള്ള വയോധികന് 70 വയസുള്ള ഭാര്യയില്‍ നിന്ന് വിവാഹമോചനത്തിന് അപേക്ഷിച്ച കേസ് ശ്രദ്ധേയമായി.35 വര്‍ഷം മുമ്ബ് വിവാഹിതരായ ദമ്ബതികള്‍ മൈസൂറിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് ഇപ്പോള്‍ വിവാഹിതരായ മൂന്ന് പെണ്മക്കളുണ്ട്. മൂന്ന് പെണ്മക്കളും അവര്‍ ഇഷ്ടപ്പെട്ട, എന്നാല്‍ പിതാവ് അംഗീകരിക്കാത്തവരെയാണ് വിവാഹം കഴിച്ചത്.
‘പെണ്മക്കള് വളര്‍ന്നു വലുതായെന്നും കല്യാണം കഴിഞ്ഞതിനാല്‍ ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞ് ഭാര്യ ഭര്‍ത്താവിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രോഷാകുലനായ ഇയാള്‍ സമാധാനിക്കാന്‍ തയ്യാറായില്ല. പെണ്‍കുട്ടികള്‍ കടുംകൈ ചെയ്തത് ഭാര്യയുടെ പിന്തുണ മൂലമാണെന്ന് പറഞ്ഞുകൊണ്ട് സംഭവിച്ച എല്ലാത്തിനും ഭര്‍ത്താവ് ഭാര്യയെ കുറ്റപ്പെടുത്തി. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാലക്രമേണ കൂടുതല്‍ വഷളായി. ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയില്‍ കേസ് നടത്തി.
ഫെബ്രുവരി 11 ശനിയാഴ്ച മൈസൂരില്‍ നടന്ന മെഗാ ലോക് അദാലതില്‍ ഇവരുടെ കേസും പരിഗണനയ്ക്ക് വന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ജി എസ് സംഗ്രേഷി ദമ്ബതികളുമായി ദീര്‍ഘമായി സംസാരിച്ചു. യോജിപ്പിന്റെ ആശയങ്ങള്‍ അദ്ദേഹം പകര്‍ന്നു. ഒടുവില്‍ വിവാഹമോചന കേസ് ഒഴിവാക്കാനും പരസ്പരം പൊറുക്കാനും ഒരുമിച്ച് ജീവിക്കാനും ഇവര്‍ തയ്യാറായി’, അധികൃതര്‍ പറഞ്ഞു.
അഗ്നിപഥിന്റെ ഭാഗമാവാന്‍ രജിസ്റ്റര്‍ ചെയ്യാം
പ്രതിരോധ സേനയിലേക്ക് അഗ്നിപഥ് സ്കീമില്‍ 17 വയസ് മുതല്‍ 21 വയസ് വരെ ഉള്ളവര്‍ക്ക് എന്റോള്‍ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ വര്‍ഷം ഏകദേശം 4.76 ലക്ഷം രൂപ പ്രതിഫലം ലഭിക്കും. നാലാം വര്‍ഷം മുതല്‍ 6.92 ലക്ഷം രൂപ ലഭിക്കും. മാസം തോറും വരുമാനത്തിന്റെ 30 ശതമാനം സേവാനിധിയിലേക്ക് പിടിക്കും.
തത്തുല്യമായ തുക സര്‍ക്കാരും അടക്കും. നാല് വര്‍ഷത്തിനുള്ളില്‍ ഏകദേശം 11.71 ലക്ഷം രൂപ ഈയിനത്തില്‍ ലഭിക്കും. ഇതിന് നികുതി നല്‍കേണ്ടതില്ല.സര്‍വീസ് കാലയളവില്‍ മരിക്കുന്നവരുടെ പേരില്‍ 48 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയും 44 ലക്ഷം രൂപയുടെ എക്സ്ഗ്രേഷ്യയും ലഭിക്കും. സേവാനിധിയിലേതിന് പുറമെയാണിത്. അംഗഭംഗം സംഭവിക്കുന്നവര്‍ക്ക് അംഗഭംഗത്തിന്റെ തോത് അനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും.
പൂര്‍ണമായ അംഗഭംഗത്തിന് 44 ലക്ഷം രൂപയും 75 ശതമാനത്തിന് 25 ലക്ഷം രൂപയും 50 ശതമാനത്തിന് 15 ലക്ഷം രൂപയും ഒറ്റത്തവണ എക്സ്ഗ്രേഷ്യ ലഭിക്കും. താല്പര്യമുള്ളവര് കോഴിക്കോട് വെസ്റ്റ് ഹില്‍ ആര്‍മി റിക്രൂട്ടിങ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2383953.