‘പൊന്നിയിൻ സെല്വൻ’ എന്ന ഇതിഹാസ ചിത്രം രാജ്യത്ത് വൻ ആരവമായിരുന്നു സൃഷ്ടിച്ചത്. ഹിറ്റ്മേക്കര് മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ റിലീസ് എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെല്വൻ 2’ ഐമാക്സ് തിയറ്ററുകളിലും റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത.
തമിഴിനു പുറമേ ഹിന്ദിയിലും മണിരത്നത്തിന്റെ ചിത്രം ഐമാക്സില്‍ കാണാനാകും. സാഹിത്യകാരൻ കൽക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ‘പൊന്നിയിൻ സെല്വൻ’ ഒരുക്കിയിരുന്നത്. ‘പൊന്നിയിൻ സെല്വൻ’ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം തൊട്ടെ വന്ന പ്രതികരണങ്ങള്‍. ചിത്രം തമിഴകത്ത് വൻ ഹിറ്റായി.
വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.
തോട്ട ധരണിയും വാസിം ഖാനും ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ് . രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്ണമൂര്ത്തിയാണ് സൗണ്ട് ഡിസൈനര്‍. ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു.
ഞങ്ങളാണ് ‘പഠാന്’ ടീമിലെ അമറും അക്ബറും ആന്റണിയും; സഹതാരങ്ങളെ ചേര്‍ത്തുനിര്‍ത്തി ഷാരൂഖ്
‘പഠാന്റെ’ വിജയാഘോഷത്തിലാണ് നടന് ഷാരൂഖ് ഖാനും അണിയറപ്രവര്‍ത്തകരും. പഠാനെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറയാനും മാധ്യമപ്രവര്‍ത്തകരോട് സംവദിക്കാനുമായി തിങ്കളാഴ്ച മുംബൈയില്‍ യാഷ് രാജ് ഫിലിംസ് സംഘടിപ്പിച്ച പരിപാടിയില്‍ ഷാരൂഖും ദീപികയും ജോണ്‍ എബ്രഹാമും അടങ്ങുന്ന ‘പഠാന്’ താരങ്ങള്‍ പങ്കെടുത്തു.
പരിപാടിയ്ക്കിടെ തന്റെ സഹതാരങ്ങളായ ദീപികയേയും ജോണ്‍ എബ്രഹാമിനെയും ചേര്‍ത്തുപിടിച്ചു കൊണ്ട് ഷാരൂഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘പഠാന് ടീമിലെ അമര്‍, അക്ബര്‍, ആന്റണിമാരാണ് ഞങ്ങള്‍, സ്നേഹവും സാഹോദര്യവും പ്രചരിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’ എന്നാണ് ഷാരൂഖ് പറഞ്ഞത്. മന്മോഹന് ദേശായിയുടെ 1977ലെ ഹിറ്റ് ചിത്രമായ ‘അമര്‍, അക്ബര്‍, ആന്റണി’യിലെ കഥാപാത്രങ്ങളോട് തന്നെയും തന്റെ സഹതാരങ്ങളെയും ഉപമിക്കുകയായിരുന്നു ഷാരൂഖ്.
ഒരു വികാരവും വ്രണപ്പെടുത്താതെ രാജ്യത്തെ ഒന്നിപ്പിക്കാനും രസിപ്പിക്കാനുമുള്ള മാധ്യമമാണ് കലാകാരന്മാര്ക്ക് സിനിമയെന്നും ഷാരൂഖ് പറഞ്ഞു. “സത്യം പറഞ്ഞാല്‍, സിനിമകള്‍ നിര്‍മ്മിക്കുമ്ബോള്‍, അത് വടക്കോ തെക്കോ കിഴക്കോ പടിഞ്ഞാറോ ആവട്ടെ, സന്തോഷം, സാഹോദര്യം, സ്നേഹം, ദയ എന്നിവ പ്രചരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഡാറില്‍ ഞാനൊരു മോശം കഥാപാത്രമായി അഭിനയിച്ചതുകൊണ്ടോ അല്ലെങ്കില്‍ ഈ ചിത്രത്തില്‍ ജോണ്‍ മോശം ആളായി അഭിനയിക്കുന്നതുകൊണ്ടോ ഒന്നും ഞങ്ങളാരും മോശമാവുന്നില്ല. ഞങ്ങള്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതൊന്നും ഒരു വികാരത്തെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ല. അത് വിനോദം മാത്രമാണ്.”
“സ്നേഹവും സാഹോദര്യവും പ്രചരിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതാണ് ദീപിക, അവള് അമര്‍, ഞാന്‍ ഷാരൂഖ് ഖാന്, ഞാന്‍ അക്ബര്‍, ജോണ്‍ അവന് അന്തോണിയാണ്. ഞങ്ങള്‍ ‘അമര്‍, അക്ബര്‍, അന്തോണിയാണ്. അതാണ് സിനിമ. ഞങ്ങള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. പ്രേക്ഷകരുടെ സ്നേഹം ഞങ്ങളാഗ്രഹിക്കുന്നു. ഈ കോടികളൊന്നുമല്ല പ്രധാനം. ഞങ്ങള്‍ക്ക് ലഭിക്കുന്ന സ്നേഹം അതിലും വലുതായി ഒന്നുമില്ല,” ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.