Home കർണാടക ബെംഗളൂരുവില്‍ രാജ്യത്തെ ആദ്യ എ.ഐ സര്‍വകലാശാല വരുന്നു

ബെംഗളൂരുവില്‍ രാജ്യത്തെ ആദ്യ എ.ഐ സര്‍വകലാശാല വരുന്നു

by ടാർസ്യുസ്

ബെംഗളൂരു: സർക്കാർ തലത്തിലുള്ള രാജ്യത്തെ ആദ്യ എ.ഐ (നിർമിതബുദ്ധി) സർവകലാശാല കർണാടകത്തില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പ്രഖ്യാപിച്ചു.സർവകലാശാലയുടെ ശിലാസ്ഥാപനം ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐ.ഐ.വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഇനവേഷന്റെയും സംരംഭകത്വത്തിന്റെയും സെന്റർ ഓഫ് എക്‌സലൻസായിരിക്കും ഈ ലോകോത്തര കാമ്പസെന്ന് ശിവകുമാർ അറിയിച്ചു.ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് എ.ഐ നഗരങ്ങളിലൊന്നായും ഇന്ത്യയിലെ 40 ശതമാനം യൂണികോണ്‍ സ്റ്റർട്ടപ്പുകളുടെ കേന്ദ്രമായും ബെംഗളൂരു മാറിയതായി മുഖ്യമന്ത്രി പറഞ്ഞു.കർണാടകത്തിന്റെ കഴിവും ഇനവേഷൻ ആവാസവ്യവസ്ഥയും സംരംഭകത്വ മനോഭാവവും ഇത് അടയാളപ്പെടുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.കർണാടകത്തെ ഇന്ത്യയുടെ എ.ഐ തലസ്ഥാനമായി മാറ്റുകയെന്നതിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.കർണാടകത്തെ ഗൂഗുളിന്റെ ഏറ്റവും വലിയ ലബോറട്രിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group