ബെംഗളൂരു: ആരോഗ്യവാനായ ഭര്‍ത്താവിന് ഭാര്യയില്‍നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി.ഭാര്യയോട് ജീവനാംശം നല്കാന് ആവശ്യപ്പെടുന്നത് ഭര്‍ത്താവിന്റെ അലസതയെ പ്രോത്സാഹിപ്പിക്കുന്നതാകുമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന വിധിച്ചു.ജീവനാംശം അനുവദിക്കാനുള്ള ഹിന്ദു വിവാഹനിയമത്തിലെ 24-ാം വകുപ്പ് ലിംഗനീതി വ്യക്തമാക്കുന്നതാണെങ്കിലും വൈകല്യമോ അവശതയോ ഇല്ലാത്ത ഭര്‍ത്താവിന് അത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
വിവാഹമോചിതയായ ഭാര്യയ്ക്ക് 10,000 രൂപ മാസം ജീവനാംശവും 25,000 രൂപ കോടതിചെലവും അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ വിധി.കോവിഡ്കാലത്ത് തന്റെ ജോലിനഷ്ടമായെന്നും രണ്ടുവര്‍ഷമായി ജോലിയില്ലാത്തയാളാണെന്നും ചൂണ്ടിക്കാട്ടി ഭാര്യയില്‍നിന്ന് തനിക്ക് ജീവനാംശവും കോടതിച്ചെലവും അനുവദിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
8 വയസുകാരന്റെ കാലില്‍ മുള്ള്, ശസ്ത്രക്രിയ നടത്തിയിട്ടും കണ്ടെത്തിയില്ല, ഒടുവില്‍ ഒന്നര സെന്റീമീറ്റര്‍ നീളമുള്ള മുള്ള് പിതാവ് പുറത്തെടുത്തു
വയനാട്: ശസ്ത്രക്രിയ നടത്തിയിട്ടും കണ്ടുകിട്ടാതിരുന്ന എട്ട് വയസുകാരന്റെ കാലില്‍ തറച്ചുകയറിയ മുള്ള് പിതാവ് പുറത്തെടുത്തു.വയനാട് അഞ്ചുകുന്ന് മങ്കാണി കോളനിയിലെ രാജന്-വിനീത ദമ്ബതികളുടെ മകന് നിദ്വൈതിനാണ് ഈ ദുരവസ്ഥയുണ്ടായത്.കളിക്കുന്നതിനിടെ മുള്ള് തറച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നാം തീയതിയാണ് നിദ്വൈതിനെ മാന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
അന്ന് മരുന്ന തന്ന് വിട്ടെങ്കിലും വേദന കുറയാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. എന്നാല്‍ കാര്യമായ ചികിത്സ ഇവിടെ നിന്നും ലഭിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു.അവസാനം എക്സ്റെ എടുത്തപ്പോള്‍ കാലില്‍ എന്തോ തറച്ചിരിപ്പുണ്ടെന്നും അത് എടുക്കാന്‍ ആശുപത്രിയില്‍ സംവിധാനമില്ലെന്നും ചൂണ്ടിക്കാട്ടി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്തു. 10ന് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും 11ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
എന്നാല്‍ ഡോക്ടറര്‍മാര്‍ക്ക് കുട്ടിയുടെ കാലില്‍ തറച്ചിരുന്ന മുള്ള് കണ്ടെത്താനായില്ല.17ന് വീട്ടിലെത്തിയ കുട്ടിക്ക് വേദന കൂടിയതോടെ പിതാവ് രാജന് കാലിലെ കെട്ട് അഴിച്ച് പരിശോധിച്ചപ്പോള്‍ ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് നിന്നും അല്പം മാറി പഴുപ്പും ഒരു കറുത്ത വസ്തു പുറത്തേക്ക് തള്ളിനില്ക്കുന്നതും കണ്ടു. പഴുപ്പ് തുടച്ച് നീക്കിയ ശേഷം കത്രിക ഉപയോഗിച്ച് തള്ളി നിന്ന വസ്തു ഇളക്കി നോക്കിയപ്പോള്‍ ഒന്നര സെന്റീമീറ്റര്‍ നീളമുള്ള മുള്ളാണ് കണ്ടെത്തിയത്. തുടര്‍ന്ന് മുള്ള് കണ്ടെത്തിയ ഭാഗത്തല്ല ശസ്ത്രക്രിയ നടത്തിയതെന്ന് കണ്ടെത്തി. ഇരുമെഡിക്കല്‍ കോളജുകളിലേയും അനാസ്ഥ ചൂണ്ടിക്കാട്ടി പിതാവ് രാജന് പരാതി നല്കി.