Home Featured ഡോക്യുമെൻററി വിവാദത്തിന് പിന്നാലെ പാർട്ടി പദവികൾ രാജിവച്ച് അനിൽ ആൻറണി

ഡോക്യുമെൻററി വിവാദത്തിന് പിന്നാലെ പാർട്ടി പദവികൾ രാജിവച്ച് അനിൽ ആൻറണി

ദില്ലി: ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസിൽ നിന്നും കടുത്ത വിമർശനമേറ്റു വാങ്ങേണ്ടി വന്ന അനിൽ ആൻറണി പാർട്ടി പദവികൾ രാജിവച്ചു.കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ,എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർഎന്നീ പദവികളിൽ നിന്നാണ് അനിൽ ആൻറണിരാജിവച്ചത്. കെപിസിസി പ്രസിഡൻറ്കെ.സുധാകരനും സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വവും ഡോക്യുമെൻററി വിവാദത്തിൽ അനിലിനെ തള്ളിപ്പറയുകയും വിമർശിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻറണിയുടെ മകനായ അനിൽ ആൻറണി പാർട്ടി പദവികൾ ഒഴിയുന്നതായി അറിയിച്ചത്.

സമൂഹമാധ്യമങ്ങളിലും അനിലിനെതിരെ വിമർശനം രൂക്ഷമായിരുന്നു.അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ ഒരു പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും അനിൽ രാജിക്കത്ത് പങ്കുവച്ച് കൊണ്ട് ട്വിറ്ററിൽ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതി പാഠകരാണെന്നും തന്നോട്പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനിൽ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകർക്കാണ് പാർട്ടിയിൽ സ്ഥാനമെന്നും അനിൽ വിമർശിച്ചു.

നവവധു വിവാഹത്തിനു മുമ്ബേ ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ പരിചയക്കാരന്‍ അറസ്റ്റില്‍, പുറത്ത് വന്നത് വന്‍ ചതിയുടെ കഥ

അമ്ബലപ്പുഴ : നവവധു വിവാഹത്തിനു മുമ്ബേ ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ പരിചയക്കാരനായ വ്യാപാരിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.കരൂര്‍ മാളിയേക്കല്‍ നൈസാമാണ് (47) പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി അമ്ബലപ്പുഴ പൊലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി നൈസാമിന്റെ ഹാര്‍ഡ് വെയര്‍ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു യുവതി.

ഡിസംബര്‍ 18ന് വിവാഹിതയായ യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍, വിവാഹത്തിന് മുമ്ബേ യുവതി ഗര്‍ഭിണിയാണെന്ന വിവരം ഭര്‍തൃവീട്ടുകാര്‍ അറിഞ്ഞതോടെയാണ് അഞ്ചുവര്‍ഷത്തോളം നീണ്ട പീഡനവിവരം പുറത്തായത്. നൈസാം മുന്‍കൈയെടുത്താണ് തന്റെ പരിചയത്തിലുള്ള യുവാവിനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. 16 വയസു മുതല്‍ നൈസാം പീഡനത്തിനിരയാക്കിയിരുന്നതായാണ് യുവതിയുടെ മൊഴി.

മുമ്ബൊരിക്കല്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കടയില്‍ നിന്നും പുറത്താക്കിയ നൈസാം മാസങ്ങള്‍ക്കു ശേഷം വീട്ടിലെത്തി ജോലിക്ക് തിരികെ കൊണ്ടുപോയിരുന്നു . ഉപദ്രവമുണ്ടാകില്ല എന്ന ഉറപ്പിന്‍മേല്‍ ജോലിയില്‍ പ്രവേശിച്ചശേഷം നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ആലപ്പുഴയിലെ ലോഡ്ജ് മുറിയിലെത്തിച്ച്‌ മദ്യം നല്‍കി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ഇരയുടെ കുടുംബത്തിന്റെ സാമ്ബത്തിക പിന്നാക്കാവസ്ഥ ചൂഷണം ചെയ്തായിരുന്നു പീഡനം. നൈസാമിനെ പ്രദേശവാസികള്‍ തടഞ്ഞു വച്ചു മര്‍ദ്ദിച്ച ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു . ദേഹമാസകലം പരിക്കേറ്റ നൈസാമിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അടിയന്തര ചികിത്സ നല്‍കിയ ശേഷം അമ്ബലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group