Home Featured മൈസൂരു റോഡ്-കെങ്കേരി റീച്ചിൽ നാലു ദിവസം മെട്രോ സർവീസ് നടത്തില്ല.

മൈസൂരു റോഡ്-കെങ്കേരി റീച്ചിൽ നാലു ദിവസം മെട്രോ സർവീസ് നടത്തില്ല.

ബെംഗളൂരു:കെങ്കേരി-ചല്ലഘട്ട മെട്രോ നിർമാണ പ്രവൃത്തികളുടെ ഭാഗമായി 27 ന് രാവിലെ മുതൽ 30 ന് രാത്രി വരെ മൈസൂരു റോഡ്- കെങ്കേരി റീച്ചിൽ മെട്രോ ട്രെയിൻ സർവീസ് നടത്തില്ല. പർപ്പിൾ ലൈനിൽ ബയ്യപ്പനഹള്ളി മുതൽ മൈസൂരു റോഡ് വരെയും ഗ്രീൻ ലൈനിൽ നാഗസന്ദ്ര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് റീച്ചിലും പതിവ് പോലെ സർവീസ് നടത്തും.

31ന് രാവിലെ 5 മുതൽ മൈസൂരു റോഡ്-കെങ്കേരി റീച്ചിൽ സർവീസ് പുനരാരംഭിക്കുമെന്ന് ബിഎംആർ സി അറിയിച്ചു.കെങ്കേരിയിൽ നിന്ന് ചല്ലഘട്ട വരെയുള്ള 1.5 കിലോമീറ്റർ ദൂരത്തെ പാതയിൽ മാർച്ചിൽ മട്രോയുടെ വാണിജ്യ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചല്ലഘട്ടയിലെ മെട്രോ ഡിപ്പോയുടെ നിർമാണവും അവസാനഘട്ടത്തിലാണ്.

ലൈംഗികശേഷിയില്ലാത്തത് മറച്ചുവെച്ച്‌ വിവാഹം കഴിച്ചെന്ന പരാതിയുമായി യുവതി; ഭര്‍ത്താവിനെതിരെ കേസ്

മുംബൈ: ലൈംഗികശേഷിയില്ലാത്തത് മറച്ചുവെച്ചതിന് 38 കാരനായ ഭര്‍ത്താവിനെതിരെ 27 കാരിയായ യുവതി പൊലീസില്‍ പരാതി നല്‍കി.യുവതിയുടെ പരാതിയില്‍ പൊലീസ് ഭര്‍ത്താവിനെതിരെ വഞ്ചനയ്ക്കും ക്രൂരതയ്ക്കും കേസെടുത്തു. യുവാവിന് ലൈംഗികശേഷിയില്ലാത്തത് മറച്ചുവെച്ച്‌ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചതിന് മറ്റ് ഏഴ് പേര്‍ക്കെതിരെയും യുവതിയുടെ പരാതിയില്‍ പരാമര്‍ശമുണ്ട്.മഹാരാഷ്ട്രയിലെ പനവേല്‍ സ്വദേശിനിയാണ് പരാതിക്കാരി. 2018 ഡിസംബറില്‍ ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരേല്‍ സ്വദേശിയായ യുവാവിനെ പരിചയപ്പെടുകയും 2021 ല്‍ വിവാഹിതരാകുകയും ചെയ്തു.

വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം, ദമ്ബതികള്‍ ഹണിമൂണ്‍ യാത്രയ്ക്ക് പോയിരുന്നു. ഈ സമയത്തെല്ലാം ഓരോ കാരണം പറഞ്ഞു ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍നിന്ന് അകന്നുനിന്നു.ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ യുവതിയോട് മോശമായി പെരുമാറാന്‍ തുടങ്ങി.പരാതിക്കാരിയുടെ അഭിപ്രായത്തില്‍, അവര്‍ പതിവായി പരിഹാസങ്ങളും അപമാനങ്ങളും നേരിട്ടു.

കൂടാതെ യുവതിയോട് സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്നു,” ഖണ്ഡേശ്വര്‍ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.തന്റെ ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്ന തിരിച്ചറിഞ്ഞപ്പോള്‍ താനെയിലുള്ള ഒരു ഡോക്ടറുടെ അടുത്തേക്ക് യുവതി നിര്‍ബന്ധിച്ച്‌ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുപോയി. കാര്യമായ പ്രശ്നമുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ ഭര്‍ത്താവിന് ഒരിക്കലും ലഭിച്ചിട്ടില്ലെന്നും ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഒരു മാസത്തിനുശേഷം, യുവതി തന്റെ വീട്ടിലെത്തിയപ്പോള്‍, ഭര്‍ത്താവിന്റെ അവസ്ഥയെക്കുറിച്ച്‌ അവരോട് പറഞ്ഞു. ഇതോടെ യുവതിയുടെ വീട്ടുകാര്‍ പ്രശ്നത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഭര്‍ത്താവിന്‍റെ വീട്ടുകാരുമായി ചര്‍ച്ചയ്ക്കെത്തി. എന്നാല്‍ ഇതിന്‍റെ പേരില്‍ യുവതി ഭീഷണി നേരിട്ടു. ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ എല്ലാവരോടും പറഞ്ഞ് കുടുംബത്തിന് നാണക്കേടുണ്ടാക്കിയതിനാല്‍ വീട്ടിലേക്ക് മടങ്ങിയെത്തിയാല്‍ കൊല്ലുമെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു.

ഒരു വര്‍ഷത്തിലേറെയായി ഒത്തുതീര്‍പ്പിനായി ശ്രമിച്ചിട്ടും ഭര്‍ത്താവും കുടുംബവും വഴങ്ങില്ലെന്ന് മനസ്സിലാക്കിയ അവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. വഞ്ചനയ്ക്കും ക്രൂരതയ്ക്കും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group