Home Featured ബംഗളൂരു:മില്ലറ്റ് ഫെയര്‍ ഇന്നു മുതല്‍

ബംഗളൂരു:മില്ലറ്റ് ഫെയര്‍ ഇന്നു മുതല്‍

ബംഗളൂരു: മില്ലറ്റ്സ് ആന്‍ഡ് ഓര്‍ഗാനിക്സ് അന്താരാഷ്ട്ര വാണിജ്യമേളക്ക് വെള്ളിയാഴ്ച ബംഗളൂരുവില്‍ തുടക്കമാവും.’സ്മാര്‍ട്ട് ഫുഡ്’ എന്ന പ്രമേയവുമായി ത്രിപുരവാസിനി പാലസ് മൈതാനത്ത് നടക്കുന്ന മേളയില്‍ ഭക്ഷ്യധാന്യ വിപണി രംഗത്തെയും ജൈവ ഉല്‍പന്ന ഉല്‍പാദന-വിപണന രംഗത്തെയും നിരവധി സംരംഭകര്‍ പങ്കാളികളാവും.ഞായറാഴ്ച വരെ നീളുന്ന മേളയില്‍ 300 ലേറെ സ്റ്റാളുകള്‍ ഒരുക്കും. അന്താരാഷ്ട്ര സമ്മേളനങ്ങളും കര്‍ഷകര്‍ക്കായി ശില്‍പശാലയും ബിസിനസ് മീറ്റുകളും ഇതിന്റെ ഭാഗമായി നടക്കും. പ്രവേശനം സൗജന്യമാണ്

മിസ്റ്റര്‍ അടൂര്‍ മോഹന്‍ലാലിനേക്കുറിച്ച്‌ ഗുണ്ടാ പ്രയോഗം നടത്താന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയത്? മേജര്‍ രവി

അടൂര്‍ ഗോപാലകൃഷ്ണനെതിരെ നിശിത വിമര്‍ശനവുമായി നടനും സംവിധായകനുമായ മേജര്‍ രവി.അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ് മേജര്‍ രവിയുടെ ഫേസ്ബുക്ക് കുറിപ്പിലെ വാചകങ്ങള്‍. മേജര്‍ രവിയുടെ കുറിപ്പിലേക്ക്:ഈയടുത്ത കാലത്ത് മിസ്റ്റര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കൊടുത്ത ഒരു ഇന്‍്റര്‍വ്യൂ കാണാനിടയായി. അതില്‍ മൂന്ന് കാര്യങ്ങള്‍… കൃത്യമായി ചില ചോദ്യങ്ങള്‍ എനിക്ക് ചോദിക്കാനുണ്ട്. നമ്ബര്‍ വണ്‍, താങ്കള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് 2007 ല്‍ താങ്കള്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്.

2006 ല്‍ ഇറങ്ങിയ ക്ലാസ്മേറ്റ്സ് ആന്‍ഡ് കീര്‍ത്തിചക്ര എന്നീ രണ്ട് സിനിമകള്‍ നൂറിലധികം ദിവസം തിയേറ്ററുകളില്‍ നിറഞ്ഞു ഓടി. ഒരു സിനിമയെക്കുറിച്ച്‌ പറയുന്നതിനു മുന്നേ ആദ്യം താങ്കള്‍ മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററില്‍ പോയി സിനിമകള്‍ കാണണം.താങ്കളുടെ സിനിമകള്‍ ആരും സ്വന്തം കാശു മുടക്കി തിയേറ്ററില്‍ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകള്‍ കാണാന്‍ കൊള്ളാത്തതാണെന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ താങ്കള്‍ക്ക് എന്താണ് അവകാശം.

രണ്ടാമതായി, താങ്കള്‍ ഏതുസമയത്തും എന്തിനാണ് വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കുന്നത്.. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തില്‍ നടക്കുന്നത് കാണാന്‍ ശ്രമിക്കുക. ഒരു hypocrite ആയി തരം താഴരുത്. കുറെ പറയാനുണ്ടെങ്കിലും ഒരു കാര്യം കൂടെ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തി ഞാന്‍ നിര്‍ത്താം. താങ്കള്‍ ഇന്‍്റര്‍വ്യൂവില്‍ മോഹന്‍ലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച്‌ ഒരിക്കലും താങ്കള്‍ സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു. മോഹന്‍ലാലിനെ ഒരു ഗുണ്ടാ പ്രയോഗം യൂസ് ചെയ്തു പബ്ലിക്കില്‍ സംസാരിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്.

വയസ്സാകുമ്ബോള്‍ പലര്‍ക്കും ഫ്രസ്ട്രേഷന്‍സ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റര്‍ അടൂര്‍, മോഹന്‍ലാല്‍ നില്‍ക്കുന്ന സ്ഥലം താങ്കള്‍ക്ക് ഒരിക്കലും എത്തിപ്പെടാന്‍ സാധിക്കില്ല എന്നതിന്‍്റെ പേരില്‍, ഒരാളെയും ഇതുപോലെ അവഹേളിക്കാന്‍ ശ്രമിക്കരുത്.അതുപോലെ കെ ആര്‍ നാരായണന്‍ അക്കാദമിയിലെ കുട്ടികളെ താങ്കളുടെ താല്‍പര്യത്തിനനുസരിച്ച്‌ തെറ്റിദ്ധരിപ്പിക്കരുത്. താങ്കളുടെ വളരെ ക്ലോസ് ഫ്രണ്ട് ആണല്ലോ അവിടെ ഇരിക്കുന്നത്. അതിനുവേണ്ടി അവിടുത്തെ കുട്ടികളെ തമ്മിലടിപ്പിച്ച്‌ അവരുടെ ഭാവി കളയരുത്.

ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങള്‍ പബ്ലിക്കില്‍ വിളമ്ബുന്നതിനു മുന്നേ, താങ്കള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു ചെറിയൊരു അഡ്വൈസ് എന്ന് മാത്രം…ഇനി ഞാന്‍ പറയാന്‍ പോകുന്ന വാക്ക് ഒരുപക്ഷേ താങ്കള്‍ക്ക് പിടിക്കില്ല. ……. ജയ്ഹിന്ദ്…

You may also like

error: Content is protected !!
Join Our WhatsApp Group