Home Featured പൂത്തൊരുങ്ങി ബംഗളൂരുവിലെ തെരുവുകള്‍

പൂത്തൊരുങ്ങി ബംഗളൂരുവിലെ തെരുവുകള്‍

by admin

ബംഗളൂരു: ബംഗളൂരുവിലെ തെരുവുകള്‍ പിങ്ക് പൂക്കളാല്‍ നിറഞ്ഞിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. തബിബുവ റോസിയെ എന്ന് വിളിക്കപ്പെടുന്ന ഈ വിദേശ ഇനം പൂക്കള്‍ ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള മാസങ്ങളിലാണ് പൂക്കുന്നത്. ബംഗളൂരുവിലെ തെരുവിലൂടെ നടക്കുമ്ബോള്‍ പിങ്ക് പൂക്കള്‍ നിറഞ്ഞ മനോഹരമായ മരങ്ങള്‍ നിങ്ങള്‍ക്ക് കാണാം.

തലസ്ഥാന നഗരവാസികള്‍ പങ്കുവെച്ച ബെംഗളൂരുവില്‍ നിന്നുള്ള പിങ്ക് മരങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ മാദ്ധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. കര്‍ണാടക ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പിങ്ക് പൂക്കളാല്‍ അലങ്കരിച്ച ഉയര്‍ന്ന മരങ്ങളുടെ മനോഹരമായ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ഐ.ടി ഹബ്ബിലെ വൈറ്റ്ഫീല്‍ഡ് ഏരിയയില്‍ നിന്ന് ഷട്ടര്‍ബഗ് ബിപ്ലബ് മഹാപത്രയാണ് വൈറലായ ചിത്രങ്ങള്‍ പകര്‍ത്തിയത്. വൈറ്റ്ഫീല്‍ഡ് ദി പിങ്ക് ട്രമ്ബറ്റ്സ് അല്ലെങ്കില്‍ ബേബുയ അവെല്ലനെഡ ഇവിടെ പൂത്തുതുടങ്ങി. ബെംഗളൂരുവിലെ ചില ഭാഗങ്ങള്‍ പൂര്‍ണ്ണമായും പിങ്ക് നിറമായി മാറുന്ന സമയം എന്നാണ് കര്‍ണാടക ടൂറിസം വകുപ്പ് ട്വിറ്ററില്‍ കുറിച്ചത്.

6 കോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയുടുക്കാന്‍ ‘സുകുമാരക്കുറുപ്പ്’ മോഡല്‍ കൊലപാതകം; സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഹൈദരാബാദ്: കോടികളുട ഇന്‍ഷുറന്‍സ് തുക തട്ടിയുടുക്കാന്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം. തെലങ്കാനയിലാണ് സംഭവം.കേസില്‍ സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ് സെക്‌ഷന്‍ ഓഫിസര്‍ ധര്‍മേന്ദ്ര നായിക് (48) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച്‌ ഉണ്ടായ കനത്ത നഷ്‌ടം നികത്താനും കടം തീര്‍ക്കാനും മരിച്ചതായി രേഖയുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. 48 -കാരനായ പ്രതി ഭാര്യയുടെയും രണ്ട് ബന്ധുക്കളുടെയും സഹായത്തോടെയാണ് ഈ ക്രൂരകൃത്യം ചെയ്‌തത്. 85 ലക്ഷം രൂപയാണ് ഇയാള്‍ക്ക് കടമുണ്ടായത്. തുടര്‍ന്ന് ഇത് വീട്ടാന്‍ ഇയാള്‍ 25ഓളം ഇന്‍ഷ്വറന്‍സ് പോളിസികളെടുത്തു.

ആകെ ഏഴ് കോടിയോളം രൂപയുടെതായിരുന്നു പോളിസി.തുടര്‍ന്ന് തന്റെ രൂപസാദൃശ്യമുളള ഒരാളെ കൊലപ്പെടുത്തി ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ പദ്ധതിയിട്ടു. ഇതിനായി ജനുവരി എട്ടിന് നിസാമാബാദ് റെയില്‍വെ സ്‌റ്റേഷന് സമീപത്ത് നിന്നും ഒരാളെ ഇവര്‍ കണ്ടെത്തി. ഇയാളുടെ തല മൊട്ടയടിപ്പിച്ചു. പിന്നീട് പ്രതിയെപ്പോലെ വേഷം ധരിപ്പിച്ച്‌ കാറിലിരുത്തി.

ശേഷം വെങ്കട്ട്പൂര്‍ എന്ന ഗ്രാമത്തിലെത്തി.കാറില്‍ പെട്രോള്‍ ഒഴിച്ചശേഷം ഇയാളോട് മുന്നിലിരിക്കാന്‍ സെക്ഷന്‍ ഓഫീസര്‍ പറഞ്ഞു. ഇത് അനുസരിക്കാതായതോടെ കോടാലിയും കമ്ബുമുപയോഗിച്ച്‌ അടിച്ചും വെട്ടിയും ആക്രമിച്ച്‌ കൊലപ്പെടുത്തി. ശേഷം കാര്‍ കത്തിച്ചു. കാറില്‍ ഇയാളുടെ തിരിച്ചറിയല്‍ രേഖയുമുണ്ടായിരുന്നു. ഇതോടെ പ്രതി മരിച്ചതായി കരുതി.എന്നാല്‍ പൊലീസിന്റെ ശക്തമായ അന്വേഷണത്തെ തുടര്‍ന്ന് പ്രതി ജീവിച്ചിരുപ്പുളളതായി മനസിലാക്കി. തുടര്‍ന്ന് ചൊവ്വാഴ്‌ച ഇയാളെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group