ബെംഗളൂരു: വിവാഹിതനാണന്നു തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. യെലഹങ്കയിലെ ഗവ. കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനി റാഷി (19) ആണ് മരിച്ചത്.
കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട ആന്ധ്ര സ്വദേശിയായ മധു ചന്ദ്രയെ പൊലീസ് തിരയുകയാണ്. വീടിനു സമീപമുള്ള കൃഷി സ്ഥലത്ത് മരിച്ച നിലയിൽ റാഷിയെ കണ്ടെത്തുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചതായി യെലഹങ്ക പൊലീസ് അറിയിച്ചു.
വമ്ബന്‍ കമ്ബനികളില്‍ പുറത്താക്കല്‍ തുടരുന്നു; 10000 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് മൈക്രോസോഫ്‌റ്റ്.
സാമ്ബത്തികപ്രതിസന്ധി മൂലം അമേരിക്കയില്‍ ടെക് ഭീമന്മാര്‍ ജീവനക്കാരെ പുറത്താക്കുന്നത് തുടരുകയാണ്. മൈക്രോസോഫ്‌റ്റിലെ വാര്‍ത്തയാണ് ഇത്തരത്തില്‍ ഏറ്റവും പുതിയത്.ആകെ ജീവനക്കാരില്‍ ഏതാണ്ട് അഞ്ച് ശതമാനം പേരെ ഒഴിവാക്കുമെന്ന് കമ്ബനി അറിയിച്ചുകഴിഞ്ഞു. ഏതാണ്ട് 10,000 പേര്‍ക്കാണ് ഇതുവഴി ജോലി നഷ്‌ടമാകുക. ചിലര്‍ക്ക് ഇന്നുതന്നെ ജോലി നഷ്‌ടപ്പെടും.
ബൃഹദ് സമ്ബദ് വ്യവസ്ഥയിലെ പ്രത്യേകതകളും ഉപഭോക്താക്കളുടെ മുന്‍ഗണനയില്‍ വന്ന മാറ്റങ്ങളുമാണ് നടപടിയ്‌ക്ക് ഇടയാക്കിയതെന്നാണ് കമ്ബനി വിശദീകരണം.അഞ്ച് ശതമാനം പേരില്‍ ചിലര്‍ക്ക് ഇന്ന് ജോലി നഷ്‌ടമാകുമെന്ന് സിഇഒ സത്യ നാദെല്ല ജീവനക്കാര്‍ക്കയച്ച മെയിലില്‍ സൂചിപ്പിച്ചു. മുന്‍പ് ആമസോണ്‍, ട്വിറ്റര്‍, മെറ്റ തുടങ്ങി വമ്ബന്‍ കമ്ബനികള്‍ മാസങ്ങള്‍ക്കിടെ ജീവനക്കാരെ പുറത്താക്കിയിരുന്നു.
ചില മേഖലകളില്‍ ജീവനക്കാരെ ഒഴിവാക്കുമ്ബോള്‍ തന്ത്രപ്രധാന മേഖലകളില്‍ നിയമനവും നടത്തുമെന്നാണ് കമ്ബനി അറിയിപ്പ്. പേഴ്‌സണല്‍ കമ്ബ്യൂട്ടര്‍ ഡിമാന്‍ഡില്‍ കൊവിഡ് സൃഷ്‌ടിച്ച പ്രത്യേക പ്രതിസന്ധി തുടരുന്നതിനാലാണ്.