ബെംഗളൂരു:സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 21ൽ നിന്ന് 18 ആക്കി ചുരുക്കാനുള്ള കരടു വിജ്ഞാപനത്തിൽ നിന്ന് പിൻമാറി സർക്കാർ.രാഷ്ട്രീയ പാർട്ടികളിൽ നിന്നും വിവിധ മത സംഘടനകളിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി.
1976 കർണാടക എക്സൈസ് ആക്ടിൽ മാറ്റംവരുത്താൻ തൽകാലം ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ.ഗോപാലയ്യ പറഞ്ഞു. വോട്ടവകാശം ലഭിക്കാനുള്ള പ്രായം തന്നെ മദ്യം വാങ്ങാനും കഴിക്കാനുമുള്ള അവകാശത്തിനായും നിശ്ചയിക്ക ണമെന്ന വാദത്തെതുടർന്നാണ് കരടു വിജ്ഞാപനം പുറത്തിറക്കിയത്.
ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരിയെ എലി കടിച്ചു; 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
തൃശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരിയെ എലി കടിച്ച സംഭവത്തില്‍ റെയിവേ 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി.2016 ലാണ് സംഭവം. കാച്ചിഗുഡയില്‍ നിന്നും വടകരയിലേക്കുള്ള യാത്രയ്ക്കിടെയാണ് ചോറോട് സ്വദേശിനി സാലി ജയിംസിന്റെ ഇടത് കൈത്തണ്ടയില്‍ എലി കടിച്ചത്. ജില്ലാ ഉപഭോക്തൃ കോടതിയുടേതാണ് വിധി.ട്രെയില്‍ ഷൊര്‍ണൂരില്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ടിടിഇയെ സംഭവം അറിയിച്ചു.
തുടര്‍ന്ന് റെയിവേ ഡോക്ടര്‍ എത്തുകയും കുത്തിവെപ്പെടുക്കുകയും ചെയ്തു. നാട്ടിലെത്തിയ ശേഷം വടകര സഹകരണ ആശുപത്രിയിലെത്തി ടിടി കുത്തിവെപ്പും പേവിഷബാധയ്ക്കെതിരായ കുത്തിവെപ്പും എടുത്തു. തുടര്‍ന്ന് റെയിവേയുടെ അനാസ്ഥ് ചൂണ്ടികാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് നഷ്ടപരിഹാരമായി ഇരുപതിനായിരം രൂപ നല്‍കാന്‍ റെയില്‍വേയോട് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.