നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരെ ആവേശത്തിലാക്കി മമ്മുട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തുകയാണ്. ബി ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന ക്രിസ്റ്റഫറും മോഹന്‍ലാല്‍ ആടുതോമയായി എത്തുന്ന സ്ഫടികം റീമാസ്റ്റേര്‍ഡ് പതിപ്പുമാണ് ഒരേ ദിവസത്തില്‍ തീയറ്ററുകളില്‍ എത്തുന്നത്.
2 ചിത്രങ്ങള്‍ക്കു വേണ്ടി ഫെബ്രുവരി 9നായി കാത്തിരിക്കുകയാണ് ആരാധകര്‍. 1995-ല്‍ തിയേറ്ററുകളെ ഇളക്കിമറിച്ച സ്ഫടികം വീണ്ടും എത്തുക 4കെ ദൃശ്യ മികവോടുകൂടിയാണ്. ആറാട്ട് എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍. മല പോള്‍ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്‍്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ്: രാജകൃഷ്ണന്‍ എം.ആര്‍, സൗണ്ട് ഡിസൈന്‍: നിധിന്‍ ലൂക്കോസ്, കളറിസ്റ്റ്: ഷണ്‍മുഖ പാഡ്യന്‍, ഡി.ഐ: മോക്ഷ പോസ്റ്റ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍്റര്‍ടൈന്‍മെന്‍്റ്സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
നടി ഭാമ വിവാഹമോചനത്തിനൊരുങ്ങുന്നു?:
കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത്.
മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന ഭാമ 2020ല്‍ ബിസിനസുകാരനായ അരുണ്‍ ജഗദീഷിനെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് 2020 ഡിസംബറില്‍ ദമ്ബതികള്‍ക്ക് ഒരുമകള്‍ ജനിച്ചു.
കഴിഞ്ഞ കുറച്ച് നാളുകളായി അരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഭാമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നില്ല. ഇതോടെ ആരാധകരില്‍ സംശയമുണ്ടായി. ഇരുവരും വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍ കമന്റ് ബോക്‌സിലൂടെ അന്വേഷിച്ചിരുന്നു. എന്നാല്‍, ഭാമ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ ഭാമ വിവാഹമോചനത്തിന് ഒരുങ്ങുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ഭാമ തന്റെ ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. നേരത്തെ, മകളുടെ ചിത്രങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാതിരുന്ന ഭാമ, ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തതോടെ മകളുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെയാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശക്തമായത്.