Home Featured ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ഈദ്ഗാഹ് മൈതാനത്ത് ത്രിവർണ പതാക ഉയർത്താൻ അനുമതി തേടി ജയ് ഭീം സേന

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ഈദ്ഗാഹ് മൈതാനത്ത് ത്രിവർണ പതാക ഉയർത്താൻ അനുമതി തേടി ജയ് ഭീം സേന

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ചാമരാജ് പേട്ടിലെ ഈദ്ഗാഹ് മൈതാനത്ത് ത്രിവർണ പതാക ഉയർത്താൻ അനുമതി തേടി സർക്കാരിനു മേൽ സമ്മർദവുമായി ഹിന്ദു ജയ് ഭീം സേനയും ചാമരാജ്പേട്ട് നാഗരിക ഒക്കൂട്ടയും രംഗത്ത്. റിപ്പബ്ലിക് ദിനത്തിൽ ഇവിടെ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ അനുമതി തേടി കലക്ടർക്ക് ഈ സംഘടനകൾ ഡിസംബറിൽ തന്നെ അപേക്ഷ സമർപ്പിച്ചിട്ടു ണ്ട്.

2.5 ഏക്കർ മൈതാനത്തിന്റെ ഉടമസ്ഥതയെ ചൊല്ലി കഴിഞ്ഞ ജൂൺ മുതൽ വഖഫ് ബോർഡും റവന്യു വകുപ്പും തർക്കത്തിലാണ്.സ്വാതന്ത്ര്യ ദിനത്തിൽ ഇവിടെ ത്രിവർണ പതാക ഉയർത്തിയെങ്കിലും ഗണേശോത്സവം സംഘടിപ്പിക്കാനായി അനുമതി നൽകാനുള്ള സർക്കാർ നീക്കം സുപ്രീം കോടതി ഇടപെട്ടു തടഞ്ഞിരുന്നു.

അങ്ങനെ എല്ലാവരും ബോര്‍ഡ് വെക്കേണ്ട’; വാഹനങ്ങളില്‍ ഔദ്യോഗിക ബോര്‍ഡ് വെക്കുന്നതില്‍ നിയന്ത്രണം വരുന്നു

തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ ‘ബോര്‍ഡ് വെക്കല്‍’ നിയന്ത്രണം വരുന്നു. ഇതുസംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്.മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പുറമേ, ഔദ്യോഗിക ബോര്‍ഡ് വെക്കാനുള്ള അധികാരം പരിമിതപ്പെടുത്താനാണ് ആലോചന.വാഹനങ്ങളില്‍ ബോര്‍ഡ് വെക്കുന്ന ഡെപ്യൂട്ടി സെക്രട്ടറിമാര്‍ വകുപ്പിന്‍റെ പേരാണ് താഴെ എഴുതേണ്ടത്. എന്നാല്‍, വകുപ്പിന്‍റെ പേരിന് പകരം ‘ഗവണ്‍മെന്‍റ് ഓഫ് കേരള’എന്ന് വെക്കുന്നത് വ്യാപകമാണ്.

പഞ്ചായത്തുകളുടെ വാഹനങ്ങളില്‍ പോലും പഞ്ചായത്തിന്‍റെ പേരിന് പകരം ‘കേരള സര്‍ക്കാര്‍’എന്നാണ്. സ്വകാര്യ വാഹനങ്ങളില്‍ ബോര്‍ഡ് വെക്കാന്‍ അനുമതി നല്‍കുന്നത് പദവിയും വകുപ്പും രേഖപ്പെടുത്തണമെന്ന നിബന്ധനയിലാണ്. എന്നാല്‍, സ്വകാര്യ വാഹനങ്ങളില്‍ ബോര്‍ഡ് വെക്കുമ്ബോള്‍ പോലും എഴുതുന്നത് ‘കേരള സര്‍ക്കാര്‍’എന്നും. ഈ സാഹചര്യത്തിലാണ് ആര്‍ക്കൊക്കെ ബോര്‍ഡ് വെക്കാം, ഏത് ബോര്‍ഡ്, അനുവദനീയമായ നിറങ്ങള്‍ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group