ശനിയാഴ്ച ബെംഗളൂരു പോലീസ് നിരവധി കടകളിൽ റെയ്ഡ് നടത്തി പൂച്ചകളെയും നായ്ക്കളെയും പക്ഷികളെയും മറ്റ് വളർത്തുമൃഗങ്ങളെയും രക്ഷപ്പെടുത്തി.ഗിരിനഗർ, കുമാരസ്വാമി ലേഔട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് കേസുകളും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ ചിലതും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാൻ “നിയമവിരുദ്ധ” പെറ്റ് ഷോപ്പുകൾക്കെതിരെ കർശന നടപടി പ്രഖ്യാപിച്ചിരുന്നു.
ജനുവരി 11 ന് ഗിരിനഗർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആശ കെബിയുടെ നേതൃത്വത്തിലുള്ള സംഘം ബനശങ്കരി ഒന്നാം സ്റ്റേജിലെ നാഗേന്ദ്ര ബ്ലോക്കിലെ പെറ്റ് പാച്ച് എന്ന കടയിൽ റെയ്ഡ് നടത്തി. കട വൃത്തിഹീനമാണെന്നും കൂടുകൾ മോശമായ നിലയിലാണെന്നും പോലീസ് പറഞ്ഞു.മുനേശ്വര ബ്ലോക്കിലെ ഡ്രീംസ് ബേർഡ്സ്, അക്വാ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയ സംഘം നാല് പേർഷ്യൻ പൂച്ചകളെയും 21 ലവ് ബേർഡുകളെയും രക്ഷപ്പെടുത്തി. ഒരു കടയ്ക്കും ട്രേഡ് ലൈസൻസ് ഇല്ലായിരുന്നു.
വിവാഹം മുടങ്ങി ; വരന് 1.94കോടി നഷ്ടപരിഹാരം നല്കാന് യുവതിയോട് ഉത്തരവിട്ട് കോടതി
വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് വരന് കോടികള്‍ നഷ്ടപരിഹാരം നല്കാന് യുവതിയ്ക്ക് കോടതിയുടെ ഉത്തരവ്.ഷാങ്ഹായ് കോടതിയാണ് ലിയു എന്ന ചൈനീസ് യുവതിയ്ക്ക് 8,70,000 യുവാന്‍ (1.94 കോടി രൂപ) നഷ്ടപരിഹാരം ചുമത്തിയത്. വിവാഹനിശ്ചയത്തിന് ശേഷം വിവാഹം മുടങ്ങിയതിനെ തുടര്‍ന്നാണ് വരനായ സാങ്ങിന് നഷ്ടപരിഹാരമായി 1.94 കോടി രൂപ നല്കാന് കോടതി ഉത്തരവിട്ടത്.
നേരത്തെയുള്ള വിവാഹത്തില്‍ ഒരു മകളുള്ള ലീയുമായി 2015 മുതലാണ് സാങ് പ്രണയത്തിലാകുന്നത്. ഇഷ്ടത്തിലായി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും തമ്മില്‍ വിവാഹ ശേഷമുള്ള സാമ്ബത്തിക കാര്യങ്ങളില്‍ തീരുമാനമാക്കി കൊണ്ടുള്ള ഒരു എഗ്രിമെന്റ് തയ്യാറാക്കിയിരുന്നു. ഈ എഗ്രിമെന്റ് പ്രകാരം ലിയുവിന്റെ മകളുടെ വിദേശ പഠനത്തിന് ആവശ്യമായ തുക മുഴുവന്‍ താന്‍ ചിലവഴിച്ചു കൊള്ളാമെന്ന് സാങ്ങ് വാക്ക് നല്‍കിയിരുന്നു. താനുമായുള്ള വിവാഹത്തില്‍ നിന്ന് ലിയു പിന്മാറില്ലെന്ന് കരുതിയ സാങ്ങ് ലിയുവിന്റെ മകളുടെ പഠനത്തിന് 1.20 കോടി രൂപ വിവാഹത്തിനു മുമ്ബ് തന്നെ ചിലവാക്കിയിരുന്നു.
പണം മുഴുവന്‍ ചിലവഴിച്ച ശേഷം ലിയു വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അമ്മയ്ക്ക് സമ്മതമല്ലാത്തതിനാല്‍ താന്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്നായിരുന്നു കാരണമായി ലിയു പറഞ്ഞത്. ഇതോടെ സാങ്ങ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. കോടതിവിധി തനിക്ക് എതിരാകുമെന്ന് മനസിലായ ലിയു സാങ്ങിനോട് തനിക്ക് വിവാഹത്തിന് സമ്മതമാണ് എന്ന് അറിയിച്ചു. എന്നാല്‍ സാങ്ങ് അതിന് തയ്യാറാകാതെ കേസുമായി മുന്നോട്ടു പോകുകയായിരുന്നു.