Home Featured റോക്കിഭായിയായി മറ്റൊരാൾ? വെളിപ്പെടുത്തലുമായി കെ.ജി.എഫ് നിർമാതാക്കൾ…

റോക്കിഭായിയായി മറ്റൊരാൾ? വെളിപ്പെടുത്തലുമായി കെ.ജി.എഫ് നിർമാതാക്കൾ…

ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം തീർത്ത പ്രശാന്ത് നീൽ ചിത്രം കെ.ജി.എഫിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടയില്‍ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ വിജയ് കിർഗന്ദൂർ.കെ.ജി.എഫിന് അഞ്ചിലേറെ ഭാഗങ്ങളുണ്ടാകുമെന്നും എന്നാൽ അഞ്ചാം ഭാഗത്തിനു ശേഷം യാഷ് തന്നെ ആയിരിക്കണമെന്നില്ല നായകനെന്നും അദ്ദേഹം വ്യക്തമാക്കി.

ജെയിംസ് ബോണ്ട് സീരീസ് പോലെ ഓരോ ഭാഗത്തിലും നായകന്‍മാര്‍ മാറണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കിർഗന്ദൂരിന്റെ പ്രസ്താവന.കെ.ജി.എഫ് മൂന്നാം ഭാഗത്തിനെക്കുറിച്ചുള്ള സൂചനകളും അദ്ദേഹം പങ്കുവെച്ചു. 2025 ഓടെ മാത്രമേ കെ.ജി.എഫ് മൂന്നാം ഭാഗത്തിന്റെ നിർമാണം ആരംഭിക്കൂവെന്നും 2026ലാകും ചിത്രം പ്രർശനത്തിനെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.ജി.എഫിന്റെ സംവിധായകനായ പ്രശാന്ത് നീൽ നിലവിൽ പുതിയ ചിത്രമായ സലാറിന്റെ തിരക്കിലാണ്. അത് പൂർത്തിയായ ശേഷമായിരിക്കും കെ.ജി.എഫിലേക്ക് തിരിച്ചെത്തുക. കെ.ജി.എഫിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ യാഷ് ഉണ്ടായേക്കില്ലെന്ന വാർത്ത യാഷ് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നതാണ്.

ബംഗളുരു :ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ ആക്രമിച്ച് കൊള്ളയടിച്ചു.

ബെംഗളൂരു: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപെട്ട യുവാവിനെ പാരാമെഡിക്കൽ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവർ ആക്രമിച്ച് കൊള്ളയടിച്ചു.ഹെസ്സരഘട്ടയിലെ കൊടിഗെതിരുമലപുരയിലെ താമസക്കാരനായ ഹഫീസ്-ഉല്ലാ-ഖാൻ, പ്രതിയും വിധവയായ 31 കാരിയായ ലക്ഷ്മി പ്രിയയെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപെട്ടു. തുടർന്ന് കണ്ടുമുട്ടിയപ്പോൾ യുവാവിനോടൊപ്പം ലക്ഷ്മി വീഡിയോ ഉണ്ടാക്കി, തുടർന്ന് മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിയിലെ പാരാമെഡിക്കൽ വിദ്യാർത്ഥിയായ സുനിൽ കുമാറിനെ (22) വിളിച്ചു.

ഇരുവരും ചേർന്ന് ഇയാളെ ബ്ലാക്ക് മെയിൽ ചെയ്ത് ആക്രമിക്കുന്നതിന് മുമ്പ് ഇയാളുടെ സ്വർണ്ണ ചെയിനും മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. മദനായകനഹള്ളി പോലിസ് സ്റ്റേഷൻ പരിധിയിലെ തോട്ടടഗുഡ്ഡ സ്വദേശികളാണ് പ്രതികൾ.

You may also like

error: Content is protected !!
Join Our WhatsApp Group