Home Featured കാണാതായ കണ്ണൂർ സ്വദേശിയുടെ മൃതദേഹം കര്‍ണാടകയില്‍ കത്തിക്കരിഞ്ഞ നിലയില്‍

കാണാതായ കണ്ണൂർ സ്വദേശിയുടെ മൃതദേഹം കര്‍ണാടകയില്‍ കത്തിക്കരിഞ്ഞ നിലയില്‍

ശ്രീകണ്ഠപുരം: പയ്യാവൂരില്‍നിന്ന് കാണാതായ വയോധികന്‍റെ മൃതദേഹം കര്‍ണാടകയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.പയ്യാവൂരിലെ പിണക്കാട്ട് തോമസി (68) ന്‍റെ മൃതദേഹമാണ് കര്‍ണാടക കുടകിലെ കുട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടെത്തിയത്. ഇവിടെ കാപ്പിത്തോട്ടത്തില്‍ ജോലിക്കുപോയ തൊഴിലാളികള്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് കുട്ട പോലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കേരള പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പയ്യാവൂരില്‍നിന്ന് കാണാതായ തോമസിന്‍റെ മൃതദേഹമാണെന്ന് വ്യക്തമായത്. കഴിഞ്ഞ ഡിസംബര്‍ 19 നാണ് തോമസിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പയ്യാവൂര്‍ എസ്‌ഐ എം.ജെ. ബെന്നി യുടെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

19 ന് രാവിലെ 11.35 ന് തോമസ് ശ്രീകണ്ഠപുരം സെന്‍ട്രല്‍ ജംഗ്ഷനിലെത്തിയതായി ഇവിടത്തെ സിസിടിവി യില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെക്കുറിച്ച്‌ വിവരമൊന്നും ലഭിച്ചിരുന്നില്ല.

ദിവസ വരുമാനത്തേക്കാള്‍ വലിയ തുക’; പൊലീസ് അന്യായമായി പിഴ ചുമത്തിയെന്ന് ആരോപിച്ച്‌ നടുറോഡില്‍ ആത്മഹത്യാ ഭീഷണിയുമായി ഓടോ റിക്ഷാ ഡ്രൈവര്‍

നാഗര്‍കോവിലില്‍ പൊലീസിനെതിരെ നടുറോഡില്‍ ആത്മഹത്യാ ഭീഷണിയുമായി ഓടോ റിക്ഷാ ഡ്രൈവറും കുടുംബവും.തമിഴ്‌നാട് നാഗര്‍കോവിലിന് സമീപം പെരിയവിള സ്വദേശിയും ബീച് റോഡ് ജംഗ്ഷനില്‍ ഓടോ റിക്ഷാഡ്രൈവറുമായ കാന്തിയും കുടുംബവുമാണ് പട്ടാപ്പകല്‍ പൊതുനിരത്തില്‍ ഭീഷണി സാഹസത്തിന് മുതിര്‍ന്നത്. പൊലീസ് അന്യായമായി 2,000 രൂപ പിഴ ചുമത്തി എന്ന് ആരോപിച്ചായിരുന്നു യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

ഞായറാഴ്ച വൈകുന്നേരം ബീച് റോഡ് ജംഗ്ഷനില്‍ ഓടോ റിക്ഷ ഒതുക്കി ഇട്ടിരുന്ന സമയം അതുവഴി വന്ന തമിഴ്‌നാട് ട്രാഫിക് പൊലീസ് കാന്തിയുടെ ഓടോ റിക്ഷ നിര്‍ത്തിയത് അനധികൃത പാര്‍കിംങ്ങാണെന്ന് കാട്ടി 2,000 രൂപ പിഴ ചുമത്തുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ താന്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും മാത്രമല്ല ഗതാഗത തടസം പോലും ഉണ്ടാക്കാതെയാണ് വാഹനം പാര്‍ക് ചെയ്‌തെന്നും കാന്തി പറയുന്നു.

തന്റെ ദിവസ വരുമാനത്തേക്കാള്‍ വലിയ തുക പിഴ ഈടാക്കിയതോടെ വേറെ പോംവഴിയില്ലാതെയാണ് കാന്തി ഭാര്യയെയും മകനെയും കൂട്ടി പരസ്യമായി ആത്മഹത്യാ ഭീഷണി മുഴക്കിയതെന്നാണ് പരാതി. പൊലീസിന്റെ പ്രവര്‍ത്തിയില്‍ മനംനൊന്ത കാന്തി ജനങ്ങള്‍ നോക്കി നില്‍ക്കെ വാഹനത്തിരക്കേറിയ റോഡിന് നടുവില്‍ വച്ച്‌ ശരീരത്തില്‍ മണ്ണണ്ണ ഒഴിച്ച്‌ തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും ഇതുവഴി പോയ ആളുകള്‍ കാന്തിയുടെ കൈയില്‍ നിന്നും മണ്ണെണ്ണ കാന്‍ പിടിച്ച്‌ വാങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തുടര്‍ന്ന് അന്യായമായി പിഴ ചുമത്തിയ പൊലീസ് പിഴ പിന്‍വലിക്കണമെന്നും തന്നോട് മാപ്പ് പറയണമെന്നും കാന്തി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം താന്‍ റോഡില്‍ തന്നെ കിടക്കുമെന്നും ഇയാള്‍ പറഞ്ഞു. ഭാര്യയെയും കുട്ടിയെയും ഇയാള്‍ തന്നോടൊപ്പം റോഡില്‍ കുത്തിയിരിക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ നാട്ടുകാര്‍ ഇയാളെ അനുനയിച്ച്‌ പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group