ബാംഗ്ലൂരില്‍ ലിഫ്റ്റ് നന്നാക്കുന്നതിനിടെ കെട്ടിടത്തിന്‍്റെ മുകളില്‍ നിന്ന് വീണ് കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍്റ് കോട്ടയം വടവാതൂര്‍ വള്ളോംപറമ്ബില്‍ വി.ടി സോമന്‍ കുട്ടിയുടെ മകന്‍ ശരണ്‍ ജി. സോമന്‍ (26) ആണ് മരിച്ചത്. ബാംഗ്ലൂരില്‍ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ശരണ്‍.
ജോലി സംബന്ധമായി കെട്ടിടത്തിന്‍്റെ എട്ടാം നിലയില്‍ ലിഫ്റ്റ് നന്നാക്കുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീണാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.ഞായറാഴ്ച്ച വൈകുന്നേരം 5.40 ഓടെയാണ് അപകടം. വിവരം അറിഞ്ഞ് ബന്ധുക്കള്‍ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം നാളെ മൃതദേഹം കോട്ടയത്ത് എത്തിക്കും. മാതാവ് പൊന്നമ്മ കെ.പി, (കെ എസ് എഫ് ഇ മണര്‍കാട്) ഹോദരങ്ങള്‍: ശരത്ത് വി. സോമന്‍, ശ്യാം വി. സോമന്‍, ശ്രാവണ്‍ വി. സോമന്‍ (ഇരട്ട സഹോദരന്‍).
അക്വാമറൈൻ രത്നക്കല്ല് തട്ടിപ്പറിച്ചു; പ്രതികളെത്തേടി പോലീസ്
വിൽക്കാനുള്ള ശ്രമത്തിനിടെ രണ്ട് കിലോഗ്രാമോളം അക്വാ മറൈൻ രത്നക്കല്ല് തട്ടിക്കൊണ്ട് പോയതായുള്ള പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പാലകുളങ്ങരയിലെ തുമ്പിയോടൻ ഹൗസിൽ കൃഷ്ണനിൽ നിന്നാണ് രത്നക്കല്ല് തട്ടിയെടുത്തത്.ചിറവക്ക് ലൂർദ് ആസ്പത്രിക്ക് സമീപം ശനിയാഴ്ച ആയിരുന്നു സംഭവം. 25 വർഷം മുൻപ് മരിച്ച അച്ഛനിൽ നിന്നാണ് രത്നക്കല്ല് ലഭിച്ചതെന്ന് കൃഷ്ണൻ പോലീസിനോട് പറഞ്ഞു. ഹൈദരാബാദിലെ ആർക്കിയോളജി വിഭാഗം ഇത് പരിശോധിച്ച് നൽകിയ സർട്ടിഫിക്കറ്റ് ഇയാളുടെ കൈയിലുണ്ട്.
നീല നിറത്തിലുള്ള ഈ കല്ല് വിൽക്കാൻ ഏതാനും വർഷങ്ങളായി പരാതിക്കാരൻ ശ്രമിച്ചു വരികയായിരുന്നു. രത്നക്കല്ല് വാങ്ങാൻ ആളുണ്ടെന്ന് കൃഷ്ണനെ അറിയിച്ചത് മയ്യിലുള്ള ഒരു സുഹൃത്താണ്. തുടർന്ന് ശനിയാഴ്ച ഇയാൾക്കൊപ്പമാണ് ബാഗിൽ രത്നക്കല്ലുമായി കൃഷ്ണൻ ചിറവക്കിലെത്തിയത്.ഈ സമയം ബൈക്കിൽ അവിടെയെത്തിയ രണ്ടു പേരോട് രത്നക്കല്ല് വാങ്ങാൻ എത്തിയവരാണോ എന്ന് ചോദിക്കുന്നതിന് ഇടെയാണ് ബാഗ് തട്ടിപ്പറിച്ചെടുത്ത് അവർ വാഹനത്തിൽ രക്ഷപ്പെട്ടത്.
പട്ടുവം വെള്ളിക്കീൽ ഭാഗത്തേക്കാണ് കവർച്ചക്കാർ പോയത്. കല്ലിന്റെ കൃത്യമായ വില തിട്ടപ്പെടുത്തിയിട്ടില്ല. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. റോഡരികിൽ ഉൾപ്പെടെയുള്ള ചില ക്യാമറകൾ പരിശോധിച്ചിട്ടുണ്ട്.