Home Featured മൈസൂരു- ബെംഗളൂരു ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോകൾക്കും വിലക്ക്

മൈസൂരു- ബെംഗളൂരു ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോകൾക്കും വിലക്ക്

ബെംഗളൂരു: നവീകരണം പൂർത്തിയാകുന്ന മൈസൂരു ബെംഗളൂരു ദേശീയപാതയിൽ ബൈക്കു കൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം ഏർപ്പെടുത്തിയേക്കും. മൈസൂരു എംപി പ്രതാപ് സിംഹയാണ് നിരോധനം നടപ്പിലാക്കണംമെന്ന് ആവശ്യം ഉന്നയിച്ചത്. എന്നാൽ നിരോധനം നടപ്പിലാ ക്കുന്നതിനെതിരെ കോൺഗ്രസും ദളും രംഗത്തെത്തി. നിരോധനം സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ദേശീയപാത വികസന അതോറിറ്റി (എൻഎച്എഐ) അറിയിച്ചു.

ഇരുചക്രവാഹനങ്ങളും ഓട്ടോകളും സർവീസ് റോഡിലൂടെ സഞ്ചരിക്കാം.നിലവിലെ 4 വരി പാത 10 വരിയായി വികസിപ്പിക്കുന്നതോടെ വാഹനങ്ങളുടെ അമിതവേഗം അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണ് ഇരുചക്രവാഹംനങ്ങൾക്കും പതുക്കെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും നിരോധ നം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടതെന്ന് പ്രതാപ് സിംഹ പറഞ്ഞു.ഹൈദരാബാദിൽ സമീപകാലത്ത് ദേശീയപാതകളിൽ ഇരുചക വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

എന്നാൽ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാത്ത സാധാരണക്കാരുടെ വാഹനങ്ങൾ നിരോധിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഡി.കെ സുരേഷ് എംപി പറഞ്ഞു.

സുഹൃത്തിന്റെ ഭാര്യയുമായി അവിഹിതം; പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച്‌ കഴുത്തറുത്തു; മൃതദേഹം കത്തിച്ചു; 27 കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സുഹൃത്തിനെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച്‌ കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് മൃതദേഹം കത്തിച്ച സംഭവത്തില്‍ 27കാരന്‍ അറസ്റ്റില്‍.ഡല്‍ഹിയിലെ വസീറാബാദ് സ്വദേശിയായ മുനിഷുദ്ദീനാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞുവസീറാബാദ് സ്വദേശിയായ റാഷിദാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

സുഹൃത്തിന്റെ ഭാര്യയുമായി മുനിഷുദ്ദിന് അവിഹിത ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വസീറാബാദിലെ രാംഘട്ടിന് മുന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കിടക്കുന്നതായാണ് വിവരം ലഭിച്ചതെന്നും 90 ശതമാനത്തോളം പൊള്ളലേറ്റനിലയിലാണെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് രക്തക്കറയും പേപ്പര്‍ കട്ടറും തീപ്പെട്ടിയും കണ്ടെടുത്തു.

തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ റഷീദിനൊപ്പം മറ്റൊരാളെയും പൊലീസ് കണ്ടു. പരിശോധിച്ചപ്പോള്‍ അത് മുനിഷുദ്ദിനാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതിയെ തന്ത്രപൂര്‍വം പൊലീസ് പിടികൂടുകയായിരുന്നു.മുനിഷുദ്ദീന്‍ പ്ലംബറും റാഷിദ് ഇലക്‌ട്രീഷ്യനുമായിരുന്നു. ഒരുമിച്ച്‌ ജോലി ചെയ്യാന്‍ ഇടവന്നതോടെയാണ് ഇരുവരും സുഹൃത്തുക്കളായത്.

അതിനിടെ അവര്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുക പതിവാകുകയും ചെയ്തു. അതിനിടെ മുനിഷുദ്ദീനും റഷീദിന്റെ ഭാര്യയും അടുപ്പത്തിലായി. റാഷിദ് മദ്യപിച്ചെത്തി സ്ഥിരമായി ഭാര്യയെ മര്‍ദിക്കുന്നത് പതിവായതോടെ മുനിഷുദ്ദിനും യുവതിയും ചേര്‍ന്ന് ഇയാളെ ഇല്ലാതാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി മുനിഷുദ്ദീന്‍ റാഷിദിനെ രാംഘട്ടിലേക്ക് കൊണ്ടുപോയി.

അവിടെ വച്ച്‌ മദ്യലഹരിയിലായിരുന്ന റാഷിദ് ഖാനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കഴുത്തറുത്തെടുത്ത ശേഷം മൃതദേഹം കത്തിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group