ബെംഗളൂരു : സ്ത്രീകൾക്ക് പകൽ സമയത്തും ഐ.ടി. നഗരത്തിലൂടെ ഒറ്റയ്ക്ക് യാത്രചെയ്യാൻ സുരക്ഷിതത്വം പേരെന്നാണ് പലരുടെയും അനുഭവത്തിലൂടെ വ്യക്തമാകുന്നത്. സ്ത്രീകൾ തനിച്ച് ഓൺലൈൻ ടാക്സി വിളിച്ച് യാത്രചെയ്യുമ്പോഴും ആശങ്കയൊഴിയാറില്ലന്നും പലരും അഭിപ്രായപ്പെടുന്നു.കാബ് ഡ്രൈവർമാർ നിശ്ചിത റൂട്ടുകളിൽനിന്നും വഴിതിരിച്ച് വേറെ വഴിയിലൂടെ നീങ്ങുന്നത് പതിവാണ് ഡ്രൈവർമാർ പല വഴികളിലൂടെയാണ് നിശ്ചിതസ്ഥലത്തേക്ക് കാർ ഓടിക്കുമ്പോൾആശങ്കയുയരുന്നതും പതിവാണ്.
ഇത്തരത്തിൽ ഓൺലൈൻ ടാക്സി വിളിച്ച് യാത്രചെയ്ത ഒരു വിദ്യാർഥിനി റൂട്ട് മാറിയത് ശ്രദ്ധയിൽപ്പെട്ടതോടെ കാർ നിർത്തിച്ച ശേഷം വേറെ വാഹനം വിളിച്ച് വീട്ടിലേക്ക് പോയതായുംറിപ്പോർട്ടുകളുണ്ട്.നഗരത്തിലെ കോളേജിൽ പി.ജി. ക്ലാസിൽ പഠിക്കുകയായിരുന്ന വിദ്യാർഥിനിയാണ് ധൈര്യം വീണ്ടെടുത്ത് സാഹചര്യത്തിനനുസരിച്ച് പെരുമാറിയത്. ഇതുപോലെ നിരവധി അനുഭവങ്ങളാണ് സ്ത്രീകൾ ചൂണ്ടിക്കാട്ടുന്നത്.ഏതാനും ദിവസം മുമ്പ് നയന്ദഹള്ളിയിൽ സ്കൂൾ ബസിൽ സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതും പകൽ സമയത്തായിരുന്നു. .
ജോലികഴിഞ്ഞ് വൈകീട്ട് അഞ്ചരയോടെ വീട്ടിലേക്ക് മടങ്ങിയ സ്ത്രീയാണ് ആക്രമണത്തിനിരയായത്. സ്കൂൾ ബസ് സ്ത്രീയുടെ വീട്ടിലേക്കുള്ള വഴിയിൽനിന്നുമാറ്റി വേറെ വഴിയിലൂടെ മുന്നേറിയശേഷം റോഡരിൽ നിർത്തിയിട്ട് ഡ്രൈവർ ആക്രമിക്കുകയായിരുന്നു.
വിവാഹ ചടങ്ങിനിടെ വരന്‍ ഹാരം അണിയിക്കവേ വധു കുഴഞ്ഞുവീണു മരിച്ചു, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം ആരംഭിച്ച് പൊലീസ്
ലക്നൗ : വിവാഹ മണ്ഡപത്തില്‍ വരന്‍ വരണമാല്യം അണിയിക്കുന്നതിനിടെ വധു കുഴഞ്ഞു വീണു മരിച്ചു. ഉത്തര്‍പ്രദേശിലെ ലക്നൗവിലെ മലിഹാബാദിലെ ഭദ്വാന ഗ്രാമത്തിലാണ് സംഭവം.20 വയസ് പ്രായമുള്ള യുവതിയാണ് വിവാഹത്തിനിടെ മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വിവാഹത്തിനിടെ വധു മരണപ്പെട്ട വിവരം പൊലീസ് അറിഞ്ഞത്. തൊട്ടുപിന്നാലെ മാലിഹാബാദ് സ്റ്റേഷനില്‍ നിന്നും പൊലീസ് സംഘം ഗ്രാമത്തിലേക്ക് പുറപ്പെട്ടതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്‌എച്ച്‌ഒ) സുഭാഷ് ചന്ദ്ര സരോജ് പറഞ്ഞു. ഇവര്‍ നല്‍കുന്ന വിവരം അനുസരിച്ച് ഭാദ്വാന ഗ്രാമത്തിലെ രാജ്പാലിന്റെ മകള്‍ ശിവാംഗിയാണ് വിവാഹത്തിനിടെ മരണപ്പെട്ടത്.
യുവതിയും വിവേക് എന്ന യുവാവുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.വിവാഹത്തിനിടെ കുഴഞ്ഞുവീണ ശിവാംഗിയെ തൊട്ടടുത്ത കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചു. തുടര്‍ന്ന് ട്രോമ സെന്ററിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി അയച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.