ബെംഗളൂരു യശ്വന്ത്പുര റെയിൽവേ സ്റ്റേഷൻ നവീകരണത്തിൽ പ്ലാറ്റ്ഫോമുകളുടെ എണ്ണം കൂട്ടില്ലെന്ന അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസമാണ് 380 കോടിരൂപ ചെലവഴിച്ചുള്ള നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ സ്റ്റേഷനായ യശ്വന്ത്പുരയിൽ നിലവിൽ 6 പ്ലാറ്റ്ഫോമുകളാണുള്ളത്.പ്രതിദിനം 1 ലക്ഷം പേർ ആശ്രയിക്കുന്ന സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാൻ പ്ലാറ്റ്ഫോമുകളുടെ എണ്ണം കൂട്ടണം.
ട്രെയിനുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇത് അത്യാവശ്യവുമാണ്. കൂടുതൽ പ്ലാറ്റ്ഫോമുകൾ നിർമിക്കാനുള്ള സ്ഥലം സ്റ്റേഷനിലുണ്ടെന്നും യാത്രക്കാർ പറയുന്നു. സൗന്ദര്യവൽക്കരണത്തിനായി കോടികൾ ചെലവാക്കാതെ യാത്രക്കാരുടെ അസൗകര്യങ്ങൾ പരിഹരിക്കുന്നതിന് മുൻതൂക്കം നൽകണമെന്നാണ് ആവശ്യം.
2025ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന സ്റ്റേഷനിൽ മൾട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രം, ഫുഡ് പ്ലാസ, പുതിയ പ്രവേശന കവാടം, മെട്രോ സ്റ്റേഷനിലേക്കുള്ള കാൽനട മേൽപാലം എന്നിവയാണു നിർമിക്കുന്നത്.
ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടണം:പ്ലാറ്റ്ഫോമുകളിലെ തിരക്കിൽ ട്രെയിൻ കണ്ടുപിടിക്കാനും മറ്റും പ്രയാസമുണ്ടാകുന്നുണ്ട്. ലഗേജുമായി യാത്ര ചെയ്യുമ്പോഴാണ് ഇതു കൂടുതലായി ബാധിക്കുക. പ്ലാറ്റ്ഫോമുകളുടെ എണ്ണം വർധിപ്പിക്കുന്നത് തിരക്ക് നിയന്ത്രിക്കാൻ സഹായിക്കും. ഇരിപ്പിടങ്ങളുടെ എണ്ണവും വർധിപ്പിക്കേണ്ടതുണ്ട്.
ട്രെയിന്‍ വഴി പാര്‍സല്‍ അയയ്ക്കാന്‍ ഇനി റെയില്‍വേ സ്റ്റേഷനില്‍ പോകണ്ട, നിങ്ങളുടെ വീട്ടിലെത്തി പാര്‍സല്‍ കൊണ്ടുപോകും: വിവരങ്ങള്‍
കോട്ടയം: ട്രെയിന്‍വഴി എത്ര പാഴ്സല്‍ വേണമെങ്കിലും അയക്കാം. ഇനി വാതില്‍പ്പടി പാഴ്സല്‍ സേവനം ലഭ്യം.നിലവില്‍ പാഴ്സല്‍ അയയ്ക്കാനും എടുക്കാനും റെയില്‍ വേസ്‌റ്റേഷനിലേക്ക് പോകണം. എന്നാല്‍, ഇനി മുതല്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകേണ്ട ആവശ്യമില്ല. ഉപഭോക്‌താക്കളുടെ അടുത്തെത്തി പാഴ്‌സല്‍ തപാല്‍വകുപ്പ് സ്വീകരിച്ച് കൊണ്ടുപോകും.
റെയില്‍വേയും തപാല്‍ വകുപ്പും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.വാതില്‍പ്പടി സേവനം റെയില്‍വേ സ്‌റ്റേഷന്റെ 40 കിലോമീറ്റര്‍ പരിധിവരെ ലഭ്യമാകും. തപാല്‍ വകുപ്പ് അവരുടെ വാഹനങ്ങളിലെത്തിലെത്തുകയും പാഴ്സല്‍ സ്വീകരിച്ച് എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കുകയും ചെയ്യും. റെയില്‍വേയും തപാല്‍വകുപ്പും ചേര്‍ന്ന് പാഴ്സല്‍ സര്‍വീസ് ഊര്‍ജ്ജിതമാക്കാന്‍ രൂപം നല്‍കിയ ‘റെയില്‍ പോസ്റ്റ് ഗതിശക്‌തി എക്‌സ്‌പ്രസ് സര്‍വീസ്’ തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ഉടന്‍ തുടങ്ങുമെന്നും അറിയിച്ചു.
നിലവില്‍ പാഴ്സല്‍ ബുക്കുചെയ്താല്‍ ഉപഭോക്‌താക്കള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി നല്‍കണമായിരുന്നു. തുടര്‍ന്ന് പാഴ്സല്‍ തപാല്‍ വകുപ്പ് സ്ഥലത്തെത്തിക്കും. എന്നാലിപ്പോള്‍, പാഴ്സലിന്റെ തുക തപാല്‍ വകുപ്പില്‍ അടച്ചാല്‍ മതി. വാതില്‍പ്പതി സേവനം ലാഭകരമായിരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. കര്‍ഷകര്‍, വ്യാപാരികള്‍, എംഎസ്‌എംഇ തുടങ്ങിയവര്‍ക്ക് ഈ പദ്ധതി കൂടുതല്‍ പ്രയോജനകരമാകുന്ന തരത്തിലാണ് ആരംഭിക്കുന്നത്. കൂടുതല്‍ വാഹനങ്ങള്‍ സേവനത്തിനായി സജ്ജമാക്കുമെന്ന് പോസ്‌റ്റ് മാസ്‌റ്റര്‍ ജനറല്‍ മറിയാമ്മ തോമസ് അറിയിച്ചു