Home Featured ബംഗളൂരു: ക്ഷേത്രനഗരികളില്‍ മുസ്‍ലിം കച്ചവടക്കാര്‍ക്കെതിരെ ബഹിഷ്കരണ കാമ്ബയിനുമായി ഹിന്ദുത്വ സംഘടനകള്‍

ബംഗളൂരു: ക്ഷേത്രനഗരികളില്‍ മുസ്‍ലിം കച്ചവടക്കാര്‍ക്കെതിരെ ബഹിഷ്കരണ കാമ്ബയിനുമായി ഹിന്ദുത്വ സംഘടനകള്‍

ബംഗളൂരു: കര്‍ണാടകയിലെ ക്ഷേത്രോത്സവങ്ങളില്‍ മുസ്‍ലിം കച്ചവടക്കാരെ ബഹിഷ്കരിക്കാനുള്ള കാമ്ബയിന്‍ സജീവമാക്കി ഹിന്ദുത്വ സംഘടനകള്‍.കുടകിലെ ക്ഷേത്രോത്സവ നഗരിയില്‍നിന്ന് മുസ്‍ലിം കച്ചവടക്കാരനെ ഒഴിപ്പിച്ചു. കുടക് പൊന്നംപേട്ട് ഹരിഹര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. കോളജ് അധ്യാപികയും ദുര്‍ഗാ വാഹിനി ജില്ല കോഓഡിനേറ്ററുമായ അംബികയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം മുസ്‍ലിം കച്ചവടക്കാര്‍ക്കെതിരെ രംഗത്തുവന്നത്.

ക്ഷേത്രപരിസരത്ത് മുസ്‍ലിം കച്ചവടക്കാരെ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു.വ്യാജ ഐ.ഡി കാര്‍ഡുമായാണ് മുസ്‍ലിം കച്ചവടക്കാരന്‍ വന്നതെന്നും ഹിന്ദുക്കളല്ലാത്തവരെ കച്ചവടത്തിന് അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. മുസ്‍ലിം കച്ചവടക്കാരനെ ക്ഷേത്രപരിസരത്തുനിന്ന് ഒഴിപ്പിക്കുന്ന വിഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ബംഗളൂരു വി.വി പുരത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രപരിസരത്ത് കച്ചവടം ചെയ്യുന്നതില്‍നിന്ന് മുസ്‍ലിംകളെ വിലക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്‌.പി, ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ബി.ബി.എം.പി കമീഷണര്‍ തുഷാര്‍ ഗിരിനാഥ്, സീത്ത് ബംഗളൂരു ഡെപ്യൂട്ടി കമീഷണര്‍ പി. കൃഷ്ണകാന്ത് എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനെ എതിര്‍ത്ത് തെരുവുകച്ചവടക്കാരുടെ സംഘടനകളും രംഗത്തുവന്നു.

ജാതിയും മതവും നോക്കാതെ കഠിനപരിശ്രമം നടത്തിയും വിയര്‍പ്പൊഴുക്കിയുമാണ് തെരുവുകച്ചവടക്കാര്‍ നിലനില്‍ക്കുന്നതെന്നും സര്‍ക്കാറിനോട് യാചിച്ചല്ല; പലവിധ വെല്ലുവിളികള്‍ തരണം ചെയ്താണ് അവര്‍ ജീവിതം മുന്നോട്ടുനയിക്കുന്നതെന്നും ഫെഡറേഷന്‍ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ് യൂനിയന്‍ പറഞ്ഞു. മതത്തെ ദുരുപയോഗം ചെയ്ത് ഒരു പ്രത്യേക മതത്തിലെ കച്ചവടക്കാരെ മാത്രം വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിശ്ശബ്ദത തെളിയിക്കുന്നത് അവര്‍ ഭരണഘടനാ വിരുദ്ധരാണെന്നാണ്.

സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു നല്ല ഇടപെടലുണ്ടായാല്‍ അത് തെരുവുകച്ചവടക്കാരുടെ തൊഴില്‍ സാഹചര്യത്തെ ഭയരഹിതമാക്കുമെന്നും അവര്‍ പറഞ്ഞു.കഴിഞ്ഞ മാര്‍ച്ചില്‍ ദക്ഷിണ കന്നഡയിലെ മുല്‍ക്കിയില്‍ ബപ്പനാട ക്ഷേത്രത്തിലും ഇത്തരത്തില്‍ മുസ്‍ലിം വിരുദ്ധ കാമ്ബയിന്‍ അരങ്ങേറിയിരുന്നു.കഴിഞ്ഞദിവസം ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകര്‍ കൊപ്പാലിലെ അഞ്ജനാദ്രി ക്ഷേത്രപരിസരത്ത് ഇതുസംബന്ധിച്ച്‌ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

അഞ്ജനാദ്രി മല പവിത്രമായ ഇടമാണെന്നും അവിടെ ഹിന്ദുക്കളെ മാത്രമേ കച്ചവടം ചെയ്യാന്‍ അനുവദിക്കൂ എന്നും ചുണ്ടിക്കാട്ടി എച്ച്‌.ജെ.വി കൊപ്പാല്‍ ജില്ല മജിസ്ട്രേറ്റിന് കത്തുനല്‍കുകയും ചെയ്തു. കച്ചവടത്തിന്റെ പേരില്‍ മുസ്‍ലിംകള്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു. കഴിഞ്ഞവര്‍ഷവും ഉത്സവ സീസണില്‍ മുസ്‍ലിം കച്ചവടക്കാരെ ബഹിഷ്കരിക്കുന്ന കാമ്ബയിനുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

വനപാലകര്‍ സുരക്ഷയൊരുക്കും; പുള്ളിപ്പുലി ഭീഷണിയെത്തുടര്‍ന്ന് അടച്ചിട്ട വൃന്ദാവന്‍ ഉദ്യാനം തുറന്നു

മൈസൂര്‍:പുള്ളിപ്പുലി ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട ശ്രീരംഗപട്ടണയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വൃന്ദാവന്‍ ഉദ്യാനം വീണ്ടും തുറന്നു.സന്ദര്‍കരുടെ സുരക്ഷ ഉറപ്പക്കാന്‍ ഉറപ്പക്കാന്‍ വനപാലകരെ വിന്യസിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഉദ്യാനം തുറന്നത്.13 അംഗ വനപാലകര്‍ ഉദ്യാനത്തില്‍ സ്ഥിരമായി പരിശോധന നടത്തും.വനം വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ഒക്ടോബര്‍ 22 മുതല്‍ ഇതുവരെയുള്ള തീയതികളില്‍ അഞ്ചോളം തവണയാണ് ഉദ്യാനത്തില്‍ പുലിയെത്തിയത്.

പ്രതിദിനം ഉദ്യാനം അടച്ചിടുന്നത് വലിയ രീതിയിലുള്ള സാമ്ബത്തിക നഷ്ടം ഉണ്ടാക്കുമെന്നും പുലിയെ പിടികൂടാന്‍ ഇതുവരെ കഴിയാത്ത സാഹചര്യത്തിലാണ് അധിക്യതര്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത.്ഉദ്യാനത്തില്‍ പുലി ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ പടക്കം പൊട്ടിച്ച്‌ ഉള്‍പ്പെടെ തിരച്ചില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു.ഉദ്യാനത്തിന് പുറമേ വിവിധയിടങ്ങളിലും വനം വകുപ്പ് തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്.

സംസ്ഥാന റിസര്‍വ് പോലീസ് സേനാംഗങ്ങളും തിരച്ചില്‍ പങ്കാളികളാണ്.മൈസൂരില്‍ എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെ സ്ഥിരമായി സഞ്ചരിക്കുന്ന ഒരു ഇടമാണ് വൃന്ദാവന്‍ ഉദ്യാനം.

You may also like

error: Content is protected !!
Join Our WhatsApp Group