Home Featured ബംഗളൂരു ആശുപത്രിയില്‍ മരണപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞില്ല

ബംഗളൂരു ആശുപത്രിയില്‍ മരണപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞില്ല

ബംഗളൂരു: വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട മലയാളിയെ തിരിച്ചറിയാനായില്ല. ഏകദേശം 70 വയസ്സ് തോന്നിക്കുന്നയാളാണ് നവംബര്‍ 22ന് മരണപ്പെട്ടത്.മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കഴിഞ്ഞ മാസം 16ന് ബസവേശ്വര നഗറിലെ നടപ്പാതയിൽ വീണുകിടന്ന ഇയാളെ നാട്ടുകാർ 108 ആംബുലൻസിൽ കെ.സി. ജനറൽ ആശുപത്രിയിലേക്കായിരുന്നു.

ഇയാളെ പിന്നീട് നിംഹാൻസിലേക്കും ശേഷം വിക്ടോറിയ ആശുപത്രിയിലേക്കും മാറ്റി.രേഖകളൊന്നും കൈയിലില്ലാത്തതിനാൽ തിരിച്ചറിയാനാകാതെ അജ്ഞാത മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാൾ മുംബൈ മല്ലേശ്വരത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്തതായി അറിയുന്നു.

ഇവിടെ നിന്ന് ലഭിച്ച വിവരപ്രകാരം, അബ്ദുൾ എന്നാണ് പേരെന്ന് സംശയിക്കുന്നതായി ബസവേശ്വര നഗർ പൊലീസ് അറിയിച്ചു.മരണപ്പെട്ടയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മലബാർ മുസ്‌ലിം അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജുദ്ദീൻ അറിയിച്ചു. ഫോൺ: 9845351854, 9071120120.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എട്ടുശതമാനമായി വര്‍ധിച്ചു; മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. നവംബറില്‍ എട്ടുശതമാനമായാണ് വര്‍ധിച്ചത്.മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിതെന്ന് സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ റിപ്പോർട്ടിൽ പറയുന്നു.നഗരങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതലായി ഉയർന്നത്.

8.96 ശതമാനമായി വർധിച്ചത്. മുൻ മാസം ഇത് 7.21 ശതമാനം മാത്രമായിരുന്നു. എന്നാൽ ഗ്രാമീണ മേഖല താഴ്ന്നു. 8.04 ശതമാനത്തിൽ നിന്ന് 7.55 ശതമാനം കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു.ജൂലൈ- സെപ്റ്റംബർ പാദത്തിൽ നഗരമേഖലയിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിരുന്നു. 7.2 കുറഞ്ഞത്. മുൻവർഷം സമാനമല്ല ഇത് 9.8 ശതമാനമായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group