ബെംഗളുരു: ലഹരിമരുന്ന് വിൽപന നടത്തിയ 2 മലയാളികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി സിബി) അറസ്റ്റ് ചെയ്തു. ഇജാസ്, വി.എം.അറാഫത്ത് എന്നിവരാണ് 10 ലക്ഷം രൂപ വിലമതിക്കു ന്ന 60 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
ബേഗൂറിൽ താമസിക്കുന്ന ഇരുവരും നഗരത്തിലെ ലഹരിമരുന്ന് റാക്കറ്റിലെ അംഗങ്ങളായ ആഫ്രിക്കൻ പൗരന്മാരിൽ നിന്ന് എംഡി എംഎ വാങ്ങി വിദ്യാർഥികൾക്കു വിൽപന നടത്തുകയായിരുന്നു വെന്നു സിസിബി അറിയിച്ചു. സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: രാത്രി ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി . തിരുവനന്തപുരം ജില്ലയിലെ ഉദിയന്‍കുളങ്ങരയിലാണ് സംഭവം.ഉദിയന്‍കുളങ്ങര സ്വദേശി ചെല്ലപ്പന്(58) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
സംഭവത്തില്‍ ഭാര്യ ലൂര്‍ദ് മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു.കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇന്നലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു.