Home Featured ബംഗളൂരു: പൊലീസുകാരന്റെ വീട്ടില്‍ മോഷണം; മുന്‍ സൈനികനും വളര്‍ത്തുമകനും അറസ്റ്റില്‍

ബംഗളൂരു: പൊലീസുകാരന്റെ വീട്ടില്‍ മോഷണം; മുന്‍ സൈനികനും വളര്‍ത്തുമകനും അറസ്റ്റില്‍

ബംഗളൂരു: പൊലീസുകാരന്റെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ മുന്‍ സൈനികനും വളര്‍ത്തുമകനും അറസ്റ്റില്‍.മുന്‍ ബി.എസ്.എഫ് ഉദ്യോഗസ്ഥനായ ഉത്തര്‍പ്രദേശ് സ്വദേശി വിരേന്ദ്രസിങ്, വളര്‍ത്തുമകന്‍ ഹരിദര്‍ (25) എന്നിവരാണ് പിടിയിലായത്.കേസില്‍ യു.പി, ആന്ധ്ര സ്വദേശികളായ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. യു.പി ബിജ്‌നോര്‍ ജില്ലയില്‍ ബഹിരം സ്വദേശി ആരിഫ് (35), രാംപുര ജില്ലയിലെ മിലാക് ചിന്തമണ്‍ ഹട്ടെ വില്ലേജില്‍ ജംഷദ് ഖാന്‍ (27), ആന്ധ്ര സത്യസായി കാദ്രി ടൗണ്‍ സ്വദേശി ഹാരിസ് ഖാന്‍ (30) എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായത്.

വീരേന്ദ്രസിങ്ങാണ് മോഷണത്തിന്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്ബ് ചിക്കബെല്ലാപുരയിലാണ് കേസിനാസ്പദമായ സംഭവം.പരേസാന്ദ്ര വില്ലേജിലെ എ.എസ്‌.ഐ നാരായണസ്വാമിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ മോഷ്ടാക്കള്‍ മകന്‍ ശരത്തിനെ വെടിവച്ചശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. മൂന്നുതവണ വെടിയേറ്റ ശരത് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ ഗുരുതരനില തരണം ചെയ്തിട്ടില്ല.

കര്‍ണാടക പൊലീസ് സംഘം യു.പിയിലെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മൂന്ന് തോക്കുകള്‍, 46 ബുള്ളറ്റുകള്‍, 3.41ലക്ഷം രൂപ, താലിമാല, 21 വെള്ളി ആഭരണങ്ങള്‍ എന്നിവയും മോഷണത്തിന് ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. കേസിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ബിഹാറില്‍ ട്രെയിന്‍ എന്‍ജിന്‍ അടിച്ചുമാറ്റി; കഷണങ്ങളാക്കി കടത്തിയത് തുരങ്കത്തിലൂടെ

പട്‌ന: ബിഹാറില്‍ ട്രയിന്‍ എന്‍ജിന്‍ തുരങ്കംവഴി മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയി. റെയില്‍വേ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന എന്‍ജിന്‍ പല ഭാഗങ്ങളാക്കിയാണ് മോഷ്ടാക്കള്‍ ഘട്ടംഘട്ടമായി കടത്തിയതെന്ന് പോലീസ് പറഞ്ഞു.ബിഹാറിലെ ബെഗുസാരായ് ജില്ലയിലാണ് സംഭവം. മോഷ്ടിച്ച എന്‍ജിന്‍ ഭാഗങ്ങള്‍ മുസഫര്‍പുരിനടുത്തുള്ള പ്രഭാത് നഗര്‍ ഏരിയയില്‍നിന്ന് പിന്നീട് കണ്ടെത്തി.ഗര്‍ഹാര യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഡീസല്‍ എന്‍ജിനാണ് മോഷണം പോയത്.

ഇതുസംബന്ധിച്ച്‌ കഴിഞ്ഞ ആഴ്ചയാണ് പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ പോലീസ് പിടികൂടി. എന്‍ജിന്‍ യാര്‍ഡിലേക്ക് മോഷ്ടാക്കള്‍ ഒരു തുരങ്കം നിര്‍മിച്ച്‌, അതുവഴിയാണ് മോഷണം നടത്തിയത്.പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രെയിന്‍ എന്‍ജിന്‍ ഭാഗങ്ങള്‍ മുഴുവനായി പ്രഭാത് നഗറിലെ ആക്രി ഗോഡൗണില്‍നിന്ന് കണ്ടെത്തിയത്. ചാക്കുകളിലായി നിറച്ചുവെച്ച നിലയിലായിരുന്നു എന്‍ജിന്‍ ഭാഗങ്ങള്‍.

ചക്രങ്ങള്‍, എന്‍ജിന്‍ ഭാഗങ്ങള്‍, റെയില്‍വേ ഭാഗങ്ങള്‍ എന്നിവയാണ് കണ്ടെടുത്തത്. ആക്രി ഗോഡൗണിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.നേരത്തേ സ്റ്റീല്‍ പാലങ്ങളുടെ ഭാഗങ്ങള്‍ അഴിച്ചു വിറ്റ കേസിലും ഈ മോഷണ സംഘം ഉള്‍പ്പെട്ടിരുന്നതായി പോലീസ് പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group