Home Featured ബെംഗളുരു: 7 കടകളിൽ കവർച്ച നടത്തിയത് ഒരാളാണെന്ന് കണ്ടെത്തി

ബെംഗളുരു: 7 കടകളിൽ കവർച്ച നടത്തിയത് ഒരാളാണെന്ന് കണ്ടെത്തി

ബെംഗളുരു: തിപ്പസന്ദ്രയിലെ 7 കടകളിൽ കവർച്ച നടത്തിയത് ഒരാളാണെന്ന് കണ്ടെത്തി. തൊപ്പിയും മാസ്കും ഹെൽമറ്റും ധരിച്ച്ഇരുചക്രവാഹനത്തിൽ എത്തിയ യുവാവ് രാംടെംപിൾ റോഡിലെ കടകളിൽ കഴിഞ്ഞ ദിവസം കവർച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. ഷട്ടർ പൊളിച്ച് അകത്ത് കടന്ന യുവാവ് പണപ്പെട്ടിയുമായാണ് പുറത്തുകടന്നത്.

ഉപേക്ഷിച്ച പെട്ടികൾ സമീപത്ത് നിന്ന് കണ്ടെത്തി. പാലക്കാട് സ്വദേശി രഞ്ജിത്തിന്റെ ഉടമസ്ഥതയിലു ള്ള ഗോപാൽ ഏജൻസീസ് പല ചരക്ക് കടയിൽ നിന്ന് 15,000 രൂപയാണ് കവർന്നത്. ജീവൻ ബീമ നഗർ പൊലീസ് അന്വേഷണം ഊർജിതമാക്കി.

വ്യാജ ആധാര്‍ കാര്‍ഡുകള്‍ വര്‍ദ്ധിക്കുന്നു, ആശങ്ക പ്രകടിപ്പിച്ച്‌ സര്‍ക്കാര്‍

ആധാര്‍ കാര്‍ഡുകളുടെ വിശ്വാസ്യത സംബന്ധിച്ച്‌ ആശങ്ക പ്രകടിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍, വ്യാജ അധാര്‍ കാര്‍ഡുകളുടെ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്.ആധാര്‍ കാര്‍ഡ് ഇന്ന് രാജ്യത്തെ പ്രധാന തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുന്നു. പൗരന്മാര്‍ ബാങ്ക് അക്കൗണ്ടുമായും പാന്‍ കാര്‍ഡുമായും ആധാര്‍ ബന്ധിപ്പിക്കേണ്ടത് ഇന്ന് ആവശ്യമാണ്. ഇതോടൊപ്പം വോട്ടര്‍ കാര്‍ഡുമായും ആധാര്‍ ലിങ്ക് ചെയ്യണം എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

ഈ അവസരത്തില്‍ വ്യാജ ആധാര്‍ കാര്‍ഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് വീണ്ടും അഴിമതി വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്. അതായത്, ആധാര്‍ കാര്‍ഡ് വളരെ പ്രധാനപ്പെട്ട ഒരു രേഖയാകുമ്ബോള്‍, അത് സംബന്ധിച്ച്‌ തട്ടിപ്പിനുള്ള സാധ്യതകളും വര്‍ദ്ധിക്കും. ഇതാണ് ആധാര്‍ കാര്‍ഡിന്‍റെ വിശ്വാസ്യതയില്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിക്കാന്‍ കാരണം..

ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ണ്ണായക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് കൂടാതെ, ആധാറിന്‍റെ ശരിയായ ഉപയോഗത്തെക്കുറിച്ച്‌ പൗരന്മാരോട് ബോധവാന്മാരായിരിക്കാനും യുഐഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതെങ്കിലും വ്യക്തിയുടെ ആധാര്‍ കാര്‍ഡ് സ്വീകരിക്കുന്നതിന് മുമ്ബ് അതിന്‍റെ വിശ്വാസ്യത പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിച്ചു. വ്യാജ ആധാര്‍ കാര്‍ഡുകളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്. ഏതെങ്കിലും വ്യക്തിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നതിന് മുമ്ബ് അതിന്‍റെ ആധികാരികത പരിശോധിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

ആധാര്‍ കാര്‍ഡുകള്‍ തിരിച്ചറിയല്‍ കാര്‍ഡായി സ്വീകരിക്കുന്നതിന് മുമ്ബ്, ആധാര്‍ കാര്‍ഡുകളുടെ ആധികാരികത പരിശോധിക്കാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും ആവശ്യപ്പെട്ട് യുഐഡിഎഐ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.ആധാര്‍ കാര്‍ഡിന്‍റെ ആധികാരികത പരിശോധിക്കുന്നത് വളരെ എളുപ്പമാണ്. QR കോഡ് സ്കാനര്‍ വഴി പരിശോധിക്കാം.

QR സ്കാനര്‍ iOS, Android, Windows അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളില്‍ ഇത് ലഭ്യമാണ്. ഇതോടൊപ്പം, ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച്‌ ബോധവാന്മാരായിരിക്കണമെന്നും യുഐഡിഎഐ നിര്‍ദ്ദേശിക്കുന്ന ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ പൂര്‍ണ്ണമായി പിന്തുടരാനും പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group