Home Featured കെ എസ് ആർ ടി സി -സ്വിഫ്റ്റിന്റെ കണിയാപുരം-ബാംഗ്ലൂർ ഗജരാജ് ഏ.സി വോൾവോ സ്ലീപ്പർ കോച്ച് സർവീസിന് പുതിയ സമയക്രമം….

കെ എസ് ആർ ടി സി -സ്വിഫ്റ്റിന്റെ കണിയാപുരം-ബാംഗ്ലൂർ ഗജരാജ് ഏ.സി വോൾവോ സ്ലീപ്പർ കോച്ച് സർവീസിന് പുതിയ സമയക്രമം….

ബാഗ്ലൂർ മലയാളികളുടെ നീണ്ട കാലത്തെആവശ്യമായിരുന്നുതിരുവനന്തപുരം – നാഗർകോവിൽമധുര വഴി ബാംഗ്ലൂർ സർവ്വീസ്.കണിയാപുരത്തു നിന്നുമാണ് സർവീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവുംവൈകിട്ട് 06.00 PM ന് കണിയാപുരത്തു നിന്ന് പുറപ്പെട്ട് ടെക്നോപാർക്ക് ജീവനക്കാരുടെസൗകര്യാർത്ഥം 06.20 pm ന് ടെക്നോപാർക്ക് എത്തി 07:00PM ന് തിരുവനന്തപുരം ചെന്ന് നാഗർകോവിൽ _മധുര_സേലം വഴി ബാംഗ്ലൂർഎത്തിച്ചേരുന്നു.അന്നേ ദിവസം തിരികെ 07.00 PM ന് ബാംഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചയ്ക്ക് 8.58 am ന് തിരുവനന്തപുരം എത്തി 09.28 ന്കണിയാപുരം എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ്ക്രമീകരിച്ചിട്ടുള്ളത്.

സമയക്രമം:-

kaniyapuram trivandrum – Bangalore

കണിയാപുരം – 18:00 PM

ടെക്നോപാർക്ക് -18:20

തിരുവനന്തപുരം -19:00

നാഗർകോവിൽ-20:15

മധുര-00:37

സേലം-05:01

ബാംഗ്ലൂർ -08:27

ബാംഗ്ലൂർ- തിരുവനന്തപുരം-കണിയാപുരം

ബാംഗ്ലൂർ – 07:00 PM സേലം-23:30-മധുര-03:24-നാഗർകോവിൽ-07:46തിരുവനന്തപുരം 08:58,കണിയാപുരം – 09:28

നാല് സ്ത്രീകള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു

പഞ്ചാബിലെ ജലന്ധറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് . കാറില്‍ സഞ്ചരിക്കുകയായിരുന്ന നാല് സ്ത്രീകള്‍ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഫാക്ടറി തൊഴിലാളിയെ ലെതര്‍ കോംപ്ലക്‌സ് റോഡില്‍ തടഞ്ഞു നിര്‍ത്തി വിലാസം ചോദിക്കുവാനെന്ന വ്യാജേന തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ട് .

22 നും 23 നും ഇടയില്‍ പ്രായമുള്ള നാല് സ്ത്രീകളാണ് യുവാവിനെ കാറില്‍ കയറ്റി കൂട്ട ബലാത്സംഗം ചെയ്തത്. മേല്‍വിലാസം പറഞ്ഞു കൊടുക്കുന്നതിനിടയില്‍ സ്ത്രീകള്‍ തന്നെ അബോധാവസ്ഥയിലാക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.രാത്രി മുഴുവന്‍ നാല് സ്ത്രീകളും ചേര്‍ന്ന് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായാണ് ഇയാള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

പിന്നീട് അവശനിലയിലായ യുവാവിനെ റോഡില്‍ ഉപേക്ഷിച്ച്‌ യുവതികള്‍ സ്ഥലത്ത് നിന്ന് ഓടിപ്പോകുകയായിരുന്നു.തനിക്കുണ്ടായ ദുരനുഭവം യുവാവ് മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group