ഹൈദരാബാദ്: കസ്തൂർബ ഗവൺമെന്റ് കോളേജിലെ ലാബിൽ രാസവാതക ചോർച്ചയെ തുടർന്ന് 25 – ഓളം വിദ്യാർത്ഥികൾ കുഴഞ്ഞുവീണു. തലകറക്കം അനുഭവപ്പെട്ട് ബോധംകെട്ട് വീഴുകയായിരുന്നു. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏത് വാതകമാണ് ചോർന്നതെന്നറിയാൻ ഫോറൻസിക് സംഘം സ്ഥലത്തെത്തിയുണ്ട്.വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്.
ഇന്ത്യന്‍ ആര്‍മിയില്‍ നിരവധി ഒഴിവുകള്‍ പരീക്ഷയില്ലാതെ ജോലി ലഭിക്കും
ഇന്ത്യന്‍ ആര്‍മിയില്‍ ജോലികള്‍ അന്വേഷിക്കുന്ന യുവാക്കള്‍ക്ക് മികച്ച അവസരമുണ്ട്.ആര്‍മി ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിന്റെ (ടിജിസി 137) വിജ്ഞാപനം പുറത്തിറക്കി കഴിഞ്ഞു.
സിവില്‍ എന്‍ജിനീയറിങ്ങില്‍ 11, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങില്‍ 9, ഇലക്ട്രിക്കല്‍ 3, ഇലക്ട്രോണിക്സ് 6, മെക്കാനിക്കല്‍ 9, മറ്റ് എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ 2 ഒഴിവുകളുണ്ട്. ആകെ 40 തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തേണ്ടത്.
ഈ തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിവരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
ഇന്ത്യന്‍ ആര്‍മിയില്‍ ടിജിസിയുടെ റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ഥിക്ക് ബന്ധപ്പെട്ട മേഖലയില്‍ എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം. എഞ്ചിനീയറിംഗ് ബിരുദ കോഴ്സിന്റെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി
അപേക്ഷകരുടെ കുറഞ്ഞ പ്രായം 20 വയസ്സാണ് 27 വയസ്സ് കവിയാന്‍ പാടില്ല. അവിവാഹിതരായ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ ഈ റിക്രൂട്ട്മെന്റിന് അര്‍ഹതയുള്ളൂ.
പ്രായപരിധി
എഞ്ചിനീയറിംഗ് ബിരുദത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നത്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന എസ്എസ്ബി അഭിമുഖത്തിനായി വിളിക്കും. അഭിമുഖം, വൈദ്യപരിശോധന എന്നിവക്ക് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്
അപേക്ഷാ ഫീസ്
ആര്‍മി TGT 137 പരീക്ഷ 2022-23-ന് അപേക്ഷാ ഫീസ് ഇല്ല.താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.