കൊലക്കേസുമായി ബന്ധപ്പെട്ട് 12 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന ഒരാളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ മൊബൈൽ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് സിസ്റ്റം (എം-സിസിടിഎൻഎസ്) വഴിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തങ്ങൾക്ക് ലഭ്യമാക്കിയ പോർട്ടബിൾ ഫിംഗർപ്രിന്റ് സ്കാനിംഗ് ആപ്പിന്റെ സഹായത്തോടെയാണ്ഇയാളെ തിരിച്ചറിഞ്ഞതെന്നും പോലീസ് പറഞ്ഞു.
ആപ്പ് ഒരു ഡാറ്റയും സംഭരിക്കുന്നില്ലെന്നും എന്നാൽ ക്രിമിനൽ റെക്കോർഡുകളുള്ള ആളുകളുടെ നിലവിലുള്ള ഡാറ്റാബേസിനെതിരായ ഇൻപുട്ടുകൾ പരിശോധിക്കുന്നുണ്ടെന്നും ഓഫീസർ സ്ഥിരീകരിച്ചു. “mCCTNS ആപ്പ് വിരലടയാളങ്ങൾ സംഭരിക്കുന്നില്ല, എന്നാൽ മുമ്പ് അറസ്റ്റിലായവരുടെ ഫിംഗർപ്രിന്റ് ഡാറ്റാബേസുമായി ഇത് വെരിഫൈ ചെയ്യുന്നു. സംശയമുള്ളവരുടെ ക്രമരഹിതമായ പരിശോധനകളിലും രാത്രി റൗണ്ടുകളിലും ഇത് വളരെ സൗകര്യപ്രദമാണ്,” പോലീസ് വ്യക്തമാക്കി.
നേരത്തെ, ദസറ ആഘോഷങ്ങളിൽ ക്രിമിനൽ രേഖകളുള്ള പോക്കറ്റടിക്കാരെ പിടികൂടാൻ മൈസൂരിൽ പോലീസ് ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു.
വൈകിട്ട് 6 മുതല്‍ 10 വരെ വൈദ്യുതി നിരക്ക് കൂട്ടണം: ആവശ്യവുമായി കെഎസ്ഇബി
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി. ഉപയോഗം കൂടിയ വൈകിട്ട് 6 മുതല്‍ 10 വരെ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. നിരക്കുമാറ്റം ആവശ്യപ്പെട്ടു റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു.
ഉപയോക്താക്കള്‍ സ്വയം നിയന്ത്രിച്ചാല്‍ നിരക്കുവര്‍ധന ബാധകമാകില്ലെന്നും മന്ത്രി പറഞ്ഞു.കെഎസ്ഇബിയുടെ തീരുമാനം ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുതി ബിൽ ഉയരാൻ ഇടയാക്കും. വൻകിട ഉപയോക്താക്കൾ പുറത്തുനിന്നു നേരിട്ടു വൈദ്യുതി കൊണ്ടുവരികയും അതുവഴി കെഎസ്ഇബിയുടെ പ്രവർത്തനം താളംതെറ്റുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണു നിർദേശം.
നടപ്പായാൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്തു സാധാരണ നിരക്കും വൈകിട്ട് 6 മുതൽ രാത്രി 10 വരെയുള്ള പീക് അവേഴ്സിൽ കൂടിയ നിരക്കും രാത്രി 10 മുതൽ പുലർച്ചെ 6 വരെയുള്ള ഓഫ് പീക് അവേഴ്സിൽ നിലവിലുള്ളതിനേക്കാൾ കുറഞ്ഞ നിരക്കുമാവും ഈടാക്കുക.എല്ലാ ഉപയോക്താക്കൾക്കും സ്മാർട്ട് മീറ്റർ സ്ഥാപിച്ച ശേഷമേ പുതിയ ബില്ലിങ് രീതി നടപ്പാക്കാൻ കഴിയൂ.
വൈദ്യുതി നിരക്കു വർധിപ്പിക്കാൻ കഴിഞ്ഞ വർഷം ബോർഡ് റെഗുലേറ്ററി കമ്മിഷനെ സമീപിച്ച ഘട്ടത്തിൽ ഇൗ നിർദേശം ഉയർന്നിരുന്നെങ്കിലും എതിർപ്പുകൾ മൂലം ഉപേക്ഷിച്ചു. 20 കിലോവാട്ടിൽ കൂടുതൽ ഉപയോഗമുള്ള വ്യവസായങ്ങൾക്കും പ്രതിമാസം 500 യൂണിറ്റിൽ കൂടുതലുള്ളവർക്കും നിലവിൽ ഇത്തരത്തിലാണു ബില്ലിങ്. വ്യവസായങ്ങൾക്ക് വൈകിട്ട് 6 മുതൽ രാത്രി 10 വരെ 50% അധിക നിരക്കും രാത്രി 10 മുതൽ രാവിലെ 6 വരെ 25% ഇളവും ഉണ്ട്.എന്നാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചുരുക്കം വ്യവസായങ്ങൾക്കേ ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂ.
വൈദ്യുതി നിരക്ക് കൂടുന്ന സമയത്ത് ഉപയോഗം കുറയുമെന്നതിനാൽ കെഎസ്ഇബി പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതി കുറയ്ക്കാൻ കഴിയും. പകൽ സമയം സ്വന്തം ഉൽപാദനം ഉപയോഗിക്കാനും പീക് അവറിൽ വൈദ്യുതി വാങ്ങൽ കുറയ്ക്കാനും കഴിയുകയും ഉപയോക്താക്കളിൽനിന്ന് അധിക തുകയും ലഭിക്കുകയും ചെയ്യുമ്പോൾ വരുമാനം കുറയാതെ മുന്നോട്ടു പോകാമെന്നാണു ബോർഡിന്റെ കണക്കുകൂട്ടൽ.