ബംഗളുരു : ബംഗളുരുവിൽ ബിബിഎംപി പരിധിയിലുള്ള 198 വാർഡുകളിലും സൗജന്യ കോവിഡ് പരിശോധന സംവിധാനം ഏർപ്പെടുത്തി ബിബിഎംപി.അതാതു ബിബിഎംപി സോണുകളിലുള്ള സോണൽ ഓഫീസ് നമ്പറുകളിലേക്കു വിളിച്ചു സൗജന്യ കോവിഡ് പരിശോധന സൗകര്യം ലഭ്യമാക്കാം .എന്നാൽ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കോവിഡ് പരിശോധന സൗജന്യമല്ല.അവർക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക രോഗികളിൽ നിന്നും ഈടാക്കാം.
“ചെറിയ വേതനത്തിൽ ജോലിചെയ്യുന്ന ദിവസ വേതനക്കാർ ഉൾപ്പെടെയുള്ളവർ മൂവായിരം മുതൽ അയ്യായിരം രൂപ വരെ മുടക്കി കോവിഡ് പരിശോധനയ്ക്കു തയ്യാറാവുന്നില്ല .പരിശോധന സൗജന്യമാക്കുക വഴി കോവിഡ് വ്യാപനം ഒരുപരിധിവരെയെങ്കിലും തടയാനാകും “ ബിബിഎംപി കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് പറഞ്ഞു . നഗരത്തിലെ 141 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് പരിശോധന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് ,കൂടാതെ 70 ചലിക്കുന്ന യൂണിറ്റുകളും നഗരത്തിലെ കണ്ടൈൻമെൻറ് സോണുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കും.
ബംഗളുരുവിൽ നിലവിൽ 5000 റെസ്റ്റുകളാണ് ദിനം പ്രതി നടത്തുന്നത് മുംബൈ ഡൽഹി പോലുള്ള നഗരങ്ങളെ അപേക്ഷിച്ചു അത് വളരെ കുറഞ്ഞ അളവിലുള്ള പരിശോധനയാണ് അതുകൊണ്ടു സർക്കാരിനോട് ബിബിഎംപി 1 ലക്ഷം ആന്റിജൻ ടെസ്റ്റ് കിറ്റുകൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ട് ,കഴിഞ്ഞയാഴ്ച ലഭിച്ച 50000 കിറ്റുകൾ ഉടനെ തീരും .
പ്രൈമറി സെക്കണ്ടറി കോണ്ടാക്ടുകൾ കൂടുതലുള്ള പ്രദേശങ്ങളിലും കണ്ടൈൻമെൻറ് സോണുകളിലുമായിരിക്കും മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകൾ സഞ്ചരിക്കുക , സൗജന്യ കോവിഡ് ടെസ്റ്റ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിനായി സർക്കാർ ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി പരസ്യങ്ങളും ചെയ്തു തുടങ്ങിയിട്ടുണ്ട് .
സൂക്ഷിക്കുക: കൊവിഡിന്റെ മറവിലും തട്ടിപ്പുമായി സൈബര്‍ കള്ളന്മാര്
സൗജന്യ കോവിഡ് പരിശോധന സൗകര്യം ലഭ്യമാക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന സോണൽ ഓഫീസ് നമ്പറുകളിൽ വിളിക്കാം
- കെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ തുറക്കില്ല ;ബിബിഎംപി കമ്മീഷണർ
- അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍: ആന്ധ്രയ്ക്ക് ഇനി മൂന്നു തലസ്ഥാനങ്ങള്‍, ബില്ലിന് ഗവര്‍ണറുടെ അനുമതി
- കർണാടകയിൽ ആഗസ്ത് 1 മുതൽ രാത്രി കർഫ്യു ഉണ്ടാവില്ല ,ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചു ;കണ്ടൈൻമെൻറ് സോണുകളിൽ നിയന്ത്രണം തുടരും
- പ്രീപ്രൈമറി വിദ്യാഭ്യാസം സ്കൂള്‍ വിദ്യാഭ്യാസത്തിനൊപ്പമാകും, ഡിഗ്രി നാല് വര്‍ഷവും ഡിപ്ലോമ രണ്ട് വര്‍ഷവുമാവും; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അടിമുടി മാറും
- ചിക്ക്പെട്ട് മാർക്കറ്റ് തുറന്നു ; സാധാരണ ഗതിയിലാകാൻ ഇനിയും സമയം വേണ്ടി വന്നേക്കും
- കോവിഡ്: 30 ശതമാനം സിലബസ് വെട്ടിക്കുറച്ച് കര്‍ണാടക സര്‍ക്കാര്‍,ടിപ്പുവിന്റെയും ഹൈദറിന്റെയും പാഠഭാഗങ്ങള്‍ ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം
- ലോകം കാത്തിരുന്ന ശുഭവാര്‍ത്തയെത്തി: കോവിഡ് വാക്സിന് സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്, അഭിനന്ദനപ്രവാഹം
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്