മലപ്പുറം: ലയണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടയില്‍ ഒടിഞ്ഞുവീണു. മലപ്പുറം എടക്കര മുണ്ടയിലാണ് സംഭവം. അറുപത്തിയഞ്ചടി ഉയരമുള്ള കട്ടൗട്ടാണ് സ്ഥാപിച്ചത്. ഈ സമയം പ്രദേശത്തെ അര്‍ജന്റീന ആരാധകരെല്ലാം സ്ഥലത്തുണ്ടായിരുന്നു.
ഒരു ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഈ കട്ടൗട്ട് തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കട്ടൗട്ട് തകര്‍ന്നുവീണതോടെ ആരാധകര്‍ ഓടിമാറുകയായിരുന്നു. തകര്‍ന്നുവീണ കട്ടൗട്ട് ശരിയാക്കി എത്രയും വേഗം സ്ഥാപിക്കുമെന്ന് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ ലോകകപ്പില്‍ പ്രദേശത്ത് മെസിയുടെ 40 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചിരുന്നു.
പുഴയിലെ കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ചാത്തമംഗല പഞ്ചായത്ത് ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുഴയുടെ സ്വാഭാവികമായ നീരൊഴുക്ക് തടസപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കട്ടൗട്ടുകള്‍ എടുത്ത് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓലിക്കല്‍ ഗഫൂര്‍ പ്രതികരിച്ചിരുന്നു.
ജനങ്ങളുടെ വികാരത്തിനൊപ്പമേ പഞ്ചായത്തിന് നില്‍ക്കാന്‍ കഴിയൂ. പരാതി കിട്ടി എന്നതും സ്ഥലത്ത് പരിശോധന നടത്തി എന്നതും സത്യമാണ്. എന്നാല്‍ കട്ടൗട്ട് എടുത്ത് നീക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘രാജേഷും’ ‘ജയ’യും കേരളത്തിന് പുറത്തേക്കും; റിലീസ് തീയതി പ്രഖ്യാപിച്ചു
വന്‍ താരനിരയോ പ്രീ റിലീസ് പബ്ലിസിറ്റിയോ ഒന്നുമല്ല സിനിമാപ്രേമികളുടെ മനസില്‍ ഇടംനേടാനുള്ള വഴിയെന്ന് തെളിയിച്ച് മറ്റൊരു ചിത്രം കൂടി തിയറ്ററുകളില്‍ മികച്ച വിജയം നേടുകയാണ്. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്‍ത ജയ ജയ ജയ ജയ ഹേ ആണ് ആ ചിത്രം. ഒക്ടോബര്‍ 28 ന് ആയിരുന്നു ചിത്രത്തിന്‍റെ കേരള റിലീസ്. ജിസിസി ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലെ റിലീസും ഇതേ ദിവസമായിരുന്നു. ആദ്യ ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം തിയറ്ററുകള്‍ നിറച്ചു.
കേരളത്തില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത് 150 തിയറ്ററുകളില്‍ ആയിരുന്നെങ്കില്‍ രണ്ടാം വാരത്തിലേക്ക് എത്തുമ്പോള്‍ തിയറ്ററുകളുടെ എണ്ണം 180 ആയി വര്‍ധിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ റെസ്റ്റ് ഓഫ് ഇന്ത്യ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബര്‍ 11 ന് ആണ് ചിത്രം കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളില്‍ പ്രദര്‍ശനത്തിന് എത്തുക. ഈ വാരാന്ത്യത്തിലും അടുത്ത വാരത്തിലുമായി ഇനിയും പല രാജ്യങ്ങളിലും ചിത്രം പുതുതായി പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുന്നതോടെ കളക്ഷനില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ജാനെമൻ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ് ആണ് ഈ ചിത്രത്തിന്‍റെയും നിര്‍മ്മാണം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് നിര്‍മ്മാതാക്കള്‍. അമൽ പോൾസന്‍ ആണ് സഹനിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം പ്രശാന്ത് നാരായണൻ, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.