Home Featured ഫേസ്ബുക്കിലെ വര്‍ക്ക് ഫ്രം ഹോം പരസ്യ ലിങ്കില്‍ ക്ലിക്ക് ചെയ്ത 57കാരിക്ക് നഷ്ടമായത് 15.22 ലക്ഷം രൂപ

ഫേസ്ബുക്കിലെ വര്‍ക്ക് ഫ്രം ഹോം പരസ്യ ലിങ്കില്‍ ക്ലിക്ക് ചെയ്ത 57കാരിക്ക് നഷ്ടമായത് 15.22 ലക്ഷം രൂപ

മുംബൈ: ഫേസ്ബുക്കിലെ വര്‍ക്ക് ഫ്രം ഹോം പരസ്യ ലിങ്കില്‍ ക്ലിക്ക് ചെയ്ത മഹാരാഷ്ട്ര സ്വദേശിനിക്ക് നഷ്ടമായത് 15.22 ലക്ഷം രൂപ.ആമസോണില്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ തന്നോട് ആവശ്യപ്പെട്ടതായും തന്‍റെ നിക്ഷേപത്തിന് 40% കമ്മീഷന്‍ വാഗ്ദാനം ചെയ്തതായും 57കാരി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ഒക്ടോബര്‍ 31 ന് താനെ ജില്ലയിലെ ഡോംബിവാലി പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ഡോംബിവാലി സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി. സെപ്തംബര്‍ 18 ന് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്‌ക്രോള്‍ ചെയ്യുമ്ബോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുക എന്ന പരസ്യം കണ്ടതിനെ തുടര്‍ന്നാണ് ലിങ്കില്‍ ക്ലിക്ക് ചെയ്തത്. അപ്പോള്‍ ഒരു സ്ത്രീയുടെ വാട്ട്‌സ്‌ആപ്പ് നമ്ബറിലേക്ക് റീഡയറക്‌ട് ചെയ്തു. മരിയ ഡി ലിയോണ്‍ ആണെന്ന് പരിചയപ്പെടുത്തിയ യുവതി തന്‍റെ സീനീയര്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് മറ്റൊരു നമ്ബര്‍ നല്‍കി.

രണ്ടാമത്തെ മൊബൈല്‍ നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ ടെയിന്‍ ലൊജോറോ ആണെന്ന് പരിചയപ്പെടുത്തിയ ആള്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തു.ജോലിയുടെ ഭാഗമായി ആമസോണ്‍ ഉല്‍പന്നങ്ങള്‍ വാങ്ങേണ്ടി വന്നു. അതിന് 40 ശതമാനം കമ്മീഷന്‍ വാഗ്ദാനം ചെയ്തതായി പരാതിക്കാരി പൊലീസിനോട് പറഞ്ഞു. സെപ്തംബര്‍ മാസത്തില്‍ 15.22 ലക്ഷം രൂപയാണ് യുവതി ചെലവഴിച്ചത്. പിന്നീട് തട്ടിപ്പുകാര്‍ മൂന്ന് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വിസമ്മതിച്ചു. പണം തിരികെ നല്‍കുമെന്ന് പ്രതീക്ഷിച്ച്‌ കുറച്ച്‌ ദിവസം കാത്തുനിന്ന് ശേഷം പൊലീസിനെ സമീപിക്കുകയായിരുന്നു.

കാളയോട്ട മത്സരത്തിനിടെ രണ്ട് പേര്‍ മരണപ്പെട്ട സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക ആഭ്യന്തര മന്ത്രി

കര്‍ണാടക: കാളയോട്ട മത്സരമായ ഹോരി ഹബ്ബയ്ക്കിടെ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ് ഇട്ട് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര.ശിവമോഗ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലായാണ് സംഭവം നടന്നത്. ശനിയാഴ്ച്ച ശിക്കാരിപുരയിലെ ഗാമ ഗ്രാമത്തില്‍ നടന്ന കാളയോട്ട മത്സരത്തില്‍ പ്രശാന്ത് (36) , സൊറാബ താലൂക്കിലെ ജേഡ് ഗ്രാമ വാസിയായ ആദി (20) ഉം ആണ് മരണപ്പെട്ടത്.

കാളയോട്ടം നടത്താന്‍ പോലീസില്‍ നിന്ന് സംഘാടകര്‍ അനുവാദം വാങ്ങിയിരുന്നില്ല. അതാണ് രണ്ട് മരണങ്ങള്‍ക്കും കാരണമായതെന്നാണ് റിപ്പോര്‍ട്ട് . ദീപാവലിക്ക് ശേഷം സംഘടിപ്പിക്കുന്ന ഹോറി ഹബ്ബ എന്ന ആഘോഷത്തിന്റെ ഭാഗമായാണ് കാളയോട്ടം നടത്തുന്നത്.

കാളയോട്ടം നടത്താന്‍ സംഘാടകര്‍ അനുമതി വാങ്ങാത്തതിനാല്‍ തന്നെ രണ്ട് സംഭവങ്ങളെക്കുറിച്ചും പോലീസിന് യാതൊരു വിവരവുമില്ലെന്ന് ശിവമോഗ എസ്പി മിഥുന്‍ കുമാര്‍ ജികെ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സംഭവത്തില്‍ പോലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ട് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര

You may also like

error: Content is protected !!
Join Our WhatsApp Group