Home Featured കാറുകളില്‍നിന്ന് സ്റ്റെപ്പിനി ടയര്‍ ഒഴിവാക്കുന്നു, പകരം പഞ്ചര്‍ കിറ്റും ടയര്‍പ്രഷര്‍ മോണിറ്ററിങ് സംവിധാനവും വരുന്നു

കാറുകളില്‍നിന്ന് സ്റ്റെപ്പിനി ടയര്‍ ഒഴിവാക്കുന്നു, പകരം പഞ്ചര്‍ കിറ്റും ടയര്‍പ്രഷര്‍ മോണിറ്ററിങ് സംവിധാനവും വരുന്നു

by admin

തിരുവനന്തപുരം: കാറുകളില്‍നിന്ന് സ്റ്റെപ്പിനി ടയര്‍ ഒഴിവാക്കുന്നു. പകരം പഞ്ചര്‍ കിറ്റും ടയര്‍പ്രഷര്‍ മോണിറ്ററിങ് സംവിധാനവും നിര്‍ബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിയമ ഭേദഗതി നടത്തി. ടയര്‍ പഞ്ചറായാല്‍ സ്റ്റെപ്പിനി ടയര്‍ തേടേണ്ടതില്ല. പകരം പഞ്ചര്‍കിറ്റുകൊണ്ട് ഒട്ടിച്ച്‌ കാറ്റുനിറച്ച്‌ പോകണം. അതിനു കഴിയാത്തവര്‍ക്ക് സാങ്കേതിക വിദഗ്ധരുടെ സഹായം തേടാം. ടയറിലെ കാറ്റ് കുറയുമ്ബോള്‍ ഡ്രൈവര്‍ക്ക് വിവരംലഭിക്കുന്ന വിധത്തിലാണ് സംവിധാനം.

ഞെട്ടിപ്പിക്കുന്ന കണക്കുകൾ ,ബംഗളുരുവിലെ 11,000 കോവിഡ് പോസിറ്റീവ് രോഗികൾ എവിടെ ? ഉത്തരമില്ലാതെ ബിബിഎംപി

ടയറില്‍ കാറ്റ് നിറയ്ക്കാനുള്ള പമ്ബ് വാഹന ഉടമ കരുതണം. ഇതേക്കുറിച്ച്‌ ഭേദഗതിയില്‍ പരാമര്‍ശമില്ല. ട്യൂബ് ലെസ് ടയറുകള്‍ വന്നതോടെ സ്റ്റെപ്പിനി ടയറിന് പ്രസക്തിയില്ലെന്നാണ് കണ്ടെത്തല്‍. ടയര്‍ മാറ്റുന്നതിനെക്കാള്‍ എളുപ്പത്തില്‍ പഞ്ചര്‍ ഒട്ടിക്കാം. പഞ്ചര്‍കിറ്റ് വെച്ച്‌ ടയറിലെ ദ്വാരമടയ്ക്കാം. കാറ്റടിക്കാന്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ചെറു കംപ്രസറുകള്‍ ലഭ്യമാണ്. ടയറിലെ വായുമര്‍ദം കുറയുമ്ബോള്‍ കാറിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ സൂചനാ ലൈറ്റ് തെളിയും.

രണ്ടാം ദിവസവും കർണാടകയിൽ അയ്യായിരം കടന്നു കോവിഡ്,മരണ സംഖ്യ 110: ബംഗളൂരുവിൽ മാത്രം 2,267 കേസുകൾ, മരണം 50,രോഗമുക്തി 2,037

കാറിന്റെ ഡി.സി. പോര്‍ട്ടില്‍നിന്ന് ഇവ പ്രവര്‍ത്തിക്കാന്‍ വൈദ്യുതിയെടുക്കാം. ഹാന്‍ഡ് പമ്ബുകളും ലഭ്യമാണ്. കരട് വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. ഒക്ടോബര്‍ ഒന്നുമുതലോ അല്ലെങ്കില്‍ അതിനുമുമ്ബോ ഭേദഗതി നടപ്പാക്കും. 3500 കിലോയില്‍താഴെ ഭാരമുള്ള പുതിയ കാറുകള്‍ക്കാണ് പുതിയ നിബന്ധന ബാധകം.

പഞ്ചര്‍കിറ്റും ടയറില്‍ കാറ്റ് നിറയ്ക്കാനുള്ള സംവിധാനവും നല്‍കേണ്ടത് വാഹന നിര്‍മ്മാതാക്കളാണ്. ഇരുചക്രവാഹനങ്ങളിലെ പിസ ബോക്സും നിയമവിധേയമാക്കിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാരനെ ഒഴിവാക്കിക്കൊണ്ട് നിശ്ചിതയളവിലെ ബോക്സ് ഘടിപ്പിക്കാം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group