Home Featured ബി.ജെ.പിയുടെ വ്യാജപ്രചാരണം പൊളിഞ്ഞു;കര്‍ണാടകയില്‍ അഞ്ചുവര്‍ഷം മുമ്ബ് മരിച്ച യുവാവിന്‍റേത് കൊലപാതകമല്ല, മുങ്ങിമരണമാണെന്ന് സി.ബി.ഐ

ബി.ജെ.പിയുടെ വ്യാജപ്രചാരണം പൊളിഞ്ഞു;കര്‍ണാടകയില്‍ അഞ്ചുവര്‍ഷം മുമ്ബ് മരിച്ച യുവാവിന്‍റേത് കൊലപാതകമല്ല, മുങ്ങിമരണമാണെന്ന് സി.ബി.ഐ

ബംഗളൂരു: കര്‍ണാടകയില്‍ അഞ്ചുവര്‍ഷം മുമ്ബ് മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിനെ മുസ്‍ലിങ്ങള്‍ കൊലപ്പെടുത്തിയതാണെന്ന ബി.ജെ.പി പ്രചാരണം പൊളിച്ച്‌ സി.ബി.ഐ.

യുവാവിന്‍റേത് മുങ്ങിമരണമാണെന്നും കൊലപാതകമല്ലെന്നും സി.ബി.ഐ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള റിപ്പോര്‍ട്ട് ഹൊന്നവൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കസ്റ്റഡിയിലെടുത്തവര്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നതിന് ഒരു തെളിവും ലഭിച്ചില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സി.ബി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നവംബര്‍ 14ന് കോടതി ഇക്കാര്യം പരിഗണിക്കും.

2017 ഡിസംബര്‍ 8 നാണ് ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവറിലെ ഷെട്ടികെരെ തടാകത്തില്‍ പതിനെട്ടുകാരനായ പരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേഷിനെ മുസ്‍ലിങ്ങള്‍ കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച്‌ കര്‍ണാടകയില്‍ വന്‍ വര്‍ഗീയ സംഘര്‍ഷം തന്നെ നടന്നിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്താണ് ഉത്തര കന്നട ജില്ലയിലെ ഹൊന്നവൂര്‍ ടൗണില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തിനുശേഷം പരേഷ് മേസ്ത എന്ന 19കാരനെ മരിച്ച നിലയില്‍ തടാകത്തില്‍ കാണപ്പെടുന്നത്.

രണ്ട് ദിവസം മുമ്ബേ ഇയാളെ കാണാതായിരുന്നു. യുവാവിനെ മുസ്‍ലികള്‍ മര്‍ദിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് പ്രതിപക്ഷത്തിരുന്ന ബി.ജെ.പി പ്രചാരണം നടത്തി. ഡിസംബര്‍ 12ന് ബി.ജെ.പി നടത്തിയ സമരത്തില്‍ പൊലീസിന് നേരെ വന്‍കല്ലേറുണ്ടാവുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് പിറ്റേദിവസംതന്നെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐക്ക് വിടുകയായിരുന്നു. അന്വേഷത്തിന്റെ ഭാഗമായി സി.ബി.ഐ മൂന്ന് മുസ്‍ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് അവരെ വിട്ടയക്കുകയായിരുന്നു.

തന്റെ മകനെ മുസ്‍ലിം യുവാക്കള്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ച്‌ പരേഷിന്റെ പിതാവ് കമലാകര്‍ മേസ്ത പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ പ്രതികളുടെ പങ്കാളിത്തം കാണിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും മുങ്ങിമരണമാണ് സ്ഥിരീകരിച്ചെന്നും സി.ബി.ഐ കുടുംബത്തിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, പരേഷിന്റെ പിതാവ് കമലാകര്‍ മേസ്ത മകന്‍ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്നുവെന്നും സിബിഐയുടെ നിഗമനം അംഗീകരിക്കില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ തെളിവുകള്‍ നശിപ്പിച്ചെന്നും കുടുംബവുമായി ചര്‍ച്ച ചെയ്ത് അടുത്ത നടപടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.ബി.ഐ അന്വേഷണറിപ്പോര്‍ട്ട് ബി.ജെ.പിയുടെ മുഖത്തേറ്റ അടിയാണെന്ന് അന്നത്തെ മുഖ്യമന്ത്രിയും നിലവില്‍ പ്രതിപക്ഷനേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.നിരപരാധിയായ ഒരു യുവാവിന്റെ മരണം അനാരോഗ്യകരവും അധാര്‍മികവുമായ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണ് ബി.ജെ.പി ചെയ്തതെന്നും നാണം അവശേഷിക്കുന്നെങ്കില്‍ അവര്‍ മാപ്പുപറയണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നശിപ്പിച്ചെന്നും സി.ബി.ഐ റിപ്പോര്‍ട്ട് തെറ്റാണെന്നും മുതിര്‍ന്ന ബിജെപി നേതാവ് ഈശ്വരപ്പ പറഞ്ഞു. കേസ് പുനരന്വേഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ പ്രതിഷേധിക്കുമെന്ന് ശ്രീരാമസേന ഉള്‍പ്പെടെയുള്ള നിരവധി ഹിന്ദുത്വ സംഘടനകളും മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

എയര്‍പോഡുകളുടെയും ബീറ്റ്‌സ് ഹെഡ്‌ഫോണുകളുടെയും നിര്‍മാണം ഇന്ത്യയിലാക്കാന്‍ ആപ്പിള്‍

ന്യൂഡല്‍ഹി: എയര്‍പോഡുകളുടേയും ബീറ്റ്‌സ് ഹെഡ്‌ഫോണുകളുടെയും നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള പുതിയ ഐഫോണ്‍ മോഡലുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും ആപ്പിള്‍ ശ്രമിക്കുന്നുണ്ട്.

എയര്‍പോഡുകളുടെയും ബീറ്റ്സ് ഹെഡ്ഫോണുകളുടെയും നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ വിതരണക്കാരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്. ഫോക്‌സ്‌കോണ്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ചൈനയില്‍ നിന്ന് പതുക്കെ പിന്‍വാങ്ങാനുള്ള കമ്ബനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. യുഎസുമായുള്ള പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ചൈനയിലെ ഉല്‍പാദനത്തിന്‍റെ പേരിലുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഒഴിവാക്കാനും ഈ നീക്കത്തിലൂടെ കമ്ബനി പ്രതീക്ഷിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group