Home Featured മുൻകൂര്‍ പ്രഖ്യാപനങ്ങളില്ലാതെ ‘ലാല്‍ സിംഗ് ഛദ്ദ’ ഒടിടിയില്‍

മുൻകൂര്‍ പ്രഖ്യാപനങ്ങളില്ലാതെ ‘ലാല്‍ സിംഗ് ഛദ്ദ’ ഒടിടിയില്‍

ആമിര്‍ ഖാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ലാല്‍ സിംഗ് ഛദ്ദ’. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. ഇപ്പോഴിതാ  ആമിര്‍ ഖാൻ ചിത്രത്തിന്റെ ഒടിടിയിലും റിലീസ് ചെയ്‍തിരിക്കുകയാണ്.

ആമിര്‍ ഖാൻ ചിത്രം തിയറ്ററില്‍ എത്തിയിട്ട് ആറ് മാസം കഴിഞ്ഞായിരിക്കും ഒടിടി റിലീസ് എന്നായിരുന്നു ആമിര്‍ ഖാൻ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കരീന കപൂര്‍ നായികയായ ചിത്രം ബോക്സ് ഓഫീസില്‍ ദുരന്തമായതിനെ തുടര്‍ന്ന് നേരത്തെ ഒടിടി റിലീസ് ചെയ്യുകയായിരുന്നു. നെറ്റ്ഫ്ലിക്സില്‍ ആണ് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങിയത്. മുൻകൂര്‍ പ്രഖ്യാപനമോ പ്രചാരണമോ ഒന്നും നടത്താതെയാണ് ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ ഒടിടിയില്‍ റിലീസ് ചെയ്‍തിരിക്കുന്നത്.

പല പ്രായങ്ങളിലുള്ള ആമിര്‍ ഖാൻ ചിത്രത്തിലുണ്ടായിരുന്നു. വേറിട്ട ആമിര്‍ ഖാൻ ചിത്രമായിട്ടുപോലും തിയറ്ററില്‍ പരാജയപ്പെടാനായിരുന്നു വിധി. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

‘ലാല്‍ സിംഗ് ഛദ്ദ’ എന്ന ചിത്രം ആമിര്‍ ഖാൻ തന്നെയായിരുന്നു നിര്‍മിച്ചത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും  ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്. ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗംപ്’ എന്ന സിനിമയുടെ ഔദ്യോഗിക ഹിന്ദി റീമേക്ക് ആണ്  ‘ലാല്‍ സിംഗ് ഛദ്ദ’. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്.

പൊന്നിയിന്‍ സെല്‍വന്‍ വിജയം ആഘോഷമാക്കി താരങ്ങള്‍

വിഖ്യാത തമിഴ് സാഹിത്യകാരന്‍ കല്‍ക്കിയുടെ നോവലിനെ ആധാരമാക്കി മണിരത്‌നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ്.

സെപ്തംബര്‍ 30-ന് റിലീസ് ചെയ്ത ചിത്രം 250 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത. തമിഴ്‌നാട്ടില്‍ മാത്രം 100 കോടി വരുമാനമാണ് നേടിയത്.

സിനിമയുടെ വിജയത്തിന് പിന്നാലെ അണിയറ പ്രവര്‍ത്തകരും താരങ്ങളും ചെന്നൈയില്‍ ഒത്തുചേര്‍ന്നു. വിജയാഘോഷത്തിന്റെ വീഡിയോ പുറത്ത് വിടുകയും ചെയ്തു. ആദ്യദിനത്തില്‍ തമിഴ്നാട്ടില്‍നിന്നു മാത്രം 25.86 കോടി ചിത്രം നേടി. വിദേശരാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 40 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നു ചിത്രം ആദ്യ ദിനം വാരിയത്. അമേരിക്കന്‍ ബോക്‌സ് ഓഫിസില്‍നിന്നു മാത്രം 15 കോടിയാണ് വരുമാനം.

ആദ്യ ദിനം മുന്‍കൂര്‍ ബുക്കിങിലൂടെ 17 കോടിയാണ് പൊന്നിയിന്‍ സെല്‍വന്റെ വരുമാനം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ജൂണില്‍ റിലീസ് ചെയ്ത വിക്രം എന്ന ചിത്രത്തിന്റെ റെക്കോഡാണ് പൊന്നിയിന്‍ സെല്‍വന്‍ തകര്‍ത്തത്. 15 കോടിയായിരുന്നു വിക്രമിന്റെ ആദ്യദിനത്തിലെ മുന്‍കൂര്‍ ബുക്കിങ് വരുമാനം.

ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയിന്‍ സെല്‍വന്‍. അജിത് ചിത്രം വലിമൈ ആണ് ആദ്യസ്ഥാനത്ത്. 36.17 കോടിയാണ് വരുമാനം. രണ്ടാം സ്ഥാനത്തുള്ള ബീസ്റ്റ് നേടിയത് 26.40 കോടിയാണ്. വിക്രമിനെ പിന്നിലാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ മൂന്നാം സ്ഥാനത്തെത്തിയത്. 20.61 കോടിയാണ് വിക്രമിന്റെ ആദ്യദിന വരുമാനം.

You may also like

error: Content is protected !!
Join Our WhatsApp Group