Home Featured ഭാരത് ജോഡോ യാത്രയ്ക്കിടെ ‘പേ സിഎം’ ടി ഷര്‍ട്ട് ധരിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പൊലീസ് മര്‍ദ്ദനം, കേസ്

ഭാരത് ജോഡോ യാത്രയ്ക്കിടെ ‘പേ സിഎം’ ടി ഷര്‍ട്ട് ധരിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പൊലീസ് മര്‍ദ്ദനം, കേസ്

ബെംഗളൂരു: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ ‘പേ സിഎം’ ടി ഷര്‍ട്ട് ധരിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്ന സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കര്‍ണാടക. കര്‍ണാടകയില്‍ യാത്ര തുടരുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അക്ഷയ് കുമാര്‍ പേ സിഎം കാമ്ബയിന്റെ ഭാഗമായി പുറത്തുവന്ന, ക്യൂ ആര്‍ കോഡ് മാതൃക പതിച്ച ടീ ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്.

ക്യൂ ആര്‍ കോഡുള്ള പേ സിഎം പോസ്റ്ററും കൊടിയും പിടിച്ച്‌ കാംപയിന്‍ അടങ്ങുന്ന ടീഷര്‍ട്ടും ധരിച്ചായിരുന്നു അക്ഷയ് യാത്രയെ എതിരേറ്റത്. ഇതോടെയായിരുന്നു പൊലീസ് ഇടപെട്ടത്. ടീഷര്‍ട്ട് അഴിച്ചുമാറ്റുകയും ഇയാളെ പൊലീസ് മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് കോണ്‍ഗ്രസ് ആരോപണം. അക്ഷയിയെ പൊലീസ് പിന്നില്‍ നിന്ന് ഇടിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

‘പേസിഎം’ ടീ ഷര്‍ട്ട് ധരിച്ച ഞങ്ങളുടെ പ്രവര്‍ത്തകനു നേരെയുള്ള അതിക്രമങ്ങള്‍ അപലപനീയമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഇയാളുടെ ടീ ഷര്‍ട്ട് അഴിച്ചുമാറ്റാനും ആക്രമിക്കാനും പൊലീസിന് ആരാണ് അധികാരം നല്‍കിയത്?, ഇവര്‍ പൊലീസാണോ അതോ ഗുണ്ടകളോ? അതിക്രമം നടത്തിയ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യണം എന്നും സംഭവത്തിന്റെ വീഡിയോ സഹിതം കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. വീഡിയോയില്‍, ഒരു പോലീസുകാരന്‍ കുമാറിന്റെ കഴുത്തില്‍ പുറകില്‍ നിന്ന് മുഷ്ടി ചുരുട്ടി ഇടിക്കുന്നത് വ്യക്തമാണ്.

കമ്മീഷന്‍ ആരോപണത്തിന്റെ പേരില്‍ മന്ത്രി ഈശ്വരപ്പ രാജിവച്ചതിന് പിന്നാലെയാണ്, കമ്മീഷന്‍ വിവാദം സര്‍ക്കാരിനെതിരെ രൂക്ഷമായത്. സന്തോഷ് എന്ന കോണ്‍ട്രാക്ടര്‍ ആത്മഹത്യ ചെയ്തത് സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയിരുന്നു. നാല്‍പ്പത് ശതമാനം കമ്മീഷന് എങ്കിലും നല്‍കാതെ ഒരു ബില്ലും കര്‍ണാടകയില്‍ പാസാവില്ലെന്ന് സന്തോഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പേ സിഎം കാമ്ബയിനുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

40ുലൃരലിെേമൃസമൃമ.രീാ എന്ന പേരിലുള്ള വെബ്‌സൈറ്റ് നേരത്തെ കോണ്‍ഗ്രസ് തുറന്നിരുന്നു. ബിജെപി സര്‍ക്കാരിലെ അഴിമതി അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ പൊതുജനങ്ങള്‍ക്കായി ആണ് ഈ വെബ്‌സൈറ്റ്. തെളിവുകള്‍ ഉള്‍പ്പടെ വെബ്‌സൈറ്റില്‍ നല്‍കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരാതി നല്‍കാന്‍ ഒരു ടോള്‍ഫ്രീ നമ്ബറും വെബ്‌സൈറ്രില്‍ നല്‍കിയിരുന്നു.

കമ്മീഷന്‍ ആരോപണത്തിന്‍റെ പേരില്‍ മന്ത്രി ഈശ്വരപ്പ രാജിവച്ചതിന് പിന്നാലെയാണ്, കമ്മീഷൻ വിവാദം സര്‍ക്കാരിനെതിരെ രൂക്ഷമായത്. സന്തോഷ് എന്ന കോണ്‍ട്രാക്ടര്‍ ആത്മഹത്യ ചെയ്തത് സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയിരുന്നു. നാല്‍പ്പത് ശതമാനം കമ്മീഷന് എങ്കിലും നല്‍കാതെ ഒരു ബില്ലും കര്‍ണാടകയില്‍ പാസാവില്ലെന്ന് സന്തോഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പേ സിഎം കാമ്പയിനുമായി കോൺഗ്രസ് രംഗത്തെത്തിയത്. 

40percentsarkara.com എന്ന പേരിലുള്ള വെബ്സൈറ്റ് നേരത്തെ കോണ്‍ഗ്രസ് തുറന്നിരുന്നു. ബിജെപി സര്‍ക്കാരിലെ അഴിമതി അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ പൊതുജനങ്ങള്‍ക്കായി ആണ് ഈ വെബ്സൈറ്റ്. തെളിവുകള്‍ ഉള്‍പ്പടെ വെബ്സൈറ്റില്‍ നല്‍കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരാതി നല്‍കാന്‍ ഒരു ടോള്‍ഫ്രീ നമ്പറും വെബ്സൈറ്രില്‍ നല്‍കിയിരുന്നു.

പൂജക്കിടയില്‍ പ്രസാദമെന്ന വ്യാജേനെ മയക്കുമരുന്ന് നല്‍കി പീഡനം; പൂജാരിയുടെ ജാമ്യാപേക്ഷ തള്ളി

തൃശ്ശൂർ : ദോഷപരിഹാരത്തിന് വീടിനുള്ളില്‍ പൂജ നടത്താമെന്നു പറഞ്ഞ് സ്ത്രീയെ മയക്കുമരുന്നു കൊടുത്ത് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും പൂജാരിയുമായ ആലപ്പുഴ ചേര്‍ത്തല സ്വദേശി കൈലാസിന്‍റെ ജാമ്യാപേക്ഷ തൃശ്ശൂർ ജില്ല സെഷൻസ് കോടതി തള്ളി. 2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

അമ്പലത്തില്‍ പൂജാരിയായ കൈലാസ് ദോഷപരിഹാരത്തിനായി വീട്ടിനുള്ളില്‍ പൂജ നടത്തണമെന്ന് പറഞ്ഞാണ് സ്ത്രീയുടെ വീട്ടിലെത്തിയത്. പൂജക്കിടയില്‍ പ്രസാദമെന്ന് തെറ്റിദ്ധരിപ്പിച്ച് ‍ പാലിലും, മഞ്ഞള്‍ വെള്ളത്തിലും മയക്കുമരുന്ന് കലര്‍ത്തിയ ശേഷം സ്ത്രീക്ക് കുടിക്കാന്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട സ്ത്രീയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും, പീഡനദൃശ്യങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. 

പിന്നീട് പീഡനം വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും, വഴങ്ങിയില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും ഇയാള്‍ സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പൂജാരിക്കെതിരെ സ്ത്രീ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ചേലക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

അമ്പലത്തില്‍ പൂജ നടത്തിയിരുന്ന പ്രതി പുരോഹിതനെന്ന സ്വാധീനം ദുരുപയോഗം ചെയ്ത് യുവതിയെ കബളിപ്പിച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും, അതുപറഞ്ഞ് ബ്ലാക്ക് മെയില്‍ ചെയ്തതും ഗുരുതരമായ കുറ്റകൃത്യമാണെന്നും, കേസന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ യാതൊരു കാരണവശാലും പ്രതിക്ക് ജാമ്യം നല്‍കരുതെന്നുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ച കോടതി പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് വിലയിരുത്തിയ ശേഷമാണ് ജാമ്യാപേക്ഷ തള്ളി ഉത്തരവാവുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group