Home covid19 ഓഫീസും മുറിയും അണുവിമുക്തമാക്കാം : കോവിഡ്- 19 പ്രതിരോധത്തിന് പുതിയ കണ്ടെത്തലുമായി ബാംഗ്ലൂർ മലയാളി

ഓഫീസും മുറിയും അണുവിമുക്തമാക്കാം : കോവിഡ്- 19 പ്രതിരോധത്തിന് പുതിയ കണ്ടെത്തലുമായി ബാംഗ്ലൂർ മലയാളി

by admin

ബാംഗ്ലൂർ :കോവിഡ്- 19 എന്ന മഹാമാരിയിൽ ലോകം മുഴുവൻ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ ഓഫീസ് മുറികളും, താമസ മുറികളും അണുവിമുക്തമാക്കാൻ കഴിയുന്ന ഒരു ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ബാംഗ്ലൂരിലെ മലയാളിയുടെ സ്റ്റാർട്ടപ്പ്. കണ്ണൂർ അഴീക്കോട് സ്വദേശി ബിപിൻ രാജ ഗോപാൽ സ്ഥാപക ഡയറക്ടർ ആയുള്ള റോക് ഫോറെസ്റ് ടെക്നോളജീസാണ് ഇത്തരത്തിലുള്ള ഉപകരണം വികസിപ്പിച്ചെടുത്തത്.

ചെറിയ മേശയുടെ വലിപ്പമുള്ള (യു.വി.കാബിനറ്റ് ) ‘ എൽ.ക്ലിയറോ ‘ എന്നു പേരിട്ടിരിക്കുന്ന ഉപകരണം മുറിക്കുള്ളിലെ വായു വലിച്ചെടുത്തു അണുവിമുക്തമാക്കി പുറത്തു കളയുന്നു. നാലു മണിക്കൂർ കൊണ്ട് മുറിക്കുള്ളിലെ വായു അണുവിമുക്തമാക്കുമെന്ന് ബിബിൻ രാജഗോബൽ പറയുന്നു. കൂടാതെ ഉപകരണത്തിന്റെ ചേമ്പറിനുള്ളിൽ പേഴ്‌സ് , വാച്ച് , കറൻസി എന്നീ ദിവസേന ഉപയോഗിക്കുന്ന സാധനങ്ങൾ വെച്ചാൽ പത്തു മിനിറ്റ കൊണ്ട് അണുവിമുക്തമാക്കാം . നിലവിൽ ആശുപത്രികൾ സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് എൽ.ക്ലിയറോ ഉപയോഗിക്കുന്നത്. യു.വി. സാനിറ്റൈസർ പ്രക്രിയയിലൂടെയാണ് അണു നശീകരണം നടത്തുന്നത്. കടകൾ , റെസ്റ്റോറെന്റുകൾ ,ക്ലാസ് മുറികൾ , ബാർബർ ഷോപ്പുകൾ എന്നിവിടങ്ങളിലും എൽ.ക്ലിയറോ ഉപയോഗിക്കാം . ഗുണ നിലവാരത്തിനുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്ലംബിങ് ആൻഡ് മെക്കാനിക്കൽ ഒഫീഷ്യൽസ് (ഐ.എ.പി.എം.ഒ) സെര്ടിഫികറ്റും എൽ.ക്ലിയറോ യു.വി. സംവിധാനത്തിന് ലഭിച്ചിട്ടുണ്ട്.

അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണു നശീകരണം നടത്തുന്ന ഉപകരണം നേരത്തേയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ സാങ്കേതിക വിദ്യയാണ് എൽ.ക്ലിയറോ യിൽ ഉപയോഗിച്ചിട്ടുള്ളതെന്നു ബിബിൻ രാജ ഗോപാൽ പറയുന്നു. ഒരു വൈറസിനും നില്ക്കാൻ കഴിയാത്ത തരത്തിൽ വായുവിനെ മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഇതിന്റെ പ്രത്യേകത . നിലവിൽ ഡോക്ടർമാരും ,സ്വകാര്യ ഓഫീസുകളും എൽ.ക്ലിയറോ ഉപയോഗിക്കുന്നുണ്ടെന്നും ബാംഗ്ലൂരിലെ കമ്പനിയുടെ കീഴിലുള്ള രണ്ടു പ്ലാന്റുകളിലായി ഉത്പാദനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ബാംഗ്ലൂർ മലയാളിയോട് പറഞ്ഞു.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുന്ന ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ദുബായ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നും ഓർഡറുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ലൿട്രോണിക്സിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം സ്വകാര്യ കമ്പനികളിൽ പ്രവർത്തിച്ചതിനു ശേഷമാണു സ്വന്തമായി ഒരു സംരംഭം ആരംഭിക്കാൻ ബിബിൻ രാജ ഗോപാൽ തീരുമാനിക്കുന്നത് . 2008 -ൽ ബംഗളൂരുവിൽ ഇലക്ട്രോണിക്സ് ഡിസൈൺ കൺസൾട്ടൻസി ആരംഭിച്ചായിരുന്നു തുടക്കം. പൊതുമേഖലയിലും, സ്വകാര്യ മേഖലയിലുമുള്ള സ്ഥാപനങ്ങളുടെ കൺസൽട്ടൻറ് ആയിട്ട് പ്രവർത്തിച്ചു. തുടർന്ന് 2010 -ൽ ഇലക്ട്രോണിക് ഉപകരണം നിർമാണം ലക്‌ഷ്യം വെച്ചു സ്വന്തമായി കമ്പനി തുടങ്ങി .എൽ.ഇ.ഡി.,സോളാർ ഉത്പന്നങ്ങളാണ് നിർമിച്ചിരുന്നത് .

ബിബിഎംപി കമ്മീഷണറെ സ്ഥലം മാറ്റി പഴയ കമ്മീഷണറെ തിരിച്ചു കൊണ്ടുവന്നു : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന ഏകോപനമില്ലായ്മ കാരണം എന്ന് സൂചന 

നൂതനമായ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചതിനു 2018 -ൽ കേന്ദ്ര സർക്കാരിന്റെ ഇന്നൊവേഷൻ പുരസ്‌ക്കാരവും ലഭിച്ചു . രണ്ടു വര്ഷം മുൻപാണ് റോക് ഫോറസ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായത്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് പുതിയ ഉത്പന്നത്തിനായുള്ള ചിന്ത ഉണ്ടായതെന്നും ഇതേക്കുറിച്ചുള്ള ഗവേഷണമാണ് എൽ.ക്ലിയറോ വികസിപ്പിക്കാൻ ഇടയാക്കിയതെന്നും ബിബിൻ രാജ ഗോപാൽ പറഞ്ഞു.

എൽ.ക്ലിയറോ യെ കുറിച്ച് കൂടുതൽ അറിയാനും ഓഫീസ് വീട് ആവശ്യങ്ങൾക്കായി എൽ.ക്ലിയറോ ഓർഡർ ചെയ്യാനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാം 6366 022 009 , 9480 181 062

കർണാടക കോവിഡ്അപ്ഡേറ്റ് : ജൂലൈ 18 ശനിയാഴ്ച

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group