Home Featured ബെംഗളുരു: യാത്രക്കാരില്ല;ബയ്യപ്പനഹള്ളി വിശ്വരായ ടെർമിനൽ- കെഎസ്ആർ മെമു സർവീസ് നിർത്തുന്നു

ബെംഗളുരു: യാത്രക്കാരില്ല;ബയ്യപ്പനഹള്ളി വിശ്വരായ ടെർമിനൽ- കെഎസ്ആർ മെമു സർവീസ് നിർത്തുന്നു

ബെംഗളുരു: യാത്രക്കാരില്ലാത്തതിനാൽ ബയ്യപ്പനഹള്ളി വിശ്വരായ ടെർമിനൽ (എസ്എംവി ടി) കെഎസ്ആർ മെമു സർവീസ് നാളെ മുതൽ നിർത്തുന്നു. ജൂലൈ അവസാനമാണ് മെമു സർവിസ് ആരംഭിച്ചത്.പുലർച്ചെ 3.15നു ബയ്യപ്പനഹ് ള്ളിയിൽ നിന്ന് പുറപ്പെട്ട് 4നു കെഎസ്ആറിലെത്തും, രാത്രി 9.30നു കെഎസ്ആറിൽ നിന്ന് പുറപ്പെട്ട് 10.05നു ബയ്യപ്പനഹള്ളിയിലെത്തുന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിരുന്നത്.

6 കോച്ചുകളുള്ള ട്രെയിൻ കാലിയായി ഇരുവശങ്ങളിലേക്കും ഓടുന്നത് തുടർന്നതോടെയാണ് സർവീസ് നിർത്തുന്നത്. കെയെസ്സർ, യശ്വന്ത്പുര സ്റ്റേഷനുകളിൽ നിന്ന് പുറപ്പെട്ടിരുന്ന കൂടുതൽ ട്രെയിനുകൾ എസ്എംവിടിയിലേക്ക് മാറ്റുമ്പോഴും തുടർ യാത്രാസൗക ഫലപ്രദമാകുന്നില്ലെന്ന പരാതികൾ വ്യാപകമാണ്.

ബയ്യപ്പനഹള്ളി, ബാനസവാടി സ്റ്റേഷനുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന എസ്എംവിടിയിലേക്ക് നിലവിൽ സ്വകാര്യ വാഹനങ്ങളെയും വെബ് ടാക്സി, ഓട്ടോ എന്നിവയെയും ആശ്രയിച്ചാണ് കൂടുതൽ പേർ എത്തുന്നത്.ബിഎംടിസി ഫീഡർ ബസ് സർവീസുകൾ രാവിലെയും വൈകിട്ടുമായാണ് ക്രമീകരിച്ചിരിക്കുന്നത്.പുലർച്ചെയെത്തുന്ന ട്രെയിനിൽ വരുന്നവർക്ക് ഇത് കാര്യമായി ഉപകരിക്കുന്നില്ല.

യശ്വന്ത്പുര ഹൊസൂർ മെമുസർവീസ്നാളെ പുനരാരംഭിക്കും

യശ്വന്ത്പുര -ഹൊസൂർ മെമു (06591) രാവിലെ 6.10നു യശ്വന്ത്പുരയിൽ നിന്ന് പുറപ്പെട്ട് 7.50നു ഹൊസൂരിലെത്തും. ഹൊസൂർ-യശ്വന്ത്പുര മെമു (06592) 8.15നു ഹൊസൂരിൽ നിന്ന് പുറപ്പെട്ട് 9.50നു യശ്വന്ത്പുരയിലെത്തും. ഇരുനഗരങ്ങളിലേക്കും ജോലിക്കും പഠനത്തിനുമായി പോകുന്നവർ സ്ഥിരമായി ആശ്രയിച്ചിരുന്ന സർവീസ് 2 മാസം മുൻപ് നിർത്തലാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഹെബ്ബാൾ, ബാനസവാടി, ബെലന്തൂർ, കർമലാരാം, ഹീലലിഗെ, ആനേക്കൽ റോഡ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

കെഎസ്ആർ ബെംഗളൂരു-രാമനഗര മെമു ചന്നപട്ടണ വരെ നീട്ടി

കെഎസ്ആർ ചന്നപട്ടണ മെമു (01763) രാവിലെ 4.45നു കെഎസ്ആറിൽ നിന്ന് പുറപ്പെട്ട് 5.52നു ചന്നപട്ടണയിലെത്തും. ചന്നപട്ടണ കെഎസ്ആർ മെമു (01764) രാവിലെ 6നു ചന്നപട്ടണയിൽ നിന്ന് പുറപ്പെട്ട് 7.15നു കെഎസ്ആറിലെത്തും. കൃഷ്ണദേവരായ ഹാൾട്ട്, നായന്തഹള്ളി, ജ്ഞാനഭാരതി, കെങ്കേരി, ഹെല, ബിഡദി, കോ ഹള്ളി, രാമനഗര എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

മൈസൂരു ദസറ ആഘോഷത്തിന്റെ ഭാഗമായി കെഎസ്ആർ ബെംഗളുരു-മൈ സൂരു സ്പെഷൽ എക്സ്പ്രസ് ട്രെയിൻ ഒക്ടോബർ 5നും 6നും സർവീ സ് നടത്തും. മൈസൂരു കെഎസ്ആർ ബെംഗളൂരു സ്പെഷൽ (06215) 5നു രാത്രി 11.30നു പുറപ്പെട്ട് പുലർച്ചെ 2.45നു ബെംഗളൂരുവിലെത്തും. കെഎസ്ആർ ബെംഗളൂരു-മൈസൂരു സ്പെഷൽ (06216) 6നു പുലർച്ചെ 3നു ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ 6.20നു മൈസുരുവിലെത്തും.

You may also like

error: Content is protected !!
Join Our WhatsApp Group