Home Featured സ്‌കൂളില്‍ നിന്ന് മടങ്ങിയ നാലര വയസുകാരന്‍ കാറിടിച്ച്‌ മരിച്ചു

സ്‌കൂളില്‍ നിന്ന് മടങ്ങിയ നാലര വയസുകാരന്‍ കാറിടിച്ച്‌ മരിച്ചു

മംഗളൂരു: സ്‌കൂളില്‍ നിന്നും മടങ്ങുകയായിരുന്ന നാലര വയസുകാരന്‍ കാറിടിച്ച്‌ മരിച്ചു. സുരിബയല്‍ ദാറുല്‍ അഷ്-അരിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി.വിദ്യാര്‍ഥി മുഹമ്മദ് അബ്ദുള്‍ ഖാദിര്‍ ഹാദിയാണ് മരിച്ചത്.എസ്.എസ്.എഫ്. ജില്ലാ ദഅവ സിന്‍ഡിക്കേറ്റ് കമ്മിറ്റിയംഗവും ശാന്തിപ്പള്ളം തഖ്വാ ജുമാ മസ്ജിദിലെ മുദരിസും മുഹിമ്മാത്ത് വനിതാ കോളേജ് അധ്യാപകനുമായ സുരിബയല്‍ മഞ്ചി കാടങ്ങാടിയിലെ കെ.കെ. കലന്തര്‍ അലി ഹിമമിയുടെയും റംസീനയുടെയും മകനാണ്.

വീടിനു മുന്നില്‍ റോഡ് മുറിച്ചു കടക്കവെയാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന സഹപാഠികളാണ് വീട്ടില്‍ വിവരമറിയിച്ചത്. സഹോദരങ്ങള്‍: മര്‍യം ഹിബ, ഹന്നത്ത് ഫാത്തിമ.

എ 380 വിമാനത്തിന്റെ ബെംഗളൂരു സര്‍വീസുകള്‍ ഒക്ടോബര്‍ 30 മുതലെന്ന് എമിറേറ്റ്‌സ്

ഇന്ത്യയിലെ ബെംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഉടന്‍ തന്നെ എയര്‍ബസ് എ 380 ല്‍ പറക്കാന്‍ കഴിയുമെന്ന് എമിറേറ്റ്സ് പ്രസ്താവനയില്‍ പറഞ്ഞു.ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വിമാനമായ എ 380 ഉപയോഗിച്ച്‌ ഷെഡ്യൂള്‍ഡ് പാസഞ്ചര്‍ സര്‍വീസ് നടത്തുന്ന ആദ്യ എയര്‍ലൈന്‍ കൂടിയാണിത്.

മുംബൈക്ക് ശേഷം എ 380 വിമാനം സര്‍വീസ് നടത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഡെസ്റ്റിനേഷനാണിത്. ബെംഗളൂരുവിലേക്കുള്ള ഈ വിമാനങ്ങള്‍ ഒക്ടോബര്‍ 30 മുതല്‍ സര്‍വീസ് ആരംഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group