Home Featured ബംഗളുരുവിൽ നിന്നും തമിഴ് നാട്ടിൽ നിന്നും ജനങ്ങൾ ബത്തേരിയിലേക്കു ഒഴുകുന്നു : അതീവ ജാഗ്രത നിർദ്ദേശം

ബംഗളുരുവിൽ നിന്നും തമിഴ് നാട്ടിൽ നിന്നും ജനങ്ങൾ ബത്തേരിയിലേക്കു ഒഴുകുന്നു : അതീവ ജാഗ്രത നിർദ്ദേശം

by admin

സുൽത്താൻ ബത്തേരി: തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ചെക്ക്പോസ്റ്റുകൾ കടന്ന് ഒട്ടനവധി വാഹനങ്ങളാണ് എത്തുന്നത് . ബത്തെരിയിൽ ജാഗ്രത കടുപ്പിച്ചില്ലെങ്കിൽ കോവിഡ് വ്യാപനo ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കർശന ജാഗ്രത നിർദ്ദേശം. മുത്തങ്ങ ചെക്ക്പോസ്റ്റ് കടന്നു മാത്രം നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും എത്തുന്നത്. കണ്ണൂരിലെ കോവിഡ് ഫെസിലിറ്റേഷൻ സെന്ററിൽ കയറ്റിയതിന് ശേഷമാണ് യാത്രക്കാരെ പറഞ്ഞുവിടുന്നത്.

ചെക്ക് പോസ്റ്റ് കഴിഞ്ഞതിനു ശേഷം പല യാത്രക്കാരും ബത്തേരിയിലും സമീപ പ്രദേശങ്ങളിലുള്ള ടൗണുകളിലും ഇറങ്ങുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . അതീവ ഗുരുതരമായ വീഴ്ചയാണിത് .കർണാടക തമിഴ് നാട് പോലെ അതീവ കോവിഡ്ബാധിത സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നു വരുന്നവർ ഒരു കാരണ വശാലും വാഹനം വിട്ട് വെളിയിലിറങ്ങരുതെന്നാണ് നിർദ്ദേശമുള്ളത്

bangalore malayali news portal join whatsapp group

വാഹനങ്ങൾ കടന്നുപോകുന്ന ഭാഗങ്ങളിലെ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറയുമ്പോൾ അത് എത്രമാത്രം പ്രായോഗികമാകുമെന്ന് കണ്ടറിയണം.

കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്ക്പോസ്ത് കടന്നുവന്ന കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാർ ബീനാച്ചിയിൽ നിർത്തി യാത്രക്കാർ പുറത്തിറങ്ങിയിരുന്നു. ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു അവർ. നാട്ടുകാർ തിരിച്ചറിഞ്ഞതോടെ യാത്രക്കാരെ പറഞ്ഞുവിട്ടു. താളൂർ, കക്കുണ്ടി, വെള്ളച്ചാൽ, പാട്ടവയൽ ചെക്ക്പോസ്റ്റുകൾ കടന്നാണ് തമിഴ്നാട്ടിൽ നിന്നും വാഹനങ്ങൾ എത്തുന്നത്. ഇവർ നേരെ കല്ലൂരിലെ ഫെസിലിറ്റേഷൻ സാന്ററിൽ പോയി കോവിഡ് പരിശോധന നടത്തണമെന്നാണ് ചട്ടം, കല്ലൂരിലേക്കുള്ള യാത്രയും തിരിച്ചുള്ള യാത്രയും സുൽത്താൻ ബത്തേരി വഴിയേ സാധിക്കു, ദീർഘയാത്രയാണിത്.

പരിശോധന നടത്തണമെന്നാണ് ചട്ടം, കല്ലൂരിലേക്കുള്ള യാത്രയും തിരിച്ചുള്ള യാത്രയും സുൽത്താൻ ബത്തേരി വഴിയേ സാധിക്കു, ദീർഘയാത്രയാണിത്.

 ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ  യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി   

കോവിഡ് സ്ഥിരീകരിച്ച തമിഴ് നാട്ടിൽ നിന്നും വന്ന ലോറി ഡ്രൈവർ ബത്തേരിയിൽ ഇറങ്ങുകയും കടകളിൽ പോവുകയും ചെയ്തിരുന്ന സാഹചര്യത്തിൽ ചരക്കു വണ്ടികൾക്കുള്ള നിർദേശങ്ങൾ ശക്തമാക്കിയിട്ടുണ്ട് .

ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group