Home Featured വീട്ടിലേക്ക് ഇനി പണം അയക്കേണ്ട; ആ ജോലി പോസ്റ്റ് ഓഫിസ് നോക്കും; ഈ നിക്ഷേപത്തെ കുറിച്ച്‌ അറിയൂ

വീട്ടിലേക്ക് ഇനി പണം അയക്കേണ്ട; ആ ജോലി പോസ്റ്റ് ഓഫിസ് നോക്കും; ഈ നിക്ഷേപത്തെ കുറിച്ച്‌ അറിയൂ

പോസ്റ്റ് ഓഫിസില്‍ നിക്ഷേപിച്ചാല്‍ നിരവധി ഗുണങ്ങളുണ്ട്. മറ്റ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപത്തേക്കാള്‍ പലിശ ലഭിക്കും എന്നതാണ് ഒരു ഗുണം. ബാങ്കുകളില്‍ 5 മുതല്‍ 6 ശതമാനം വരെ പലിശ നല്‍കുമ്ബോള്‍ പോസ്റ്റ് ഓഫിസില്‍ 7 ശതമാനം വരെയാണ് പലിശ. അതല്ലാതെ വേറെയും ഗുണങ്ങളുണ്ട്. ( post office senior citizen savings scheme )

കിട്ടുന്ന മാസ ശമ്ബളത്തില്‍ നിന്ന് പകുതി വീട്ടിലേക്കും ബാക്കി പകുതി മറ്റ് ആവശ്യങ്ങള്‍ക്കുമെടുത്ത് സമ്ബാദ്യം മുഴുവന്‍ തീര്‍ക്കുന്നതാണോ നിങ്ങളുടെ പതിവ് ? എങ്കില്‍ പണം ഇനി വീട്ടിലേക്ക് സ്വയം അയക്കേണ്ട. ആ ജോലി പോസ്റ്റ് ഓഫിസ് നോക്കിക്കൊള്ളും. മുതിര്‍ന്ന പൗരന്മാരായ അച്ഛന്റെയോ അമ്മയുടേയോ പേരില്‍ പോസ്റ്റ് ഓഫിസില്‍ നിക്ഷേപം ആരംഭിച്ചാല്‍ അവര്‍ക്ക് പോസ്റ്റ് ഓഫിസ് നല്‍കും റിട്ടേണ്‍.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.4% പലിശയാണ് പോസ്റ്റ് ഓഫിസ് നല്‍കുന്നത്. Senior Citizen Savings Scheme പദ്ധതി പ്രകാരം നിക്ഷേപം നടത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓരോ ഗഡുക്കളായി പണം ലഭിക്കും. വെറും 10,000 രൂപ നിക്ഷേപിച്ചാല്‍ 185 രൂപ ക്വാര്‍ട്ടറില്‍ ലഭിക്കും. അതായത് 5 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 9,250 രൂപ ലഭിക്കും. മാര്‍ച്ച്‌ 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 എന്നീ ക്വാര്‍ട്ടറില്‍ തുക ലഭിക്കും.

പ്രതിവര്‍ഷം 50,000 രൂപ വരെ പലിശയിനത്തില്‍ ലഭിച്ചാലും അതിന് നികുതി ഈടാക്കില്ല. ഇതിന് മുകളിലുള്ള പലിശയിനത്തിന് മാത്രമേ നികുതി ഈടാക്കുകയുള്ളു. മുതിര്‍ന്ന പൗരന്മാര്‍ക്ക് തുക കൈപറ്റാനായി പോസ്റ്റ് ഓഫിസ് കയറിയിറങ്ങേണ്ടതില്ല എന്നതാണ് പ്രധാന ഗുണം. പോസ്റ്റ് ഓഫിസ് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റാകും.

കണ്ണൂരേയ്‌ക്ക് ഇനി ട്രെയിന്‍ തന്നെ പിടിക്കേണ്ടി വരുമോ, ഇന്‍ഡിഗോയ്ക്ക് എതിരാളിയാകാനൊരുങ്ങിയ ശതകോടീശ്വരന്‍ ഇനിയില്ല

പുതിയ വിമാനക്കമ്ബനി ആകാശ എയറില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്ബനിയായ കിയാല്‍.

രാജ്യത്ത് സര്‍വീസ് തുടങ്ങിയ ആകാശ എയര്‍ കൂടുതല്‍ വിമാനങ്ങള്‍ ഇറക്കിയാല്‍ അതില്‍ കണ്ണൂര്‍ വിമാനത്താവളവും പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയാണ് കിയാല്‍.

ഇന്ത്യന്‍ കോടീശ്വരനായ രാകേഷ് ജുന്‍ജന്‍വാലയുടെ ഉടമസ്ഥതയിലുള്ള ആകാശ എയര്‍ കമ്ബനി രണ്ടുവിമാനസര്‍വീസുകളാണ് തുടക്കത്തില്‍ നടത്തുന്നത്. ഇതുരണ്ടും നെടുമ്ബാശേരിയില്‍ നിന്നുമാണ്. കൊച്ചി – ബംഗളൂരു, കൊച്ചി – ഹൈദരാബാദ് സെക്ടറിലാണ് ഈ സര്‍വീസുകള്‍. എന്നാല്‍ ഇതിനുശേഷം വരുന്ന ഡിസംബറില്‍ 16 വിമാനങ്ങള്‍ കൂടി ആകാശിന്റെതായി വരുന്നുണ്ട്. ഇതിലാണ് കണ്ണൂരിന്റെ പ്രതീക്ഷ. എന്നാല്‍ ജുന്‍ജുന്‍വാലയുടെ വിയോഗത്തോടെ ആകാശ എയര്‍ വെെകുമോയെന്ന ആശങ്ക ശക്തമാകുകയാണ്.

വിദേശവിമാന കമ്ബനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയില്ലാത്ത ഏകവിമാനത്താവളമെന്ന ദുരവസ്ഥയാണ് കണ്ണൂര്‍ നേരിടുന്നത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്സ്‌പ്രസ്, ഗോഫസ്റ്റ് എന്നീ വിമാനകമ്ബനികളാണ് കണ്ണൂരില്‍ നിന്നും വിദേശത്തേക്ക് സര്‍വീസ് നടത്തുന്നത്.

കോഴിക്കോടിനും കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമേ രാജ്യത്തെ മറ്റു അഞ്ചു നഗരങ്ങളിലേക്ക് മാത്രമാണ് കണ്ണൂരില്‍ നിന്നും ആഭ്യന്തരസര്‍വീസുള്ളത്. 38 എയര്‍ക്രാഫ്റ്റ് മൂവ്‌മെന്റുകള്‍ നടക്കുന്ന ചൊവ്വാഴ്ചകളില്‍ മാത്രമാണ് കണ്ണൂര്‍ വിമാനത്താവളം സജീവമാകുന്നത്. രാജ്യാന്തരസര്‍വീസുകളുടെ കാര്യത്തിലും കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്ഥിതി ദയനീയമാണ്. കുവൈത്ത്, ഷാര്‍ജ, അബുദാബി, ദോഹ, മസ്‌കത്ത്, സലാല, ദമാം, റിയാദ്, ദുബായ്, ബഹ്‌റൈന്‍ എന്നിവടങ്ങളിലേക്ക് മാത്രമാണ് ഇവിടെ നിന്നും നേരിട്ടു പോകാന്‍ കഴിയുക. ആഭ്യന്തര, വിദേശ വിമാനസര്‍വീസുകളുടെ എണ്ണം കുറവായതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുളള ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന പരാതിയുമുണ്ട് യാത്രക്കാര്‍ക്ക്.

സാധാരണക്കാരെ നോട്ടമിട്ട് ആകാശ

സാധാരണക്കാര്‍ക്ക്,​ അവര്‍ക്ക് സാധ്യമാവുന്ന ടിക്കറ്റ് നിരക്കില്‍ വിമാനയാത്ര തരപ്പെടുത്തുകയെന്ന സന്ദേശവുമായാണ് ആകാശ ഇന്ത്യന്‍ വ്യോമയാന രംഗത്തേക്ക് കടന്നുവരുന്നത്. മിതമായ നിരക്കില്‍ വിമാനയാത്ര ആകാശിലൂടെ സാധ്യമാവുകയാണെങ്കില്‍ അതിലൂടെ ആഭ്യന്തര സര്‍വീസ് യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കിയാല്‍.

You may also like

error: Content is protected !!
Join Our WhatsApp Group