മാണ്ഡ്യ: ഭീമാകാരമായ മൂർഖൻ പാമ്പിന്റെ ആക്രമണത്തിൽ നിന്ന് മകനെ രക്ഷിക്കുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. വീഡിയോയിൽ, ഒരു മൂർഖൻ വീടിന്റെ മുൻവശത്തെ പാത മുറിച്ചുകടക്കുന്നതും കുട്ടി പാമ്പിന്റെ തലയിൽ ഏതാണ്ട് ചവിട്ടുന്നതും കാണാം.
ഇത് കണ്ട അമ്മ പാമ്പ് കുട്ടിയെ കടിക്കുന്നതിന് നിമിഷങ്ങൾക്കകം അവനെ പിടികൂടി. അമ്മയുടെ ധീരതയെ പ്രശംസിച്ച് ഒരുപാട് പേർ രംഗത്തെത്തി
- ഒരേ സിനിമ 20 തവണ കണ്ട ശേഷം അനുകരിച്ചു; യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തത് ഇപ്രകാരം
- ബെംഗളൂരു: പിയുസി വിദ്യാർഥിയെ സീനിയർ കുത്തിക്കൊന്നു
ദേശീയ പതാക ഉയര്‍ത്തിയതിന് പിന്നാലെ പിഴുതെറിഞ്ഞു; തിരുവനന്തപുരത്ത് ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദേശീയ പതാകയെ അപമാനിച്ചയാള്‍ അറസ്റ്റില്‍. വലിയവിള സ്വദേശി അഗസ്റ്റിനാണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ബി ജെ പി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ദേശീയ പതാകയാണ് ഇയാള്‍ പിഴുതെറിഞ്ഞത്. കൊട്ടക്കലില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.
പ്രധാനമന്ത്രിയുടെ ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നു. കോട്ടക്കലില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന അഗസ്റ്റിന്‍, തന്റെ കടയുടെ മുന്നില്‍ പതാക സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പറയുകയായിരുന്നു.
പ്രതിഷേധം വകവയ്ക്കാതെ ബി ജെ പി പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി, തുടര്‍ന്ന് ഓടിയെത്തിയ അഗസ്റ്റിന്‍ പതാക അടങ്ങിയ സ്തംഭത്തെ വലിച്ചെറിയുകയായിരുന്നു. കേസില്‍ അഗസ്റ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.