ബെംഗളൂരു: ശിവാജിനഗറിൽ മൊബൈൽ ഫോൺ കവർച്ചാ റാക്കറ്റിലെ 2 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 78 ലക്ഷം രൂപ വിലമതിക്കുന്ന 512 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.പതരായനപുര സ്വദേശിയായ അഫ്സൽ പാഷ, ശിവാജിനഗർ സ്വദേശിയായ എസർ എന്നിവരാണ് അറസ്റ്റിലായത്.
എസർ ഉൾപ്പെടെ 12 പേരെ ഉപയോഗിച്ച് അഫ്സൽ നഗരത്തിൽ നിന്ന് ഫോണുകൾ മോഷ്ടിക്കുകയും മുംബൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ എത്തിച്ച് വിൽക്കുകയുമായിരുന്നു.ഫോണുകൾ ഹൈദരാബാദിലേക്ക് അയയ്ക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്.
ഇയാൾക്ക് മറ്റു നഗരങ്ങളിലും കൂട്ടാളികളുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി .എച്ച്.പ്രതാപ് റെഡ്ഡി പറഞ്ഞു. സംഘത്തിലെ മറ്റുള്ളവരെ പിടി കൂടാനുള്ള ശ്രമം തുടരുകയാണന്ന് പൊലീസ് അറിയിച്ചു.
മംഗ്ളുറു വിമാനത്താവളത്തില്‍ 43 ലക്ഷത്തിന്റെ സ്വര്‍ണവുമായി മലയാളി അറസ്റ്റില്‍
മംഗ്ളുറു: മംഗ്ളുറു വിമാനത്താവളത്തില്‍ 43 ലക്ഷത്തിലേറെ രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവും, അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി.സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെയും കറന്‍സിയുമായി കര്‍ണാടക സ്വദേശിയെയുമാണ് അറസ്റ്റ് ചെയ്തത്. ദുബൈയില്‍ നിന്ന് എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ എത്തിയ കാസര്‍കോട് ജില്ലയിലെ മുഹമ്മദ് അസ്‌കറില്‍ (31) നിന്ന് 831 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
അസ്‌കര്‍ പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം പാകറ്റിലാക്കി അടിവസ്ത്രത്തിന്റെ തുന്നിക്കെട്ടിയ പോകറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 43,29,510 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനിരുന്ന കര്‍ണാടക സ്വദേശിയില്‍ നിന്ന് എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്‍ഡ്യന്‍ കറന്‍സി മൂല്യത്തിന് തുല്യമായ 5,97,040 രൂപയുടെ വിദേശ കറന്‍സിയാണ് പിടികൂടിയത്.
യാത്രക്കാരന്‍ കൈയില്‍ കരുതിയ ഹാന്‍ഡ്ബാഗില്‍ കറന്‍സി ഒളിപ്പിച്ചിരിക്കുകയായിരുന്നു. മംഗ്ളുറു വിമാനത്താവളം വഴിയുള്ള അനധികൃത സ്വര്‍ണക്കടത്ത് അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ വിമാനത്താവളം കേന്ദ്രീകരിച്ച് കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.